ഇന്ത്യയിലുമുണ്ടൊരു ബംഗ്ലദേശ് ; കശ്മീരിലെ അറിയാ കാഴ്ചകൾ
ബംഗ്ലദേശ് നമ്മുടെ അയൽ രാജ്യമാണ്. ഇന്ത്യയുമായി ഏറെ സാദൃശ്യമുള്ള രാജ്യം കൂടിയാണ് ബംഗ്ലദേശ്, എന്നാൽ ഇന്ത്യയ്ക്കകത്ത് ഒരു ബംഗ്ലദേശ് ഉണ്ടെന്നു നിങ്ങൾക്ക് അറിയാമോ, അതും കശ്മീരിൽ. കശ്മീരിൽ തിരക്കേറിവരുന്നൊരു വിനോദസഞ്ചാരകേന്ദ്രമാണ് ബംഗ്ലദേശ്. വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ വൂലാർ തടാകത്തിന്റെ

ബംഗ്ലദേശ് നമ്മുടെ അയൽ രാജ്യമാണ്. ഇന്ത്യയുമായി ഏറെ സാദൃശ്യമുള്ള രാജ്യം കൂടിയാണ് ബംഗ്ലദേശ്, എന്നാൽ ഇന്ത്യയ്ക്കകത്ത് ഒരു ബംഗ്ലദേശ് ഉണ്ടെന്നു നിങ്ങൾക്ക് അറിയാമോ, അതും കശ്മീരിൽ. കശ്മീരിൽ തിരക്കേറിവരുന്നൊരു വിനോദസഞ്ചാരകേന്ദ്രമാണ് ബംഗ്ലദേശ്. വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ വൂലാർ തടാകത്തിന്റെ തീരത്തുള്ള മനോഹരമായ ഒരു ഗ്രാമമാണ് 'സുരിമാൻസ്' എന്നും അറിയപ്പെടുന്ന ബംഗ്ലദേശ്. ഈ ഗ്രാമത്തിന്റെ ശാന്തമായ ചുറ്റുപാടും പ്രകൃതി ഭംഗിയും വടക്കൻ കശ്മീരിലെ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാക്കി മാറ്റുന്നു. ശ്രീനഗറിൽ നിന്ന് 90 കിലോമീറ്റർ അകലെ വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലാണ് ജമ്മു കശ്മീരിലെ ബംഗ്ലദേശ് എന്ന് അറിയപ്പെടുന്ന ഈ ചെറിയ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകങ്ങളിലൊന്നാണ് വൂലാർ തടാകം. ഈ മനോഹരമായ സ്ഥലം ബംഗ്ലദേശിൽ ഉൾപ്പെടുന്നു. പർവ്വതങ്ങൾ അതിരിടുന്ന, കശ്മീരിലെ ഏറ്റവും സുന്ദരമായ കാലാവസ്ഥയിൽ ഒരു സൂപ്പർ ഡെസ്റ്റിനേഷനാണ് ബംഗ്ലദേശ്. ബോട്ടിങ്, മീൻപിടുത്തം, പക്ഷിനിരീക്ഷണം എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആസ്വദിക്കാനുളള അവസരം വൂലാർ തടാകത്തിൽ ഒരുക്കിയിട്ടുണ്ട്. ആകെ 500 ൽ താഴെ മാത്രം ജനവാസമുള്ള ഈ ചെറിയ ഗ്രാമം വെള്ളച്ചാട്ടങ്ങളും പർവതങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു.1971 ൽ ബംഗ്ലദേശ് രാജ്യം രൂപികൃതമായ സമയത്തുതന്നെയാണ് ഈ ഗ്രാമത്തിനും അതേ പേര് ലഭിക്കുന്നത്. ആ കാലത്ത് ഗ്രാമത്തിലുണ്ടായ അഗ്നിബാധ മൂലം നാശനഷ്ടങ്ങൾ ഉണ്ടാവുകയും അവിടെയുള്ളവർക്ക് വീടുകൾ നഷ്ടമാവുകയും ചെയ്തു. പിന്നീട് അവർ തീപിടിച്ച സ്ഥലത്തു നിന്നു കുറച്ച് അകലെ താമസിക്കുകയും അതിന് ബംഗ്ലദേശ് എന്ന് പേരിടുകയുമായിരുന്നു. നേരത്തെ, വെറും അഞ്ചോ ആറോ വീടുകൾ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്, അത് ഇപ്പോൾ 50 മുതൽ 60 വരെ ആയി മാറിയിരിക്കുന്നു, ഗ്രാമവാസികൾ കൂടുതലും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ് ഒപ്പം മത്സ്യബന്ധനവും. വുലാർ തടാകത്തിൽ വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിനായി, പ്രദേശവാസികൾ ശിക്കാരകൾ സൃഷ്ടിച്ച് തടാകത്തിലേക്ക് ഇറക്കാൻ ആരംഭിച്ചു. തടാകത്തിലെ ആദ്യത്തെ ശിക്കാര ഈ ഗ്രാമത്തിലെ രണ്ട് സഹോദരന്മാരാണ് ആരംഭിച്ചത്. ഗ്രാമത്തിൽ വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിനുള്ള ആശയം മുന്നോട്ട് വച്ചത് ഇവരാണ്. ഫിർദൗസ് അഹമ്മദ് ഭട്ടും ഗുലാം ഹസനും ചേർന്നാണ് കശ്മീരിലെ ബംഗ്ലദേശ് ഇന്ന് ഇന്ത്യയിൽ അറിയപ്പെടുന്നൊരു ഡെസ്റ്റിനേഷൻ ആകാൻ വേണ്ട സൗകര്യങ്ങൾ ആദ്യം തുടങ്ങിയത്.
വുലാർ തടാകം അതിശയിപ്പിക്കുന്ന പ്രകൃതിദത്തമായ ഒരു അത്ഭുതമാണ്, കൂടാതെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നു കശ്മീർ സന്ദർശിക്കുന്ന എല്ലാ പ്രകൃതി സ്നേഹികളെയും വിനോദസഞ്ചാരികളെയും അതിന്റെ ഭംഗി ആസ്വദിക്കാൻ അങ്ങോട്ടേയ്ക്ക് ആകർഷിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഗ്രാമത്തിന്റെ മനോഹാരിത കാണുന്നതിനായി ഒഴുകിയെത്തുകയാണിപ്പോൾ. കശ്മീരിലെ ബംഗ്ലദേശ് ഗ്രാമം അതിന്റെ സമാനതകളില്ലാത്ത പ്രകൃതി സൗന്ദര്യം കാരണം ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കപ്പെടുന്നു. ഈ ഗ്രാമത്തിലെ പ്രാദേശവാസികൾ തങ്ങളുടെ ഗ്രാമം കശ്മീരിലെ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായി മാറാൻ ആഗ്രഹിക്കുന്നുണ്ട്. സർക്കാരിൽ നിന്ന് സൗകര്യങ്ങൾ ലഭിച്ചാൽ സൂറിമൻസിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുമെന്നാണ് കരുതുന്നത്.