ഈഫല്‍ ടവറിനേക്കാള്‍ സുന്ദരി; കെ ജി എഫ് നായികയുടെ പാരിസ് യാത്രാ ചിത്രങ്ങള്‍
ആദ്യ ചിത്രത്തില്‍ തന്നെ പൊടി പാറിയ വരവായിരുന്നു ശ്രീനിധി ഷെട്ടിയുടേത്. കെജിഎഫിലൂടെ നായികയായി എത്തിയ ശ്രീനിധിയ്ക്ക് ഇന്ത്യ മുഴുവന്‍ മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ആ സിനിമയിലെ റോളിന് ഒട്ടേറെ അവാര്‍ഡുകളും നടി വാരിക്കൂട്ടി. ഇപ്പോഴിതാ പ്രകാശത്തിന്‍റെയും പ്രണയത്തിന്‍റെയും കലാകാരന്മാരുടെയുമെല്ലാം നഗരമായ

ആദ്യ ചിത്രത്തില്‍ തന്നെ പൊടി പാറിയ വരവായിരുന്നു ശ്രീനിധി ഷെട്ടിയുടേത്. കെജിഎഫിലൂടെ നായികയായി എത്തിയ ശ്രീനിധിയ്ക്ക് ഇന്ത്യ മുഴുവന്‍ മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ആ സിനിമയിലെ റോളിന് ഒട്ടേറെ അവാര്‍ഡുകളും നടി വാരിക്കൂട്ടി. ഇപ്പോഴിതാ പ്രകാശത്തിന്‍റെയും പ്രണയത്തിന്‍റെയും കലാകാരന്മാരുടെയുമെല്ലാം നഗരമായ പാരിസില്‍ നിന്നും മനോഹരമായ വെക്കേഷന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി. ഈഫല്‍ ടവറിനു മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ഇതില്‍ കാണാം.
ഈഫല്‍ ടവറിനേക്കാള്‍ മനോഹരിയാണ് ഈ ചിത്രത്തില്‍ ശ്രീനിധിയെന്ന് താഴെ ആരാധകര്‍ കമന്റ് ചെയ്തത് കാണാം. ഒരു ദിവസത്തെ യാത്രയില്‍ പാരിസിലെ ഒട്ടേറെ മനോഹര കാഴ്ചകള്‍ നടി ഒപ്പിയെടുത്തിട്ടുണ്ട്. ലോകമെങ്ങുമുള്ള സഞ്ചാരികളുടെ ഹൃദയം കവര്‍ന്ന ടൂറിസ്റ്റ് നഗരമാണ് പാരിസ്. ഫ്രാൻസിന്‍റെ തലസ്ഥാനമായ പാരിസ്, പ്രണയത്തിന്‍റെയും കലാകാരന്മാരുടെയും നാടായാണ് അറിയപ്പെടുന്നത്. പാരിസിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണമാണ് ഈഫല്‍ ടവര്‍. പണി പൂർത്തീകരിച്ചതു മുതൽ 250 ദശലക്ഷത്തിലധികം ആളുകൾ ഈ ടവർ സന്ദർശിച്ചിട്ടുണ്ട് എന്നാണ് കണക്ക്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പണം നല്‍കി ടിക്കറ്റെടുത്ത് സന്ദർശിക്കുന്ന സ്മാരകം എന്ന ബഹുമതിയും ഈഫല്‍ ടവറിനുണ്ട്.
ബസിലിക്ക ഓഫ് സാക്രെ-കോർ, ലൂവ്രെ മ്യൂസിയം, സെന്‍റര്‍ പോംപിഡോ, മ്യൂസി ഡി ഓർസെ, നോത്രഡാം കത്തീഡ്രല്‍, നെപ്പോളിയന്‍റെ ശവകുടീരം, വെർസൈൽസ് കൊട്ടാരം, ഫോണ്ടെയ്ൻബ്ലൂ കൊട്ടാരം എന്നിവയും പാരിസിലെ മറ്റു ചില കാഴ്ചകളാണ്. ഷോൻ നദിയിലൂടെയുള്ള സൂര്യാസ്തമയ യാത്രയും ഫ്രഞ്ച് രുചികള്‍ വിളമ്പുന്ന റസ്റ്ററന്റുകളും ചരിത്രമ്യൂസിയങ്ങളുമെല്ലാം പാരീസ് യാത്രയില്‍ തീര്‍ച്ചയായും അനുഭവിക്കേണ്ടതാണ്. കൂടാതെ, പാലീസ് റോയൽ, ആർക്ക് ഡി ട്രയോംഫ്, പ്ലേസ് ഡി ലാ കോൺകോർഡ് എന്നിവയുൾപ്പെടെയുള്ള ഐക്കണിക് ലാൻഡ്‌മാർക്കുകളും പാരീസിലുണ്ട്.
ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന ലോകനഗരങ്ങളില്‍ ഒന്നാണ് പാരീസ്. ഇനിയുള്ള മാസങ്ങളില്‍ പാരീസിലേക്ക് സഞ്ചാരികളുടെ വലിയ ഒഴുക്കായിരിക്കും.