വിമാന യാത്രയിലെ മദ്യപാനം, കൂടുതൽ അപകടകരമോ?
ഭൂമിയിലിരുന്നു മദ്യപിച്ച് മേഘങ്ങള്‍ക്കിടയിലൂടെ പറന്നു നടക്കുന്നതു പോലെ തോന്നിയിട്ടുള്ളവരുണ്ടാവാം. അപ്പോള്‍ മേഘങ്ങള്‍ക്കിടയിലിരുന്നു മദ്യപിച്ചാല്‍ ഭൂമിയില്‍ വെച്ചു മദ്യപിക്കുന്നതിനേക്കാള്‍ കൂടുതല്‍ ലഹരി ലഭിക്കുമോ? വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ മദ്യപിച്ചാല്‍ കൂടുതല്‍ ലഹരി തോന്നിക്കുമെന്നു പറയുന്നതിനു

ഭൂമിയിലിരുന്നു മദ്യപിച്ച് മേഘങ്ങള്‍ക്കിടയിലൂടെ പറന്നു നടക്കുന്നതു പോലെ തോന്നിയിട്ടുള്ളവരുണ്ടാവാം. അപ്പോള്‍ മേഘങ്ങള്‍ക്കിടയിലിരുന്നു മദ്യപിച്ചാല്‍ ഭൂമിയില്‍ വെച്ചു മദ്യപിക്കുന്നതിനേക്കാള്‍ കൂടുതല്‍ ലഹരി ലഭിക്കുമോ? വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ മദ്യപിച്ചാല്‍ കൂടുതല്‍ ലഹരി തോന്നിക്കുമെന്നു പറയുന്നതിനു പിന്നില്‍ എന്തെങ്കിലും കാര്യമുണ്ടോ? വിമാനത്തിലാണെങ്കിലും ഭൂമിയിലാണെങ്കിലും ശരീരത്തിലെത്തുന്ന ഓക്‌സിജന്റെ അളവിനെ മദ്യം കുറയ്ക്കും. മദ്യം ശരീരത്തിലെ രക്തത്തിലേക്ക് ഓക്‌സിജനെ വലിച്ചെടുക്കാനുള്ള ശേഷിയെ കുറക്കുകയാണു ചെയ്യുക. ഭൂമിയില്‍ നിന്നും ഏറെ ഉയരത്തില്‍ പറക്കുമ്പോള്‍ ശരീരം ഓക്‌സിജനെ വലിച്ചെടുക്കുന്നതു പിന്നെയും കുറയാന്‍ ഇടയുണ്ട്. ഇതോടെ തളര്‍ച്ചയും തലയിലൊരു പെരുക്കവും ഛര്‍ദിക്കാനുള്ള തോന്നലുമൊക്കെ കൂടുതലായി ഉണ്ടാവും. അങ്ങനെയാണ് വിമാനത്തില്‍ പോവുമ്പോള്‍ മദ്യം കൂടുതല്‍ ലഹരി തരുന്നുവെന്ന തോന്നലുണ്ടാവുന്നത്.
തികഞ്ഞ ഉത്തരവാദിത്വ ബോധത്തിലായിരിക്കണം ഏതൊരു സഞ്ചാരിയുടേയും വിമാനത്തിലെ മദ്യപാനം. അല്ലെങ്കില്‍ ഈയൊരൊറ്റ ദുശീലം കൊണ്ട് നിങ്ങളുടെ യാത്രയുടെ ലക്ഷ്യം തന്നെ തകര്‍ന്നേക്കാം. മദ്യം കഴിച്ചേ തീരൂ എന്നുള്ളവര്‍ ഏതു മദ്യമാണ് കഴിക്കുന്നതെന്നും എത്ര മദ്യമാണ് കഴിക്കുന്നതെന്നും വ്യക്തമായ ധാരണയുണ്ടാവണം. ഒരു ഡ്രിങ്ക് കഴിച്ചാല്‍ അത് ശരീരത്തിന് ദഹിപ്പിച്ചെടുക്കാന്‍ ഒരു മണിക്കൂറിലേറെ വരും. മദ്യം കഴിക്കുന്നതിന് മുമ്പോ മദ്യത്തിനൊപ്പമോ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന്റെ പണി കുറക്കാന്‍ സഹായിക്കും. നിങ്ങള്‍ക്ക് കഴിക്കാവുന്ന മദ്യത്തിന്റെ അളവ് മനസിലാക്കുകയും അതിന് അനുസരിച്ച് ഉത്തരവാദിത്വത്തോടെ മദ്യപിക്കുന്നതും യാത്രകളെ ബാധ്യതയാക്കാതെ സുന്ദരമാക്കാന്‍ സഹായിക്കും.
ലഹരി ശരീരത്തിൽ പ്രവർത്തിക്കുന്നത് എങ്ങനെ?
സാധാരണ ഭക്ഷണം നമ്മുടെ വയറ്റിലെത്തിയാല്‍ ദഹിക്കുകയാണ് ചെയ്യുക. എന്നാല്‍ മദ്യം മറ്റു ഭക്ഷണങ്ങളെ പോലെയല്ല. അത് നമ്മുടെ രക്തത്തില്‍ കലരും. രക്തത്തിലൂടെ തലച്ചോറ്, ഹൃദയം, വൃക്ക, ശ്വാസകോശം എന്നിങ്ങനെ എല്ലാ അവയവങ്ങളിലേക്കും മദ്യം എത്തുകയും സ്വാധീനം ചെലുത്തുകയും ചെയ്യും. മദ്യം ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന അവയവമാണ് കരള്‍. ശരീരത്തിലെത്തുന്ന ഹാനികരമായ വസ്തുക്കളെ അരിച്ചെടുക്കുന്ന ജോലി കരളിന്റെയാണ്. മദ്യം ശരീരത്തിനു ദോഷകരമാണെന്നതുകൊണ്ടുതന്നെ മറ്റു പണികളെല്ലാം മാറ്റിവെച്ച് കരള്‍ മദ്യത്തിനു പിന്നാലെ പോകും. ഇതോടെ ഗ്ലൂക്കോസ് നിര്‍മിക്കുന്നത് കരള്‍ നിര്‍ത്തും. അങ്ങനെയാണ് മദ്യം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കുന്ന വസ്തുവായി മാറുന്നത്. വലിയ തോതില്‍ മദ്യം ഉള്ളിലെത്തിയാല്‍ വിശപ്പ് കുറയുകയും ദഹന വ്യവസ്ഥയെ ബാധിക്കുകയും ചെയ്യും. മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങളേയും മദ്യം നേരിട്ടു ബാധിക്കും. മാനസികാവസ്ഥയെ നേരിട്ടു സ്വാധീനിക്കാനും മദ്യത്തിന് സാധിക്കും. അതുകൊണ്ടാണ് ചിലര്‍ മദ്യപിക്കുമ്പോള്‍ സന്തോഷിക്കുന്നതും മറ്റു ചിലര്‍ വിഷമിക്കുന്നതും വേറെ ചിലര്‍ ധൈര്യശാലികളായി മറുന്നതുമൊക്കെ.