ഉത്തര കൊറിയയിലേക്കു പോകണോ? സൂക്ഷിച്ചാൽ തടി കേടാകാതെ കണ്ടുവരാം
ഈ തലകെട്ട് തന്നെ സംശയമുളവാക്കുന്ന ഒന്നാണ്. കാരണം ഉത്തര കൊറിയ എന്ന പേര് തന്നെ പലരിലും ഭയമുളവാക്കും. അപ്പോൾ പിന്നെ അങ്ങോട്ട് യാത്ര ചെയ്യുന്നതിനെക്കുറിച്ച് എങ്ങനെ പറയും എന്നല്ലേ. എന്നാൽ അതിനും വഴിയുണ്ട്. ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ, അതായത് നോർത്ത് കൊറിയ എന്നറിയപ്പെടുന്ന രാജ്യം,
ഈ തലകെട്ട് തന്നെ സംശയമുളവാക്കുന്ന ഒന്നാണ്. കാരണം ഉത്തര കൊറിയ എന്ന പേര് തന്നെ പലരിലും ഭയമുളവാക്കും. അപ്പോൾ പിന്നെ അങ്ങോട്ട് യാത്ര ചെയ്യുന്നതിനെക്കുറിച്ച് എങ്ങനെ പറയും എന്നല്ലേ. എന്നാൽ അതിനും വഴിയുണ്ട്. ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ, അതായത് നോർത്ത് കൊറിയ എന്നറിയപ്പെടുന്ന രാജ്യം,
ഈ തലകെട്ട് തന്നെ സംശയമുളവാക്കുന്ന ഒന്നാണ്. കാരണം ഉത്തര കൊറിയ എന്ന പേര് തന്നെ പലരിലും ഭയമുളവാക്കും. അപ്പോൾ പിന്നെ അങ്ങോട്ട് യാത്ര ചെയ്യുന്നതിനെക്കുറിച്ച് എങ്ങനെ പറയും എന്നല്ലേ. എന്നാൽ അതിനും വഴിയുണ്ട്. ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ, അതായത് നോർത്ത് കൊറിയ എന്നറിയപ്പെടുന്ന രാജ്യം,
ലോക വിനോദസഞ്ചാര ഭൂപടത്തിൽ എവിടെയും ഉത്തര കൊറിയ എന്ന പേര് കാണാനാകില്ല. ഡമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ എന്നറിയപ്പെടുന്ന രാജ്യം അടുത്ത കാലം വരെ പുറംലോകത്തോടു മുഖംതിരിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ് ഉൻ തന്റെ മുൻഗാമികളിൽനിന്നു വ്യത്യസ്തമായി വിനോദസഞ്ചാരത്തെ തുറന്ന മനസ്സോടെ കാണുന്നുവെന്നാണ് പറയപ്പെടുന്നത്. പാശ്ചാത്യർക്ക്, പ്രത്യേകിച്ച് അമേരിക്കക്കാർക്ക് ഉത്തര കൊറിയയിൽ കയറാമോ എന്നത് ഇപ്പോഴും ഉറപ്പില്ല. എന്നാൽ അവിടുത്തെ നിയമങ്ങൾ പാലിക്കാനും അവരുടെ നിർദേശങ്ങൾ അനുസരിക്കാനും തയാറാണെങ്കിൽ ഉത്തര കൊറിയയിലേക്കു യാത്ര നടത്താം.
കാലുകുത്തുന്നതു മുതൽ നല്ല ശ്രദ്ധവേണം
ഉത്തര കൊറിയയിൽ എന്താണു സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ അറിവുകളൊന്നും ആർക്കുമില്ല. പക്ഷേ മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സന്ദർശനം നടത്തുന്നതുപോലെ ഉത്തര കൊറിയയിലേക്കും യാത്ര സാധ്യമാണ്. പ്രത്യയശാസ്‌ത്രപരമായ വ്യത്യാസങ്ങളാലും ഉന്നത നേതൃത്വത്തിന്റെ നിലപാടുകളാലും അടുത്ത അയൽക്കാരിൽനിന്നു പോലും വിച്ഛേദിക്കപ്പെട്ട ഒരു ഏകാന്ത രാജ്യമാണത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ് കൊറിയ എന്ന രാജ്യം ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ആയി മാറിയത്. അമേരിക്കയുടെ കോളനി ആയിരുന്ന ഭാഗം ദക്ഷിണ കൊറിയയായി; യുഎസ്എസ്ആറിന്റെ കീഴിലുണ്ടായിരുന്നത് ഉത്തര കൊറിയയും.
ആദ്യം തന്നെ പറയട്ടെ, ഉത്തര കൊറിയ വീസ നൽകുന്നില്ല. അവിടേക്കു യാത്ര ചെയ്യണം എന്നുള്ളവർ ബെയ്ജിങ്ങിലെ ഡിആർപികെ എംബസിയിൽ അപേക്ഷിച്ച് വീസ നേടണം. പുറപ്പെടുന്നതിനു മുൻപ് നിങ്ങളുടെ വീസ ഉത്തര കൊറിയ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതില്ലാതെ എത്തിയാൽ പിടിക്കപ്പെടും. ശിക്ഷയുമുണ്ടാകും. നിങ്ങൾ അമേരിക്കക്കാരനോ അമേരിക്കൻ പൗരത്വമുള്ളയാളോ ആണെങ്കിൽ അങ്ങോട്ട് പോകുന്നതിനെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട, വീസ ലഭിക്കില്ല.
ചൈന വഴിയാണ് ഉത്തര കൊറിയയിലേക്കു പോകേണ്ടതും മടങ്ങേണ്ടതും. കാരണം ഉത്തര കൊറിയയിലേക്ക് വിമാന സർവീസ് നടത്തുന്ന ഒരേയൊരു രാജ്യം ചൈയാണ്.
ഉത്തര കൊറിയയിലെ സർക്കാർ മറ്റു രാജ്യങ്ങളിലെ സർക്കാരുകളിൽനിന്ന് വളരെ വ്യത്യസ്തമാണ്, ഒരു വിദേശിയെന്ന നിലയിൽ മറ്റിടങ്ങളിൽ, പ്രത്യേകിച്ച് നമുക്ക് പരിചിതമല്ലാത്തയിടത്ത് ചെന്നാൽ ചെറിയ തെറ്റുകളൊക്കെ സംഭവിക്കുന്നത് സാധാരണമാണ്. എന്നാൽ ഉത്തര കൊറിയയിലെ നിയമങ്ങൾ വളരെ കർശനമാണ്. ശ്രദ്ധിച്ചുനിന്നാൽ തടി കേടാകാതെ തിരിച്ചുപോരാം. എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ ഒരു രാജ്യത്തെയും സർക്കാരിന് ഇടപെടാനാവില്ല. അതുകൊണ്ട് ഉത്തര കൊറിയ സന്ദർശിക്കുമ്പോൾ അവിടുത്തെ നിയമങ്ങൾ കൃത്യമായി പാലിക്കണം.
നിയമങ്ങൾ പാലിക്കുക
ഉത്തര കൊറിയ വിനോദസഞ്ചാരികളെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. നിങ്ങൾ എടുക്കാൻ പാടില്ലാത്ത ഒരു ഫോട്ടോ എടുക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്താൽ മതി, അത് ചാരപ്രവർത്തനമോ രാജ്യത്തിനെതിരെയുള്ള ശത്രുതയോ ആയി കണക്കാക്കാം. ജയിലിൽ അടയ്ക്കും.
നേതാക്കളോട് ബഹുമാനം കാണിക്കണം
നിങ്ങൾ അവരുടെ രാജ്യത്തെ അതിഥികളൊക്കെ ആയിരിക്കാം, പക്ഷേ നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ ആതിഥേയരെ ഏറ്റവും ഉയർന്ന പരിഗണനയിൽ കാണണം എന്നതാണ്. അടിസ്ഥാനപരമായി, ഉത്തര കൊറിയയുടെ രാഷ്ട്രീയത്തെയും നേതാക്കളെയും കുറിച്ച് അറിവുള്ളവരായിരിക്കണം, അവരുടെ പേരു പോലും ആവശ്യമില്ലാതെ പറയാൻ പാടില്ല.
ഫോട്ടോ എടുക്കുന്നത് അനുവാദത്തോടെ മാത്രം
ഒരു ചിത്രമെടുക്കുന്നതിന് മുമ്പ് എപ്പോഴും അനുവാദം ചോദിക്കുക. ടൂർ ഗൈഡുകൾ പൊതുവെ സൗഹൃദമുള്ളവരും അനുവദനീയമല്ലാത്തത് എന്താണെന്നു നിങ്ങൾക്ക് പറഞ്ഞുതരുന്ന സൈനികേതര പ്രദേശവാസികളുമായിരിക്കും. ഉദാഹരണത്തിന്, ഒരു മുഴുവൻ പ്രതിമയുടെ ഫോട്ടോ എടുക്കാൻ മാത്രമേ അനുമതിയുള്ളൂ. പക്ഷേ, നിങ്ങൾ ഒരു ക്ലോസ്-അപ്പ് അല്ലെങ്കിൽ ഫെയ്സ് ഷോട്ട് എടുക്കുകയാണെങ്കിൽ, അത് ഇല്ലാതാക്കപ്പെടും, നിങ്ങൾ കുഴപ്പത്തിലാകാനും സാധ്യതയുണ്ട്.
മതപരമായ ഒന്നും കയ്യിൽ പാടില്ല
ഉത്തര കൊറിയ ഒരു കമ്യൂണിസ്റ്റ് രാജ്യമാണെന്ന് അറിയാമല്ലോ. അവിടെ മതത്തിന് ഒരു സ്ഥാനവുമില്ല. മതപരമായ വസ്തുക്കളും ഗർഭനിരോധന മാർഗങ്ങളും ഒരു തരത്തിലും അനുവദനീയമല്ല. മതഗ്രന്ഥങ്ങളും മതവിശ്വാസവുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കളും കൈവശം വയ്ക്കുന്നത് ശിക്ഷാർഹമാണ്. പിടിക്കപ്പെട്ടാൽ ജയിൽശിക്ഷ ഉറപ്പ്.
അവിടുത്തെ കറൻസി ഉപയോഗിക്കാൻ പാടില്ല
സഞ്ചാരികൾക്ക് പ്രാദേശിക കറൻസി ഉപയോഗിക്കാൻ അനുവാദമില്ല. സന്ദർശകർക്ക് രാജ്യത്തുനിന്ന് എന്തെങ്കിലും വാങ്ങണമെങ്കിൽ ഇന്യൂറോ, യുവാൻ അല്ലെങ്കിൽ യുഎസ് ഡോളർ നൽകണം. ഇനി കയ്യിൽ കാശുണ്ടെങ്കിലും വലിയ ഗുണമൊന്നുമില്ല. ഒരു ഷോപ്പിങ് മാൾ പോലും രാജ്യത്തില്ല. ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകളിൽ ഷോപ്പിങ്ങിന് വിനോദസഞ്ചാരികൾക്ക് അനുവാദമില്ല. അംഗീകൃത സുവനീറുകൾ ഒഴിച്ച് ഒന്നും വാങ്ങാനുള്ള അനുവാദവുമില്ല.
ഗൈഡഡ് ടൂറിന്റെ ഭാഗമായിരിക്കണം
ഉത്തര കൊറിയ സന്ദർശിക്കാനുള്ള ഒരേയൊരു നിയമപരമായ മാർഗം ഇതാണ്. എല്ലാ ആകർഷണങ്ങളും ഡെസ്റ്റിനേഷനുകളും തദ്ദേശീയരുമായി അധികം ഇടപെടൽ ഇല്ലായെന്ന് ഉറപ്പാക്കുന്ന വിധമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഗൈഡില്ലാതെ നമുക്ക് ആ രാജ്യത്ത് ഒരു ചുവട് പോലും മുന്നോട്ടു വയ്ക്കാനാവില്ല.
Content Summary : North Korea Travel | Essential Travel Tips for Visitors