കുളിക്കാനായി ഒരു യാത്ര, ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബാത്ത്റൂം വിശേഷങ്ങൾ
‘‘കുളിക്കാന്‍ വേണ്ടി മാത്രം, ലോകത്തിന്‍റെ അറ്റത്തേയ്ക്ക് ഒരു യാത്ര നടത്തിയെന്ന് ഞാന്‍ എന്‍റെ ഇന്ത്യന്‍ ബന്ധുക്കളോട് എങ്ങനെ പറയും, അതും പൊതുസ്ഥലത്ത്!’’ ചോദിക്കുന്നത് പ്രശസ്ത ട്രാവല്‍ വ്ളോഗ്ഗറായ ഷെഹ്നാസ് ട്രഷറിവാല. ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ബാത്ത്റൂമിന്‍റെ വിശേഷങ്ങള്‍ ഷെഹ്നാസ് ഇന്‍സ്റ്റഗ്രാമില്‍

‘‘കുളിക്കാന്‍ വേണ്ടി മാത്രം, ലോകത്തിന്‍റെ അറ്റത്തേക്ക് ഒരു യാത്ര നടത്തിയെന്ന് ഞാന്‍ എന്‍റെ ഇന്ത്യന്‍ ബന്ധുക്കളോട് എങ്ങനെ പറയും, അതും പൊതുസ്ഥലത്ത്!’’ ചോദിക്കുന്നത് പ്രശസ്ത ട്രാവല്‍ വ്ളോഗറായ ഷെഹ്നാസ് ട്രഷറിവാല. ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ബാത്ത്റൂമിന്‍റെ വിശേഷങ്ങള്‍ ഷെഹ്നാസ് പങ്കുവച്ചിട്ടുണ്ട്. ബുഡാപെസ്റ്റിലാണ് ഈ സംഭവമുള്ളത്. ഇവിടെയുള്ള 'സെചെന്‍യി തെർമൽ ബാത്ത്' ആണ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ 'ബാത്ത്റൂം' എന്നറിയപ്പെടുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ ഔഷധക്കുളി എന്നും ഇതിനെ വിളിക്കാറുണ്ട്.
രണ്ടു താപനീരുറവകളില്‍ നിന്നു വരുന്ന വെള്ളത്തിലാണ് ഇവിടുത്തെ കുളി. ഇവയുടെ താപനില 74 ഡിഗ്രി സെൽഷ്യസ്, 77 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ്. സൾഫേറ്റ്, കാൽസ്യം, മഗ്നീഷ്യം, ബൈകാർബണേറ്റ് എന്നിവയും ഗണ്യമായ അളവില്‍ മെറ്റാബോറിക് ആസിഡും ഫ്ലൂറൈഡും ഈ വെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്.
പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ മധ്യകാലത്ത്, വിൽമോസ് സിഗ്മോണ്ടി പാർക്കിന്‍റെ അടിയില്‍ കണ്ടെത്തിയ താപനീരുറവയാണ് പിന്നീട് തെര്‍മല്‍ ബാത്തായി മാറ്റിയെടുത്തത്. ആദ്യകാലത്ത്, ആർട്ടിസിയൻ സ്പാ എന്നായിരുന്നു ഇതിന്‍റെ വിളിപ്പേര്. പിന്നീട് ഇത് മാറ്റി, ഹംഗേറിയന്‍ രാഷ്ട്രീയത്തിലെ ഒരു പ്രധാനവ്യക്തിത്വമായ ഇസ്ത്വാൻ സെചെന്‍യിയുടെ പേരിൽ ഔദ്യോഗികമായി അറിയപ്പെട്ടു തുടങ്ങി.
സിറ്റി പാർക്കിൽ സ്ഥിതി ചെയ്യുന്ന ബാത്ത്, നിയോ-ബറോക്ക് ശൈലിയിലാണ് നിർമിച്ചിരിക്കുന്നത്. വാസ്തുശില്പിയായ യൂജിൻ ഷ്മിറ്റര്‍ ആണ് ഇതിന്‍റെ രൂപകല്‍പന. സ്പാ നിർമ്മാണത്തിന് നല്ലൊരു തുക ചെലവായി. എന്നാല്‍ അതൊന്നും വെറുതെയായില്ല എന്നു പിന്നീടുള്ള നാളുകള്‍ തെളിയിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദശലക്ഷക്കണക്കിനാളുകള്‍ ഇവിടേക്ക് പറന്നെത്തി. ആദ്യകാലത്ത് സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സ്ഥലങ്ങളായിരുന്നു കുളിക്കാന്‍. 1927 ൽ ഇത് 3 ഔട്ട്ഡോർ പൂളുകളും 15 ഇൻഡോർ പൂളുകളുമായി വികസിപ്പിച്ചു. ഇപ്പോള്‍ എല്ലാവര്‍ക്കും എവിടെ വേണമെങ്കിലും കുളിയ്ക്കാം. വ്യത്യസ്ത താപനിലയുള്ള കുളങ്ങള്‍ ഇവിടെയുണ്ട്.
സ്പാര്‍ട്ടി എന്ന് വിളിക്കുന്ന സ്പാ പാര്‍ട്ടികളും ഇവിടെ നടക്കുന്നു. ഫെബ്രുവരി മുതൽ ഡിസംബർ വരെയുള്ള എല്ലാ ശനിയാഴ്ചകളിലും രാത്രി 9:30 മുതൽ പുലർച്ചെ 2:00 വരെയാണ് ഇത് നടക്കുന്നത്. അതിഥികള്‍ക്ക് തെര്‍മല്‍ ബാത്തിലേക്കുള്ള ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. ഇതിനായി വിവിധ പാക്കേജുകള്‍ ലഭ്യമാണ്.