വാലി ക്യൂന്‍ ഹെറിറ്റേജ് ട്രെയിനിലേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്ത് രാജസ്ഥാന്
മാര്‍വാര്‍ ജംങ്ഷന്‍ മുതല്‍ കാംലിഘട്ട് വരെയാണ് ഈ ട്രെയിന്‍ സഞ്ചരിക്കുക. 150 വര്‍ഷം പഴക്കമുള്ള ആവി എന്‍ജിന്‍ നയിക്കുന്ന ഈ പൈതൃക ട്രെയിന്‍ യാത്രയുടെ വിശദാംശങ്ങള്‍ നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വേ(എന്‍ഡബ്ല്യുആര്‍) പുറത്തുവിട്ടു. 60 സീറ്റുകളുള്ള എസി കോച്ചാണ് പഴയകാലത്തിന്റെ ഓര്‍മകളിലേക്കു കൂടി

മാര്‍വാര്‍ ജംങ്ഷന്‍ മുതല്‍ കാംലിഘട്ട് വരെയാണ് ഈ ട്രെയിന്‍ സഞ്ചരിക്കുക. 150 വര്‍ഷം പഴക്കമുള്ള ആവി എന്‍ജിന്‍ നയിക്കുന്ന ഈ പൈതൃക ട്രെയിന്‍ യാത്രയുടെ വിശദാംശങ്ങള്‍ നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വേ(എന്‍ഡബ്ല്യുആര്‍) പുറത്തുവിട്ടു.
60 സീറ്റുകളുള്ള എസി കോച്ചാണ് പഴയകാലത്തിന്റെ ഓര്‍മകളിലേക്കു കൂടി സഞ്ചരിക്കാന്‍ സഹായിക്കുന്ന ഈ പൈതൃക ട്രെയിനിലുള്ളത്. ഒരു ടിക്കറ്റിന് രണ്ടായിരം രൂപയാണ് ഈടാക്കുക. ആഴ്ച്ചയില്‍ നാലു ദിവസം വാലി ക്യൂന്‍ ഹെറിറ്റേജ് ട്രെയിന്‍ ചൂളം വിളിച്ച് പായും.
മാര്‍വാര്‍ ജംങ്ഷനില്‍ നിന്നും രാവിലെ 8.30നാണ് ട്രെയിന്‍ പുറപ്പെടുക. കാംലിഘട്ടില്‍ 11 മണിയോടെ എത്തി ചേരും. ഇടക്ക് ഫുലാഡ്, ഗോറം ഗട്ട് റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിന്‍ നിര്‍ത്തും. യഥാക്രമം 10മിനിറ്റും 15 മിനിറ്റുമാണ് ഈ സ്റ്റേഷനുകളില്‍ നിര്‍ത്തിയിടുക. ലക്ഷ്യസ്ഥാനമായ കാംലിഘട്ടില്‍ മൂന്നര മണിക്കൂര്‍ നിര്‍ത്തിയ ശേഷം വൈകീട്ട് മൂന്നു മണിയോടെ മടക്കയാത്ര ആരംഭിക്കും. മാല്‍വാര്‍ ജംങ്ഷനില്‍ വൈകീട്ട് 05.40ന് തിരിച്ചെത്തുകയും ചെയ്യും.
ഇന്ത്യയിലെ ആറാമത്തെ പൈതൃക തീവണ്ടിയാണ് വാലി ക്യൂന്‍ ഹെറിറ്റേജ് ട്രെയിന്‍. അതിമനോഹരമായ ഭൂപ്രകൃതിയിലൂടെയാണ് വാലി ക്യൂനിന്റെ സഞ്ചാരം. പച്ചപ്പു നിറഞ്ഞ താഴ്‌വരകളും കുന്നുകളും കാടുകളും യാത്രക്കിടെ പൈതൃക ട്രെയിന്‍ പിന്നിടും. നൂറ്റാണ്ടു പഴക്കമുള്ള രണ്ടു തുരങ്കങ്ങളും 172 പാലങ്ങളും പാതയോരത്ത് വെള്ളച്ചാട്ടങ്ങളും അരുവികളുമെല്ലാം ഈ ട്രെയിന്‍ യാത്രയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നു.
രാജസ്ഥാനിലെ റെയില്‍വേയുടെ സവിശേഷ ചരിത്രത്തില്‍ ഇടമുള്ള പാതയിലൂടെയാണ് വാലി ക്യൂന്‍ ഹെറിറ്റേജ് ട്രയിനിന്റെ സഞ്ചാരം. രാജസ്ഥാനിലെ രണ്ട് രാജകുടുംബങ്ങളുടെ കൂടി സഹായത്തില്‍ സ്വാതന്ത്ര്യത്തിന് മുന്‍പാണ് ഈ റെയില്‍ പാത നിര്‍മിച്ചത്. മാല്‍വി ജംങ്ഷന്‍ മുതല്‍ ഫുലാഡ് വരെ മേവാറിലെ മഹാരാജാവും (ഉദയ്പൂര്‍) മാര്‍വാര്‍ ജംഷ്ഷന്‍ മുതല്‍ ഫുലാഡ് വരെ മാര്‍വാര്‍ മഹാരാജാവും (ഉദയ്പൂര്‍) ആണ് നിര്‍മിച്ചിരുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ് ഈ റെയില്‍പാതയില്‍ ട്രെയിന്‍ ഓടിച്ചിരുന്നത് ഈ രാജകുടുംബങ്ങളായിരുന്നു. അന്ന് ഇതിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഫുലാഡില്‍ വെച്ച് ട്രെയിന്‍ മാറി കയറിയാണ് യാത്ര തുടര്‍ന്നത്.