അത്യപൂര്‍വ ഓര്‍ക്കിഡ് വിസ്മയമൊരുക്കി ഇരവികുളം ദേശീയോദ്യാനം
മൂന്നാറിലെ ഇരവികുളം ദേശീയോദ്യാനത്തില്‍ കാണാനുള്ളത് വരയാടും നീലക്കുറിഞ്ഞിയും മാത്രമാണെന്നാവും വിനോദ സഞ്ചാരികളില്‍ പലരുടേയും വിചാരം. എന്നാല്‍ അധികമാരും അറിയാത്ത വ്യത്യസ്തമായ കാഴ്ചയാണ് ഉദ്യാനത്തിന്റെ പ്രവേശന കവാടത്തില്‍ തന്നെ സഞ്ചാരികളെ കാത്തിരിക്കുന്നത്. അത്യപൂര്‍വ ഇനത്തില്‍പ്പെട്ട ഓര്‍ക്കിഡുകളാല്‍

മൂന്നാറിലെ ഇരവികുളം ദേശീയോദ്യാനത്തില്‍ കാണാനുള്ളത് വരയാടും നീലക്കുറിഞ്ഞിയും മാത്രമാണെന്നാവും വിനോദ സഞ്ചാരികളില്‍ പലരുടേയും വിചാരം. എന്നാല്‍ അധികമാരും അറിയാത്ത വ്യത്യസ്തമായ കാഴ്ചയാണ് ഉദ്യാനത്തിന്റെ പ്രവേശന കവാടത്തില്‍ തന്നെ സഞ്ചാരികളെ കാത്തിരിക്കുന്നത്.
അത്യപൂര്‍വ ഇനത്തില്‍പ്പെട്ട ഓര്‍ക്കിഡുകളാല്‍ അലങ്കരിച്ചിരിക്കുന്ന ഓര്‍ക്കിഡേറിയം. ഇരവികുളം ദേശീയോദ്യാനത്തില്‍ ഐക്യരാഷ്ട്ര വികസന പരിപാടി(യുഎന്‍ഡിപി)യുടെ സഹായത്തോടെ തയാറാക്കിയ ഓര്‍ക്കിഡേറിയം വന്‍ വിജയമായതിന്റെ ആവേശത്തിലാണ് വനംവകുപ്പ് അധികൃതര്‍. രണ്ടു വര്‍ഷം മുമ്പാണ് മൂന്നാര്‍ മറയൂര്‍ റോഡിലെ രാജമല ഉദ്യാനത്തിന്റെ പ്രവേശന കവാടത്തിനു സമീപം വനംവകുപ്പ് ഓര്‍ക്കിഡേറിയം സ്ഥാപിക്കാന്‍ നടപടി തുടങ്ങിയത്.
ഇരവികുളം ദേശീയോദ്യാനത്തിലും ചോല വനങ്ങളിലും മാത്രം വളരുന്ന അപൂര്‍വയിനം ഓര്‍ക്കിഡുകളെക്കുറിച്ചു സഞ്ചാരികള്‍ക്കും അറിവു പകര്‍ന്നു നല്‍കുകയെന്ന ലക്ഷ്യവുമായാണ് ഓര്‍ക്കിഡ് ഉദ്യാനത്തിനു തുടക്കമിട്ടത്. രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ഇരവികുളം ഉദ്യാനത്തിന്റെ ഉള്‍ഭാഗത്തും ആളുകള്‍ക്ക് എത്തിപ്പെടാനാവാത്ത സ്ഥലങ്ങളിലും പോലും വളരുന്ന 58 ഇനത്തിലുള്ള ഓര്‍ക്കിഡുകള്‍ ഓര്‍ക്കിഡേറിയത്തില്‍ സഞ്ചാരികള്‍ക്കു മുന്നിലുണ്ട്.
വിശാലമായ ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ പുല്‍മേടുകളിലും ചോലക്കാടുകളിലും സഞ്ചാരികള്‍ക്കു പ്രവേശനമില്ല. ഇവിടെ വളരുന്ന അത്യപൂര്‍വ ഇനത്തില്‍പ്പെട്ട ഓര്‍ക്കിഡുകളെക്കുറിച്ച് സഞ്ചാരികള്‍ക്ക് അറിവുപകരാനാണ് ഓര്‍ക്കിഡേറിയം സ്ഥാപിച്ചതെന്നു മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് വി വിനോദ് പറയുന്നു. ഹൈബ്രിഡ് ഓര്‍ക്കിഡുകളും സാധാരണ ഓര്‍ക്കിഡുകളും തമ്മിലുള്ള വ്യത്യാസം സഞ്ചാരികള്‍ക്കു പെട്ടെന്നു മനസിലാകാന്‍ 17 ഇനത്തില്‍പ്പെട്ട ഹൈബ്രിഡ് ഓര്‍ക്കിഡുകളും ഇതോടൊപ്പം ഓര്‍ക്കിഡ് ഉദ്യാനത്തില്‍ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്.
ഓര്‍ക്കിഡേറിയം മാത്രമല്ല ഇരവികുളം ദേശീയോദ്യാനത്തിലും ചോലവനങ്ങളിലുമായി വളരുന്ന പന്നല്‍ചെടികള്‍ ഉള്‍പ്പെടുത്തിയ ഫേണേറിയവും ഓര്‍ക്കിഡേറിയത്തിനു സമീപമായുണ്ട്. ഇരവികുളം ദേശീയോദ്യാനത്തില്‍ ആകെ 104 ഇനത്തില്‍പ്പെട്ട പന്നല്‍ചെടികളുണ്ടെന്നും ഇതില്‍ അമ്പതിലധികം എണ്ണം നിലവില്‍ ഫേണേറിയത്തില്‍ സഞ്ചാരികള്‍ക്കു മുന്നിലുണ്ടെന്നും ഇരവികുളം ദേശീയോദ്യാനം മുന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനായ ജോബ് ജെ നേര്യംപറമ്പില്‍ പറയുന്നു.
ബള്‍ബോഫിലം ഇനത്തില്‍പ്പെട്ട ഓര്‍ക്കിഡുകളുടെ ഉപവിഭാഗമായ പുതിയ ഇനം ഓര്‍ക്കിഡ് ഇരവികുളം ദേശീയോദ്യാനത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇതിന്റെ ബാക്കി നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
സസ്യ ശാസ്ത്രഞ്ജനും പാലാ സെന്റ് തോമസ് കോളജ് ബോട്ടണി വിഭാഗം റിട്ട. പ്രൊഫസറുമായ ജോമി അഗസ്റ്റിന്‍ പറയുന്നത് പന്നലുകളും ഓര്‍ക്കിഡുകളും സമൃദ്ധമായി വളരുന്നത് വനങ്ങളുടെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ്.