ഡിജിറ്റൽ പാസ്‌പോർട്ട് പരീക്ഷിക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫിൻലാൻഡ്
ബസിലും ട്രെയിനിലും യാത്ര പോകുമ്പോള്‍ ടിക്കറ്റ് മൊബൈലില്‍ കാണിക്കാൻ ഇഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്. അധികം വൈകാതെ തന്നെ, പാസ്പോര്‍ട്ടും ഇങ്ങനെ കാണിച്ചാല്‍ മതിയാകും. പൗരന്മാർക്ക് ഡിജിറ്റൽ പാസ്‌പോർട്ട് നൽകുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഫിൻലൻഡ് മാറി. യാത്ര വേഗമേറിയതും സുരക്ഷിതവും

ബസിലും ട്രെയിനിലും യാത്ര പോകുമ്പോള്‍ ടിക്കറ്റ് മൊബൈലില്‍ കാണിക്കാൻ ഇഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്. അധികം വൈകാതെ തന്നെ, പാസ്പോര്‍ട്ടും ഇങ്ങനെ കാണിച്ചാല്‍ മതിയാകും. പൗരന്മാർക്ക് ഡിജിറ്റൽ പാസ്‌പോർട്ട് നൽകുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഫിൻലൻഡ് മാറി.
യാത്ര വേഗമേറിയതും സുരക്ഷിതവും എളുപ്പവുമാക്കുന്നതിനാണ് ഈ നീക്കം. ഫിന്‍ എയർ, എയർപോർട്ട് ഓപ്പറേറ്റർ ഫിനാവിയ, ഫിന്നിഷ് പൊലീസ് എന്നിവരുമായി സഹകരിച്ച് ഓഗസ്റ്റ് 28 മുതലാണ് ഫിന്‍ലന്‍ഡിന്‍റെ പുതിയ പരീക്ഷണം.
ഡിജിറ്റൽ പാസ്‌പോർട്ടുകൾ എന്ന ആശയം പൂർണ്ണമായും പുതിയതല്ലെങ്കിലും പാസ്‌പോർട്ടുകളുടെ പൂർണ്ണമായ ഡിജിറ്റലൈസേഷൻ എന്നത് പുതിയ ആശയമാണ്. ലോകത്തിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ പാസ്‌പോർട്ടാണ് ഫിന്‍ലന്‍ഡിന്റേത്, ലോകത്തിലെ തന്നെ ആദ്യ ഡിജിറ്റൽ പാസ്‌പോർട്ട് പൈലറ്റ് പ്രോഗ്രാമായ ഇത് 2024 ഫെബ്രുവരി വരെ നിലവില്‍ ഉണ്ടാകും. ട്രയൽ സമയത്ത്, ഫ്ലാഗ് കാരിയറായ ഫിൻഎയറിനൊപ്പം പറക്കുന്ന ഫിന്നിഷ് യാത്രക്കാർക്ക്, ലണ്ടൻ, എഡിൻബർഗ് എന്നിവിടങ്ങളിലേക്കും പുറത്തേക്കും പോകുന്ന ഫിസിക്കൽ എയര്‍പോര്‍ട്ടുകളില്‍ പാസ്‌പോർട്ടിന് പകരം അവരുടെ സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കാം.
ഇതിനായി യാത്രക്കാർ 'ഫിൻ ഡിടിസി പൈലറ്റ് ഡിജിറ്റൽ ട്രാവൽ ഡോക്യുമെന്റ്' ആപ്പ് ഡൗൺലോഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്. മുഖം തിരിച്ചറിയുന്നതിനായി പൊലീസ് യാത്രക്കാരുടെ ഫോട്ടോ എടുക്കും. രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, യാത്രക്കാർക്ക് അവരുടെ യാത്രാവിവരങ്ങൾ ആപ്പിലേക്ക് അപ്‌ലോഡ് ചെയ്യാം.
പാസ്‌പോർട്ടുകൾ നേരിട്ട് പരിശോധിക്കുന്നതിന് വരിയിൽ നിൽക്കുന്നതിനുപകരം, യാത്രക്കാർക്ക് നിയുക്ത ചെക്ക്‌പോസ്റ്റുകളിൽ അവരുടെ സ്മാർട്ട്‌ഫോണിലുള്ള ആപ്പ് സ്കാൻ ചെയ്യാം. പിന്നീട് വിമാനത്താവളത്തിൽ എടുത്ത യാത്രക്കാരന്‍റെ ഫോട്ടോയും അവർ പൊലീസിൽ രജിസ്റ്റർ ചെയ്തപ്പോൾ എടുത്ത ഫോട്ടോയുമായി താരതമ്യം ചെയ്ത് വ്യക്തികളെ തിരിച്ചറിയും. പരീക്ഷണഘട്ടത്തിലായതിനാല്‍ നിലവില്‍ യാത്രക്കാര്‍ അവരുടെ ഫിസിക്കല്‍ പാസ്പോര്‍ട്ട് കൈവശം വയ്ക്കേണ്ടതാണ്.
ഡിജിറ്റൽ പാസ്‌പോർട്ടുകള്‍ക്ക് ഒട്ടേറെ ഗുണങ്ങളുണ്ട്. ഇത് വിവിധ എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാരന്‍റെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിലൂടെ യാത്ര കാര്യക്ഷമമാക്കുന്നു. ബയോമെട്രിക് ചിപ്പുകളുള്ള ഇ-പാസ്‌പോർട്ടുകൾ ഉൾപ്പെടെയുള്ള പരമ്പരാഗത പാസ്‌പോർട്ട് പരിശോധനകൾക്ക് മിനിറ്റുകൾ എടുക്കും, എന്നാല്‍ ഡിജിറ്റൽ പാസ്‌പോർട്ടുകളുടെ പരിശോധന നിമിഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കാനാകും. പാസ്‌പോർട്ട് നഷ്‌ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്യുന്നതിനുള്ള അപകടസാധ്യതയും ഇതുവഴി ഇല്ലാതാകും. എന്നാല്‍ ഇത്തരം പാസ്പോര്‍ട്ടുകള്‍ ഹാക്കര്‍മാര്‍ മോഷ്ടിക്കാനും അതുവഴി ദുരുപയോഗം ചെയ്യാനുമുള്ള സാധ്യതയുണ്ടോ എന്നും പരിശോധിച്ച് വരികയാണ്. പോളണ്ട്, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, യുകെ, യുഎസ് എന്നിവിടങ്ങളിൽ സമാനമായ പാസ്‌പോർട്ട് ഡിജിറ്റലൈസേഷൻ സംരംഭങ്ങൾ നടക്കുന്നുണ്ട്.
Content Summary : Finland becomes world's first country to test digital passport screening.