അബുദാബിയിലെ ഏറ്റവും വലിയ മ്യൂസിയത്തിന്റെ വിശേഷങ്ങളുമായി ഫറ ഖാന്
ബോളിവുഡിലെ ശക്തമായ സാന്നിധ്യമാണ് ഫറ ഖാന്‍. നൃത്തവും സിനിമകളുമെല്ലാം സംവിധാനം ചെയ്ത്, ഹിന്ദി ചലച്ചിത്രമേഖലയില്‍ മിന്നിത്തിളങ്ങുന്ന വ്യക്തിത്വമായ ഫറ ഖാന് ഇന്ത്യയൊട്ടാകെ ആരാധകരുണ്ട്. സോഷ്യല്‍മീഡിയയിലും ലക്ഷക്കണക്കിനാളുകളാണ് ഫറയെ പിന്തുടരുന്നത്.മ്യൂസിയത്തില്‍ നിന്നും കാര്യങ്ങള്‍ വിശദീകരിക്കുന്ന ഫറയെ

ബോളിവുഡിലെ ശക്തമായ സാന്നിധ്യമാണ് ഫറ ഖാന്‍. നൃത്തവും സിനിമകളുമെല്ലാം സംവിധാനം ചെയ്ത്, ഹിന്ദി ചലച്ചിത്രമേഖലയില്‍ മിന്നിത്തിളങ്ങുന്ന വ്യക്തിത്വമായ ഫറ ഖാന് ഇന്ത്യയൊട്ടാകെ ആരാധകരുണ്ട്. സമൂഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിനാളുകളാണ് ഫറയെ പിന്തുടരുന്നത്. അബുദാബിയിലെ ഏറ്റവും വലിയ മ്യൂസിയമായ ലൂവ്രെ അബുദാബിയിൽനിന്ന് ഫറ പകർത്തിയ ഒരു വിഡിയോ ശ്രദ്ധിക്കപ്പെടുന്നുണ്ട്. മ്യൂസിയത്തില്‍നിന്ന് കാര്യങ്ങള്‍ വിശദീകരിക്കുന്ന ഫറയെ വിഡിയോയില്‍ കാണാം.
അബുദാബിയിലെ സാദിയാത്ത് ദ്വീപിൽ സ്ഥിതി ചെയ്യുന്ന ആർട്ട് മ്യൂസിയമാണ് ലൂവ്രെ അബുദാബി. 2007 മാർച്ചിൽ യുഎഇയും ഫ്രാൻസും തമ്മില്‍ ഒപ്പുവെച്ച ഒരു കരാറിലാണ് ഇത് പ്രവർത്തിക്കുന്നത്. ഈ കരാര്‍ പ്രകാരം, പാരിസ് നഗരത്തിലെ വിഖ്യാത കലാമ്യൂസിയമായ ലൂവ്രെയുടെ പേര് 2037 വരെ ഇതിന് ഉപയോഗിക്കാം. ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്നതുമായ മ്യൂസിയമാണ് പാരിസിലെ ലൂവ്രെ മ്യൂസിയം. ഫ്രഞ്ച് രാജാക്കന്മാരുടെ കൊട്ടാരമായിരുന്നു ഇത്. ഡാവിഞ്ചിയുടെ പ്രശസ്തമായ ‘മൊണാലിസ’ ഈ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
മറ്റൊരു രാജ്യത്ത് ഫ്രാന്‍സ് നടപ്പാക്കുന്ന ഏറ്റവും വലിയ സാംസ്കാരിക പദ്ധതിയായാണ് ലൂവ്രെ അബുദാബിയെ വിശേഷിപ്പിക്കുന്നത്. ഏകദേശം 24,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള മ്യൂസിയത്തില്‍, 8,000 ചതുരശ്ര മീറ്ററില്‍ ഗാലറികളുണ്ട്, ഇത് അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ ആർട്ട് മ്യൂസിയമാണ്. കിഴക്കും പാശ്ചാത്യ കലയും തമ്മിലുള്ള വിടവ് നികത്തുക എന്ന ഉദ്ദേശ്യത്തോടെ, ലോകമെമ്പാടുമുള്ള ഒട്ടേറെ കലാസൃഷ്ടികൾ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
പാരിസ് ലൂവ്രെ, സെന്റർ ജോർജസ് പോംപിഡോ, മ്യൂസി ഡി ഓർസെ, പാലസ് ഓഫ് വെർസൈൽസ് എന്നിവയുൾപ്പെടെയുള്ള ഫ്രഞ്ച് മ്യൂസിയങ്ങളിൽ നിന്നുള്ള സൃഷ്ടികൾ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
മുതിര്‍ന്നവര്‍ക്ക് 1,428 രൂപയാണ് ലൂവ്രെ അബുദാബിയിലെ നിലവിലെ ടിക്കറ്റ് നിരക്ക്. പതിനെട്ടു വയസ്സില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. രാവിലെ 10 മുതൽ അർധരാത്രി വരെ തുറന്നിരിക്കും. തിങ്കളാഴ്ച അവധിയാണ്.