സഞ്ചാരികൾ എത്താൻ കൊതിക്കുന്ന ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ഇടം, രണ്ടാം റാങ്ക് സ്വന്തമാക്കി താജ് മഹൽ
മാർബിളിൽ കൊത്തിയെടുത്ത പ്രണയകൂടീരമെന്നാണ് താജ് മഹൽ വിശേഷിപ്പിക്കപ്പെടുന്നത്. സഞ്ചാരികൾക്കു താജ് മഹൽ എന്ന ലോകാത്ഭുതം പ്രിയപ്പെട്ട ഇടമാകുന്നതു നിത്യപ്രണയത്തിന്റെ സ്മാരകമെന്ന വിശേഷണം കൊണ്ടാണ്. കവിതകളും കഥകളും തുടങ്ങി താജ് മഹൽ പ്രധാന കഥാതന്തുവായ പ്രണയലേഖനങ്ങളും നിരവധിയാണ് പിറവി കൊണ്ടിരിക്കുന്നത്.
മാർബിളിൽ കൊത്തിയെടുത്ത പ്രണയകൂടീരമെന്നാണ് താജ് മഹൽ വിശേഷിപ്പിക്കപ്പെടുന്നത്. സഞ്ചാരികൾക്കു താജ് മഹൽ എന്ന ലോകാത്ഭുതം പ്രിയപ്പെട്ട ഇടമാകുന്നതു നിത്യപ്രണയത്തിന്റെ സ്മാരകമെന്ന വിശേഷണം കൊണ്ടാണ്. കവിതകളും കഥകളും തുടങ്ങി താജ് മഹൽ പ്രധാന കഥാതന്തുവായ പ്രണയലേഖനങ്ങളും നിരവധിയാണ് പിറവി കൊണ്ടിരിക്കുന്നത്.
മാർബിളിൽ കൊത്തിയെടുത്ത പ്രണയകൂടീരമെന്നാണ് താജ് മഹൽ വിശേഷിപ്പിക്കപ്പെടുന്നത്. സഞ്ചാരികൾക്കു താജ് മഹൽ എന്ന ലോകാത്ഭുതം പ്രിയപ്പെട്ട ഇടമാകുന്നതു നിത്യപ്രണയത്തിന്റെ സ്മാരകമെന്ന വിശേഷണം കൊണ്ടാണ്. കവിതകളും കഥകളും തുടങ്ങി താജ് മഹൽ പ്രധാന കഥാതന്തുവായ പ്രണയലേഖനങ്ങളും നിരവധിയാണ് പിറവി കൊണ്ടിരിക്കുന്നത്.
മാർബിളിൽ കൊത്തിയെടുത്ത പ്രണയകൂടീരമെന്നാണ് താജ് മഹൽ വിശേഷിപ്പിക്കപ്പെടുന്നത്. സഞ്ചാരികൾക്കു താജ് മഹൽ എന്ന ലോകാത്ഭുതം പ്രിയപ്പെട്ട ഇടമാകുന്നതു നിത്യപ്രണയത്തിന്റെ സ്മാരകമെന്ന വിശേഷണം കൊണ്ടാണ്. കവിതകളും കഥകളും തുടങ്ങി താജ് മഹൽ പ്രധാന കഥാതന്തുവായ പ്രണയലേഖനങ്ങളും നിരവധിയാണ് പിറവി കൊണ്ടിരിക്കുന്നത്. കാലമെത്ര കഴിഞ്ഞാലും ഓരോ സഞ്ചാരിയെയും അത്രമേൽ ആകർഷിച്ച് കൊണ്ട് ആഗ്രയിൽ, യമുനാ നദീക്കരയിൽ പ്രതാപത്തോടെ താജ് മഹൽ നില കൊള്ളുകയാണ്. ഈ അചഞ്ചലമായ ആകർഷണമാണ് സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമായി താജ് മഹലിനെ മാറ്റിയിരിക്കുന്നത്.
യാത്ര എന്നത് ഓരോരുത്തരുടെയും ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും സ്മാരകങ്ങളും യാത്രികരെ ആകർഷിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ, ഇതിനെയെല്ലാം മറികടന്ന് താജ് മഹൽ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമായി മാറി. 2023ൽ സഞ്ചാരികളെ ഏറ്റവും അധികം ആകർഷിച്ച ഇടങ്ങളുടെ പട്ടികയിലാണ് താജ് മഹൽ രണ്ടാമതായി ഇടം പിടിച്ചത്. യാത്രാ വിദഗ്ദരായ ബൗൺസ് ആണ് വിവിധ കാര്യങ്ങളെ അപഗ്രഥിച്ച് പഠനം നടത്തിയത്. ഇതിനായി ലോകത്തിലെ സഞ്ചാരികളുടെ പ്രിയപ്പെട്ട നിരവധി സ്മാരകങ്ങളുടെ ഒരു പട്ടികയുണ്ടാക്കി. ഓരോ വർഷവും ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം, പ്രവേശന നിരക്ക്, ഇൻസ്റ്റഗ്രാം പോസ്റ്റുകൾ, ട്രിപ് അഡ്വൈസറിലെ റേറ്റിങ് എന്നിവയാണ് വിലയിരുത്തലിനു വിധേയമാക്കിയത്. ഏതായാലും 7.60 എന്ന ലാൻഡ് മാർക് സ്കോറുമായാണ് താജ് മഹൽ ഏറ്റവും പ്രിയപ്പെട്ട രണ്ടാമത്തെ ഇടമായി തിരഞ്ഞെടുക്കപ്പെട്ടത്.
താജ് മഹൽ എന്ന പ്രണയകുടീരം
1648 ലാണ് നിത്യ പ്രണയത്തിന്റെ സ്മാരകമായി താജ് മഹൽ പണി കഴിപ്പിക്കപ്പെട്ടത്. മുഗൾ ചക്രവർത്തിയായ ഷാജഹാന്റെയും അദ്ദേഹത്തിന്റെ പ്രിയപത്നി മുംതാസിന്റെയും ശവകുടീരങ്ങൾ താജ് മഹലിലാണ്. താജ് മഹലിന്റെ വാസ്തുവിദ്യാ വൈഭവവും ചരിത്രപരമായ പ്രാധാന്യവും പരിഗണിച്ച് 1983 മുതൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ താജ് മഹൽ ഇടം നേടി. ഇന്ത്യയുടെ പൈതൃകത്തെയും സംസ്കാരത്തെയും ചരിത്രത്തെയും അടുത്തറിയാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് താജ് മഹൽ ഏറ്റവും പ്രിയപ്പെട്ട ഒരിടം തന്നെയാണ്. താജ് മഹൽ എന്ന മാർബിൾ കൊട്ടാരത്തിന്റെ സൗന്ദര്യവും അതിന്റെ ചരിത്രപരമായ പ്രാധാന്യവും ഒരു കാലത്തും അസ്തമിക്കുന്നില്ല എന്നതും അത് സഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമാക്കുന്നു.
താജ് മഹലിനെക്കുറിച്ച് ഗൂഗിളിൽ 22 മില്യൻ സെർച്ചുകൾ
കാലമെത്ര ആധുനികമായാലും പ്രണയത്തിന് മാറ്റമില്ല. ഈ പ്രണയകുടീരത്തെക്കുറിച്ചുള്ള വിശദാംശങ്ങൾക്കായി ഗൂഗിളിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്ന തിരച്ചിൽ 22 മില്യൻ ആണ്. 2022 ഓഗസ്റ്റ് മുതൽ 2023 ജൂലൈ വരെയുള്ള കണക്കാണിത്. താജ് മഹൽ എത്രമാത്രം ജനപ്രിയമാണെന്നതിന് ഏറ്റവും വ്യക്തമായ സൂചനയാണ് ഇത്. 2022ൽ താജ് മഹലിൽ എത്തിയത് 3.3 മില്യൻ സന്ദർശകർ ആയിരുന്നു. കാലത്തിന് അതീതമായി സഞ്ചാരികളെ താജ് മഹൽ ആകർഷിക്കുന്നു എന്നതിന് ഉദാഹരണമാണ് ഓരോ വർഷവും ഇവിടേക്ക് എത്തുന്ന ലക്ഷക്കണക്കിന് സഞ്ചാരികൾ.
താജ് മഹലിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് നയാഗ്ര വെള്ളച്ചാട്ടം
സഞ്ചാരികളെ ഏറ്റവും അധികം ആകർഷിച്ച് ലോകത്തിൽ ഒന്നാമതായി നിലകൊള്ളുന്നത് മറ്റൊന്നുമല്ല, അത് നയാഗ്ര വെള്ളച്ചാട്ടമാണ്. തുടർച്ചയായ രണ്ടാം വർഷവും സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഇടം എന്ന കിരീടം നയാഗ്ര തന്നെയാണ് സ്വന്തമാക്കിയത്. പത്തിൽ 9.5 ആണ് നയാഗ്രയ്ക്ക് ലഭിച്ച സ്കോർ. 2022 ൽ 13 മില്യൻ സഞ്ചാരികളാണ് ഇവിടേക്ക് എത്തിയത്. കൂടാതെ, ഇൻസ്റ്റഗ്രാമിൽ 3.7 മില്യൻ പോസ്റ്റുകളാണ് നയാഗ്രയെക്കുറിച്ച് പോസ്റ്റ് ചെയ്യപ്പെട്ടത്. ഇതെല്ലാം നയാഗ്രയെ ജനപ്രിയ സഞ്ചാര ഇടമാക്കി മാറ്റി.