ചാവേർ പ്രൊമോഷന് വേഗമെത്തണം! കൊച്ചിയിലേക്ക് വന്ദേഭാരതിൽ യാത്ര ചെയ്ത് ചാക്കോച്ചൻ; വിഡിയോ വൈറൽ
ഇന്ത്യയൊട്ടാകെ തീവണ്ടി യാത്രയിൽ പുതിയൊരു യാത്രാസുഖം സമ്മാനിച്ച് എത്തിയ ട്രെയിനാണ് വന്ദേഭാരത്. മലയാളികൾക്കും ഇപ്പോൾ വന്ദേഭാരതിന്റെ സേവനങ്ങൾ ലഭ്യമാണ്. മലയാളികളുടെ പ്രിയ നായകൻ കുഞ്ചാക്കോ ബോബൻ വന്ദേഭാരതിൽ യാത്ര ചെയ്യുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കണ്ണൂർ നിന്നും കൊച്ചിയിലേക്കാണ് താരം

റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം ചാവേറിന്റെ പ്രെമോഷൻ പരിപാടിയിൽ വേഗമെത്താനായി വന്ദേഭാരതിൽ യാത്ര ചെയ്ത് മലയാളികളുടെ പ്രിയ നായകൻ കുഞ്ചാക്കോ ബോബൻ. കണ്ണൂർ നിന്നു കൊച്ചിയിലേക്കാണ് താരം വന്ദേഭാരതിൽ യാത്ര ചെയ്തത്. മൂന്നേമുക്കാൽ മണിക്കൂറുകൊണ്ട് വന്ദേഭാരതിൽ കണ്ണൂരിൽ നിന്നു കൊച്ചിയിൽ എത്താം എന്നതാണ് താരം വന്ദേഭാരത് യാത്ര തിരഞ്ഞെടുക്കാൻ കാരണം. ചാക്കോച്ചന്റെ യാത്ര വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കണ്ണൂരിൽ നടന്ന ഗസറ്റഡ് ഓഫീസർമാരുടെ കലോത്സവത്തിലും അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാർഷികത്തിലും പങ്കെടുത്ത ശേഷമാണ് ചാക്കോച്ചൻ കൊച്ചിക്ക് പുറപ്പെട്ടത്. തന്റെ പുതിയ ചിത്രമായ ചാവേറിന്റെ പ്രൊമോഷന് വേണ്ടിയാണ് ചാക്കോച്ചൻ കൊച്ചിയിൽ എത്തുന്നത്. ടിനു പാപ്പച്ചൻ സംവിധാനം നിർവഹിക്കുന്ന ചിത്രം ഒക്ടോബർ അഞ്ചിനാണ് തീയറ്ററുകളിൽ എത്തുന്നത്. ഇന്നുവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പിൽ ചാക്കോച്ചൻ എത്തുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നു. ഒരു പൊളിറ്റിക്കൽ ട്രാവൽ ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
വന്ദേഭാരത് പുതിയ യാത്രാസുഖം
ഇന്ത്യയൊട്ടാകെ തീവണ്ടി യാത്രയിൽ പുതിയൊരു യാത്രാസുഖം സമ്മാനിച്ച് എത്തിയ ട്രെയിനാണ് വന്ദേഭാരത്. ഒരു രാത്രി മുഴുവൻ കാത്തു നിൽക്കാതെ, വൈകുന്നേരം തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടാൽ രാത്രി കാസർകോടുള്ള വീട്ടിൽ ചെന്ന് കിടന്നുറങ്ങാം എന്നതാണ് വന്ദേഭാരത് നൽകുന്ന സൗകര്യം. ഒന്നാം വന്ദേഭാരത് കേരളത്തിന്റെ അഭിമാനമായി ഓടിത്തുടങ്ങിയപ്പോൾ തന്നെ രണ്ടാം വന്ദേഭാരതും എത്തി. യാത്രകൾ സുഗമമാക്കുമ്പോൾ ചില സ്റ്റേഷനുകളിൽ നിന്ന് ടിക്കറ്റ് പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. അഥവാ ടിക്കറ്റ് വേണമെങ്കിൽ ദിവസങ്ങൾക്ക് മുൻപേ ബുക്ക് ചെയ്യണം. വന്ദേഭാരത് ഹിറ്റായപ്പോൾ മലയാളി കൂടുതൽ തിരക്കുള്ളവരായി എന്ന് വേണമെങ്കിൽ പറയാം.
രണ്ടാം വന്ദേഭാരതിന്റെ ആദ്യദിവസത്തെ യാത്ര (20631) 161.5 ശതമാനം ഒക്യുപൻസിയിലാണ് ആരംഭിച്ചത്. ചെയർ കാർ വിഭാഗത്തിലും എക്സിക്യുട്ടിവ് ക്ലാസ് വിഭാഗത്തിലുമായാണ് ഇത്. ആകെ 856 പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ഇതിൽ 530 പേർ യാത്ര ചെയ്യുകയും ചെയ്തു. യാത്ര ചെയ്തവരിൽ കൂടുതൽ പേരും തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ആയിരുന്നു. വന്ദേഭാരത് എക്സ്പ്രസ് (20631) കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് വ്യാഴാഴ്ച ഒഴികെ എല്ലാ ദിവസവും ഉണ്ട്. തിരുവനന്തപുരത്ത് നിന്ന് കാസർകോടേയ്ക്ക് വന്ദേഭാരത് (20632) തിങ്കളാഴ്ച ഒഴികെ എല്ലാ ദിവസവും ഉണ്ട്.
Content Summary : Kunchacko Boban | Chaver Movie Promotion | Vande Bharat Travel