ഒരു സീറ്റിന് 6.5 ലക്ഷം; നാലു വര്‍ഷത്തെ ഇടവേളക്കു ശേഷം ഡെക്കാന്‍ ഒഡീസി; ആഡംബരത്തിന്റെ അവസാന വാക്ക്
ഇന്ത്യന്‍ റെയില്‍വേയുടെ ആഡംബരത്തിന്റെ അവസാന വാക്കായ ഡെക്കാന്‍ ഒഡീസി വീണ്ടും സജീവമാവുന്നു. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഈ ആഡംബര ട്രെയിന്‍ സര്‍വീസ് നാലു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് പുനരാരംഭിച്ചിരിക്കുന്നത്. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഡെക്കാന്‍ ഒഡീസി മഹാരാഷ്ട്ര ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷനും

ഇന്ത്യന്‍ റെയില്‍വേയുടെ ആഡംബരത്തിന്റെ അവസാന വാക്കായ ഡെക്കാന്‍ ഒഡീസി വീണ്ടും സജീവമാവുന്നു. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഈ ആഡംബര ട്രെയിന്‍ സര്‍വീസ് നാലു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് പുനരാരംഭിച്ചിരിക്കുന്നത്. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഡെക്കാന്‍ ഒഡീസി മഹാരാഷ്ട്ര ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷനും ഇന്ത്യന്‍ റെയില്‍വേയും ചേര്‍ന്നാണ് നിര്‍മിച്ചത്.
ഒരാഴ്ച നീളുന്ന യാത്രാ പാക്കേജുകളാണ് ഡെക്കാന്‍ ഒഡീസി സഞ്ചാരികള്‍ക്കു നല്‍കുന്നത്. മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്കാണ് കോവിഡിന്റെ ഇടവേളക്കു ശേഷം ഡെക്കാന്‍ ഒഡീസി ആദ്യ യാത്ര ആരംഭിച്ചിരിക്കുന്നത്. ഏഴു രാത്രിയും എട്ടു പകലും നീളുന്ന ഈ യാത്രക്കിടെ വഡോദര, ജയ്പുര്‍, ജോധ്പുര്‍, ഉദയ്പുര്‍, ആഗ്ര, സവായ് മധോപുര്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകളുള്ളത്. അജന്ത എല്ലോറ ഗുഹ സന്ദര്‍ശിക്കാനും യാത്രികര്‍ക്ക് അവസരമുണ്ടാവും. ആദ്യഘട്ടത്തില്‍ 16 കോച്ചുകളാണ് ഡെക്കാന്‍ ഒഡീസിക്കുണ്ടാവുക. ഇത് ആവശ്യം വര്‍ധിക്കുന്നതിന് അനുസരിച്ച് 21 കോച്ചുകളാക്കി ഉയര്‍ത്തുമെന്ന് എം.ടി.ഡി.സി എം.ഡി ശ്രദ്ധ ജോഷി ശര്‍മ്മ അറിയിച്ചിട്ടുണ്ട്. അടുത്ത അഞ്ചു വര്‍ഷങ്ങള്‍ ഡെക്കാന്‍ ഒഡീസിയുടെ നടത്തിപ്പ് സ്വകാര്യ കമ്പനിയായ ഇബിക്‌സിനെയാണ് എം.ടി.ഡി.സി ഏല്‍പിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 1.64 കോടി രൂപയാണ് ഇബിക്‌സ് എം.ടി.ഡി.സിക്ക് നല്‍കുക. വരുമാനത്തിന്റെ 2.5 ശതമാനവും എം.ടി.ഡി.സിക്ക് ലഭിക്കും. ലോക പ്രസിദ്ധമായ താജ് ഗ്രൂപ്പാണ് ഡെക്കാന്‍ ഒഡീസിയിലെത്തുന്നവര്‍ക്കു വേണ്ട പഞ്ച നക്ഷത്ര സൗകര്യങ്ങള്‍ ഒരുക്കുന്നത്.
ഭക്ഷണം, വിനോദ പരിപാടികള്‍, താമസം, ലോഞ്ച് സൗകര്യങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കല്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങളും ഡെക്കാന്‍ ഒഡീസിയിലെ യാത്രികര്‍ക്ക് ലഭിക്കും. ഇടവേളക്കു ശേഷം അറ്റകുറ്റ പണികള്‍ക്കും മുഖം മിനുക്കലിനും ശേഷമാണ് ഡെക്കാന്‍ ഒഡീസി വീണ്ടും എത്തിയിരിക്കുന്നത്. മുംബൈയിലെ വാഡി ബണ്ടര്‍ ഡിപ്പോയിലാണ് ഡെക്കാന്‍ ഒഡീസിയുടെ രണ്ടാം വരവിനു മുന്നോടിയായുള്ള അറ്റകുറ്റ പണികള്‍ നടത്തിയത്. ഒരു സീറ്റിന് 6.5 ലക്ഷം രൂപയാണ് ടിക്കറ്റ് നിരക്ക്. രണ്ടു ടിക്കറ്റുകള്‍ ഒമ്പത് ലക്ഷം രൂപക്ക് ലഭിക്കും.
അഗ്നിശമന സൗകര്യങ്ങള്‍ എല്ലാ കോച്ചിലും സജ്ജീകരിച്ചിട്ടുണ്ട്. പാന്‍ട്രി കാറില്‍ എല്‍.പി.ജിക്കു പകരം ഇന്‍ഡക്ഷന്‍ സൗകര്യമാണ് പാചകത്തിന് ഉപയോഗിക്കുന്നത്. പുതിയ എയര്‍ സസ്‌പെന്‍ഷന്‍ ട്രെയിന്റെ യാത്ര കൂടുതല്‍ സുഖപ്രദമാക്കും. ഇതിനുപുറമേ ബയോ ടാങ്കുകളാണ് ശുചിമുറികളില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇന്റര്‍കോം, വൈഫൈ, മ്യൂസിക് സിസ്റ്റം, കിടക്കകള്‍, എ.സി എന്നിവയും ഡെക്കാന്‍ ഒഡീസിയില്‍ ഒരുക്കിയിരിക്കുന്നു. നിലവിലെ പത്തു കോച്ചുകളില്‍ നാലെണ്ണം ഡിലക്‌സ് കാബിനുകളും രണ്ടെണ്ണം പ്രസിഡന്‍ഷ്യല്‍ സ്യൂട്ടുകളുമാണ്. ഡെക്കാന്‍ ഒഡീസിക്കു പുറമേ പാലസ് ഓണ്‍ വീല്‍സ്, ഗോള്‍ഡന്‍ ചാരിയോട്ട്, റോയല്‍ രാജസ്ഥാന്‍ ഓണ്‍ വീല്‍സ്, മാഹാരാജാസ് എക്‌സ്പ്രസ് എന്നിവയാണ് ഇന്ത്യയിലെ പ്രധാന ആഡംബര ട്രെയിനുകള്‍.
Content Summary : The Deccan Odyssey is one of India's most popular luxury trains, and is known for its opulent accommodations, gourmet cuisine, and personalized service.