ഈ വിമാനത്താവളങ്ങളിലെ സെലിബ്രിറ്റി സ്പെഷൽ രഹസ്യ ലോഞ്ചുകൾ...
പോവുന്നത് ഒരേ സ്ഥലത്തേക്ക്, ഒരേ വിമാനത്തിലൊക്കെ ആവുമെങ്കിലും എക്കോണമി ക്ലാസിലേയും ഫസ്റ്റ് ക്ലാസിലേയും യാത്രകള്‍ ഒരുപോലെയാവാറില്ല. ഓരോ ക്ലാസിലും യാത്രികര്‍ക്ക് ലഭ്യമായ സൗകര്യങ്ങള്‍ തന്നെ പ്രധാന വ്യത്യാസം. ലോകപ്രശസ്തരായ സെലിബ്രിറ്റികളും ബിസിനസുകാരുമൊക്കെ യാത്ര ചെയ്യുന്ന ഫസ്റ്റ് ക്ലാസ്
പോവുന്നത് ഒരേ സ്ഥലത്തേക്ക്, ഒരേ വിമാനത്തിലൊക്കെ ആവുമെങ്കിലും എക്കോണമി ക്ലാസിലേയും ഫസ്റ്റ് ക്ലാസിലേയും യാത്രകള്‍ ഒരുപോലെയാവാറില്ല. ഓരോ ക്ലാസിലും യാത്രികര്‍ക്ക് ലഭ്യമായ സൗകര്യങ്ങള്‍ തന്നെ പ്രധാന വ്യത്യാസം. ലോകപ്രശസ്തരായ സെലിബ്രിറ്റികളും ബിസിനസുകാരുമൊക്കെ യാത്ര ചെയ്യുന്ന ഫസ്റ്റ് ക്ലാസ്
പോവുന്നത് ഒരേ സ്ഥലത്തേക്ക്, ഒരേ വിമാനത്തിലൊക്കെ ആവുമെങ്കിലും എക്കോണമി ക്ലാസിലേയും ഫസ്റ്റ് ക്ലാസിലേയും യാത്രകള്‍ ഒരുപോലെയാവാറില്ല. ഓരോ ക്ലാസിലും യാത്രികര്‍ക്ക് ലഭ്യമായ സൗകര്യങ്ങള്‍ തന്നെ പ്രധാന വ്യത്യാസം. ലോകപ്രശസ്തരായ സെലിബ്രിറ്റികളും ബിസിനസുകാരുമൊക്കെ യാത്ര ചെയ്യുന്ന ഫസ്റ്റ് ക്ലാസ്
പോവുന്നത് ഒരേ സ്ഥലത്തേക്ക്, ഒരേ വിമാനത്തിലൊക്കെ ആവുമെങ്കിലും എക്കോണമി ക്ലാസിലേയും ഫസ്റ്റ് ക്ലാസിലേയും യാത്രകള്‍ ഒരുപോലെയാവാറില്ല. ഓരോ ക്ലാസിലും യാത്രികര്‍ക്ക് ലഭ്യമായ സൗകര്യങ്ങള്‍ തന്നെ പ്രധാന വ്യത്യാസം. ലോകപ്രശസ്തരായ സെലിബ്രിറ്റികളും ബിസിനസുകാരുമൊക്കെ യാത്ര ചെയ്യുന്ന ഫസ്റ്റ് ക്ലാസ് യാത്രികര്‍ക്കുവേണ്ടി അധിക സൗകര്യങ്ങള്‍ വിമാനത്താവളങ്ങളില്‍ ഒരുക്കാറുണ്ട്. ഇത്തരം സൗകര്യങ്ങളെക്കുറിച്ച് പലപ്പോഴും സാധാരണ യാത്രികര്‍ക്കുള്ള അറിവുകള്‍ പോലും പരിമിതമാണ്. അങ്ങനെയുള്ള വിമാനത്താവളങ്ങളിലെ രഹസ്യ ലോഞ്ചുകളെക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചും അറിയാം.
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ലണ്ടനിലെ ഹീത്രു വിമാനത്താവളം. അവിടെ ടെര്‍മിനല്‍ അഞ്ചിന് സമീപത്ത് ഒരു വിന്ഡ്സോര് സ്യൂട്ടുണ്ട്. പ്രിന്‍സ് രാജകുമാരനും വെയില്‍സ് രാജകുമാരിയും വില്യമും കേറ്റും അടക്കമുള്ള ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ യാത്രക്കിടെ സ്ഥിരമായി ഉപയോഗിക്കുന്ന സ്യൂട്ടാണിത്. എട്ട് സ്വകാര്യ സ്യൂട്ട് റൂമുകള്‍ ഇവിടെയുണ്ട്.
മൂന്നു പേരെ ഉള്‍ക്കൊള്ളുന്ന ഒരു സ്യൂട്ടിന് 3,000 പൗണ്ട്(ഏകദേശം 3 ലക്ഷം രൂപയിലേറെ) ആണ് വാടക. നിങ്ങളുടെ താമസസ്ഥലത്തു നിന്നും ഡ്രൈവര്‍ വാഹനവുമായി വന്ന് കൊണ്ടു വരുന്നതു മുതല്‍ വിമാനത്തിലേക്ക് എത്തിക്കുന്നതു വരെയുള്ള സേവനങ്ങള്‍ ഈ പണത്തിന് ലഭിക്കും. ഒരു സ്വകാര്യ പാചകക്കാരന് തൊട്ട് ഏറ്റവും പുതിയ ഫാഷനെക്കുറിച്ച് അറിവുള്ള പേഴ്സണല്‍ ഷോപ്പറുടെ സേവനം വരെ ഇവിടെ കിട്ടും. ബോംബ് പ്രൂഫ് ചില്ലുകളും പാപ്പരാസികള്‍ക്ക് ഫോട്ടോയെടുക്കാന്‍ അനുവദിക്കാത്ത പ്രത്യേകം നെറ്റ് സുരക്ഷയുമൊക്കെ ഈ സ്യൂട്ടിന്റെ പ്രത്യേകതകളാണ്.
വി.ഐ.പി യാത്രകളെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്ന മറ്റൊരു വിമാനത്താവളം അമേരിക്കയിലെ ലോസ് ആഞ്ചല്‍സ് വിമാനത്താവളമാണ്. ഒരുപക്ഷേ ലോകത്ത് ഏറ്റവും കൂടുതല്‍ സെലിബ്രിറ്റികള്‍ യാത്ര ചെയ്യുന്ന വിമാനത്താവളം ലോസ് ആഞ്ചല്‍സ് ആയിരിക്കും. ഇവിടുത്തെ സ്വകാര്യ സ്യൂട്ടിന്റെ വാര്‍ഷിക അംഗത്വഫീസ് 11,450 ഡോളറാണ്(ഏകദേശം 9.53 ലക്ഷംരൂപ).
ഈ വാര്‍ഷിക അംഗത്വം എടുക്കുന്നവര്‍ ലോസ് ആഞ്ചല്‍സ് വിമാനത്താവളം വഴി യാത്ര ചെയ്യുമ്പോള്‍ ഡ്രൈവര്‍ വാഹനവുമായി എത്തി കൂട്ടിക്കൊണ്ടുപോവും. കാര്‍ മാത്രമല്ല കൂടുതല്‍ പണം കൊടുത്താല്‍ ഹെലിക്കോപ്റ്ററും ലോസ് ആഞ്ചല്‍സ് വിമാനത്താവള അധികൃതര്‍ അയയ്ക്കും.
സ്വന്തം വി.ഐ.പി പരിചരണ സംഘമുള്ള യൂറോപ്പിലെ ഏക പഞ്ച നക്ഷത്ര വിമാനത്താവളം ജര്‍മനിയിലെ മ്യൂണിക്ക് വിമാനത്താവളമാണ്. ഓരോ അതിഥിക്കും പേഴ്സണല്‍ അസിസ്റ്റന്റും പ്രൈവറ്റ് സ്യൂട്ടുകളും ഇവിടെ ലഭിക്കും. അമേരിക്കയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ അറ്റ്ലാന്റ വിമാനത്താവളത്തിലെ രണ്ടാമത്തെ ലോഞ്ച് അടുത്തിടെയാണ് തുറന്നത്.
ഏഷ്യയിലെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദോഹ വിമാനത്താവളത്തിലും വി.ഐ.പി ടെര്‍മിനലുണ്ട്. ഇവിടെയെത്തുന്ന വി.ഐ.പികളെ ഡ്രൈവര്‍മാര്‍ വാഹനങ്ങളുമായെത്തി വിമാനത്താവളത്തിലേക്കോ തിരിച്ചോ എത്തിക്കും. ഒപ്പം നിങ്ങളുടെ സാധന സാമഗ്രികളുടെ പരിശോധനയും സുരക്ഷാ – പാസ്പോര്‍ട്ട് പരിശോധനകളും വരി നില്‍ക്കാതെ തന്നെ നടത്താനുള്ള സൗകര്യവും ലഭിക്കും. ഇവിടെയെത്തുന്ന വി.ഐ.പികള്‍ക്ക് തലമുടി വെട്ടുന്നതു മുതല്‍ ഫുള്‍ ബോഡി മസാജ് വരെ ആസ്വദിക്കാനും സാധിക്കും. ഫസ്റ്റ്ക്ലാസ് യാത്രികര്‍ക്കാണ് സാധാരണഗതിയില്‍ വിമാനത്താവളങ്ങളിലെ സ്വകാര്യലോഞ്ചുകള് ആസ്വദിക്കാനാവുക. എത്തിഹാദിന്റെ അബുദാബി വിമാനത്താവളത്തിലെ ഫസ്റ്റ് ക്ലാസ് ലോഞ്ചിലൊക്കെ പഞ്ചനക്ഷത്ര സൗകര്യങ്ങളാണുള്ളത്. കോക്ടെയില്‍ ബാര്‍ വരെയുള്ള പ്രൈവറ്റ് ലോഞ്ച് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് ചാംഗി വിമാനത്താവളത്തിലുണ്ട്.