ലോകത്ത് ക്വാളിറ്റി ലൈഫ് നൽകുന്ന 10 രാജ്യങ്ങൾ ഇതാ
നാട്ടിലെ കൂട് വിട്ട് വിദേശത്തു ചേക്കേറുന്ന തിരക്കിലാണ് നമ്മുടെ പുതു തലമുറ. വിദേശ കുടിയേറ്റത്തിന് പ്രധാന കാരണമായി അവർ പറയുന്ന കാരണങ്ങളിൽ ഒന്ന് അവിടുത്തെ ഗുണനിലവാരമുള്ള ജീവിതമാണ്. ഇംഗ്ലീഷിൽ പറഞ്ഞാൽ 'ക്വാളിറ്റി ഓഫ് ലൈഫ്'. എന്ത് സാധനം വാങ്ങുമ്പോഴും ഗുണനിലവാരം നോക്കുന്നവരാണ് നമ്മൾ. അപ്പോൾ, കാശ് മുടക്കി
നാട്ടിലെ കൂട് വിട്ട് വിദേശത്തു ചേക്കേറുന്ന തിരക്കിലാണ് നമ്മുടെ പുതു തലമുറ. വിദേശ കുടിയേറ്റത്തിന് പ്രധാന കാരണമായി അവർ പറയുന്ന കാരണങ്ങളിൽ ഒന്ന് അവിടുത്തെ ഗുണനിലവാരമുള്ള ജീവിതമാണ്. ഇംഗ്ലീഷിൽ പറഞ്ഞാൽ 'ക്വാളിറ്റി ഓഫ് ലൈഫ്'. എന്ത് സാധനം വാങ്ങുമ്പോഴും ഗുണനിലവാരം നോക്കുന്നവരാണ് നമ്മൾ. അപ്പോൾ, കാശ് മുടക്കി
നാട്ടിലെ കൂട് വിട്ട് വിദേശത്തു ചേക്കേറുന്ന തിരക്കിലാണ് നമ്മുടെ പുതു തലമുറ. വിദേശ കുടിയേറ്റത്തിന് പ്രധാന കാരണമായി അവർ പറയുന്ന കാരണങ്ങളിൽ ഒന്ന് അവിടുത്തെ ഗുണനിലവാരമുള്ള ജീവിതമാണ്. ഇംഗ്ലീഷിൽ പറഞ്ഞാൽ 'ക്വാളിറ്റി ഓഫ് ലൈഫ്'. എന്ത് സാധനം വാങ്ങുമ്പോഴും ഗുണനിലവാരം നോക്കുന്നവരാണ് നമ്മൾ. അപ്പോൾ, കാശ് മുടക്കി
നാട്ടിലെ കൂട് വിട്ട് വിദേശത്തു ചേക്കേറുന്ന തിരക്കിലാണ് നമ്മുടെ പുതു തലമുറ. വിദേശ കുടിയേറ്റത്തിന് പ്രധാന കാരണമായി അവർ പറയുന്ന കാരണങ്ങളിൽ ഒന്ന് അവിടുത്തെ ഗുണനിലവാരമുള്ള ജീവിതമാണ്. ഇംഗ്ലീഷിൽ പറഞ്ഞാൽ 'ക്വാളിറ്റി ഓഫ് ലൈഫ്'. എന്ത് സാധനം വാങ്ങുമ്പോഴും ഗുണനിലവാരം നോക്കുന്നവരാണ് നമ്മൾ. അപ്പോൾ, കാശ് മുടക്കി യാത്ര ചെയ്യുമ്പോഴും ഇനി അത്തരത്തിൽ ക്വാളിറ്റി ഓഫ് ലൈഫ് കൂടുതലുള്ള രാജ്യങ്ങൾ തിരഞ്ഞെടുത്താലോ. ക്വാളിറ്റി ഓഫ് ലൈഫ് അടിസ്ഥാനമാക്കി 84 രാജ്യങ്ങളുടെ പട്ടികയാണ് പുറത്തു വിട്ടിരിക്കുന്നത്. അതിൽ 56 –ാം സ്ഥാനത്താണ് ഇന്ത്യ.
ഈ പട്ടികയിൽ ഒന്നാമതെത്തിയ പത്തുരാജ്യങ്ങളിൽ ഭൂരിഭാഗവും യൂറോപ്പിലാണ്. യാത്രകൾ ഭയം ഇല്ലാതെ പോകാൻ കഴിയുന്നത് ആയിരിക്കണം എന്ന് നിർബന്ധമുള്ളവർക്ക് യാത്ര പോകാവുന്ന സ്ഥലങ്ങളാണ് ഇവയെല്ലാം. വെറുതെയല്ല ഈ പട്ടിക തയാറാക്കിയത്. സെർബിയ ആസ്ഥാനമായുള്ള നംബിയോ കമ്പനിയാണ് വിവിധ രാജ്യങ്ങളിലെ ജീവിതചെലവ്, സാധനങ്ങൾ വാങ്ങുവാനുള്ള ശേഷി, വീടിനു വേണ്ടി വരുന്ന ചെലവ്, ജല - വായു മലിനീകരണ തോത്, കുറ്റകൃത്യങ്ങളുടെ നിരക്ക്, ആരോഗ്യമേഖലയുടെ ഗുണനിലവാരം, ഗതാഗതസംവിധാനം എന്നിവ അടിസ്ഥാനമാക്കി ഓരോ രാജ്യത്തിന്റയും ജീവിത ഗുണനിലവാരം അളക്കുന്നത്. ഏതായാലും ഈ പട്ടികയിൽ ഇടം പിടിച്ച രാജ്യങ്ങളിലേക്ക് യാത്ര പോയാൽ അതൊരു അവിസ്മരണീയ അനുഭവം ആയിരിക്കും.
ലക്സംബർഗ്
യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ് ലക്സംബർഗ്. വലുപ്പത്തിൽ ചെറുത് ആണെങ്കിലും ക്വാളിറ്റി ഓഫ് ലൈഫിൽ ഒന്നാമതാണ് ഈ കുഞ്ഞൻ രാജ്യം. ജർമനി, ഫ്രാൻസ്, ബെൽജിയം എന്നീ രാജ്യങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഈ രാജ്യം ഇവിടുത്തെ പൗരൻമാർക്കും ഇവിടേക്ക് എത്തുന്നവർക്കും നല്ല അനുഭവമാണ് നൽകുന്നത്. രാജ്യത്തെ പൗരൻമാരുടെ സാധനങ്ങൾ വാങ്ങാനുള്ള ശേഷിയിലും സുരക്ഷാ സൂചികയിലും കാലാവസ്ഥ സൂചികയിലും ഒന്നാം സ്ഥാനത്താണ്. ജീവിതച്ചെലവ്, മലിനീകരണം, യാത്രയ്ക്കിടയിൽ ട്രാഫിക്കിൽ ചെലവഴിക്കേണ്ടി വരുന്ന സമയം എന്നിവയിൽ വളരെ താഴ്ന്ന സ്കോർ ആണ് ലക്സംബർഗിന്റേത്.
നെതർലൻഡ്സ്
കാറ്റാടി മില്ലുകൾക്കും ടുലിപ് പൂന്തോട്ടങ്ങൾക്കും കനാലുകൾക്കും പ്രശസ്തമാണ് നെതർലൻഡ്സ്. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ആംസ്റ്റർഡാം ആണ് നെതർലൻഡ്സിന്റെ തലസ്ഥാനം. ബെൽജിയവും ജർമനിയുമായി അതിർത്തി പങ്കിടുന്ന രാജ്യത്തിന്റെ ഒരു ഭാഗം കടലാണ്. സാധനങ്ങൾ വാങ്ങാനുള്ള രാജ്യത്തെ ജനങ്ങളുടെ ശേഷിയിലും ആരോഗ്യമേഖലയിലും മികച്ച പ്രകടനം കാഴ്ച വച്ച നെതർലൻഡ്സ് 84 രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാമതാണ്. മികച്ച കാലാവസ്ഥയിലും കുറഞ്ഞ മലിനീകരണ തോതിലും രാജ്യം മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.
ഐസ്ലൻഡ്
മികച്ച ജീവിത നിലവാരം പുലർത്തുന്ന ആദ്യ രാജ്യങ്ങളിൽ മൂന്നാമതാണ് ഐസ്ലൻഡിന്റെ സ്ഥാനം. സ്കാൻഡിനേവിയൻ രാജ്യമായ ഐസ്ലൻഡിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം നോർത്തേൺ ലൈറ്റ്സ് ആണ്. മികച്ച കാലാവസ്ഥയും കുറഞ്ഞ മലിനീകരണവും ഗതാഗതകുരുക്ക് ഇല്ലാത്ത യാത്രയും ഐസ്ലൻഡിനെ ഏറ്റവും ആകർഷകമാക്കുന്ന ഘടകങ്ങളിൽ ഒന്നാണ്. മികച്ച ആരോഗ്യസേവനങ്ങളാണ് ഐസ്ലൻഡ് പൗരൻമാർക്കായി ഒരുക്കിയിരിക്കുന്നത്.
ഡെൻമാർക്ക്
സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ പ്രകൃതിഭംഗി കൊണ്ടും നിർമ്മിതികളുടെ ഭംഗി കൊണ്ടും സഞ്ചാരികളെ ആകർഷിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഡെൻമാർക്ക്. യൂറോപ്പിന്റെ ഭാഗമായ ഡെൻമാർക്കിന്റെ തലസ്ഥാനം കോപ്പൻഹേഗൻ ആണ്. മികച്ച കാലാവസ്ഥയും കാലാവസ്ഥ സാഹചര്യങ്ങളും ഈ രാജ്യത്തിന്റെ പ്രത്യേകതയാണ്. കുറഞ്ഞ യാത്രാസമയം, കുറഞ്ഞ മലിനീകരണം, മികച്ച ആരോഗ്യ സംവിധാനങ്ങൾ, കുറഞ്ഞ ഭവന വില എന്നിവയെല്ലാം ഡെൻമാർക്കിനെ മികച്ച രാജ്യങ്ങളിൽ ഒന്നാക്കി തീർക്കുന്നു.
ഫിൻലൻഡ്
മികച്ച ജീവിതനിലവാരത്തിന് പേരു കേട്ട രാജ്യമാണ് ഫിൻലൻഡ്. സ്വീഡൻ, നോർവേ, റഷ്യ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കുവയ്ക്കുന്ന ഒരു യൂറോപ്യൻ രാജ്യമാണ് ഫിൻലൻഡ്. കഴിഞ്ഞ കുറേ വർഷങ്ങളായി ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് ഫിൻലൻഡിന്റെ സ്ഥാനം. ആധുനിക കാലത്തെ മുന്നേറ്റങ്ങളെയും വികസനങ്ങളെയും പ്രകൃതിയുമായി ചേർന്നു സന്തുലിതമാക്കി മുന്നോട്ട് കൊണ്ടു പോകുന്ന കാര്യത്തിൽ ഫിൻലൻഡ് പ്രശസ്തമാണ്.
സ്വിറ്റ്സർലൻഡ്
മധ്യ യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നായ സ്വിറ്റ്സർലൻഡ് നിരവധി തടാകങ്ങളുടെ കേന്ദ്രം കൂടിയാണ്. ആൽപ്സ് പർവതനിരകളും കോസ്മോപൊളിറ്റൻ നഗരങ്ങളും ഉയർന്നു നിൽക്കുന്ന കോട്ടകളുമെല്ലാം സ്വിറ്റ്സർലൻഡിലേക്കു സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. മികച്ച ജീവിതനിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആറാമതാണ് സ്വിറ്റ്സർലൻഡിന്റെ സ്ഥാനം. ആരോഗ്യമേഖലയിൽ മികച്ച സംവിധാനമാണ് സ്വിറ്റ്സർലൻഡിലുള്ളത്. കൂടാതെ, പൗരൻമാരുടെ ഏറ്റവും അടിസ്ഥാനമായ കാര്യങ്ങളിൽ പോലും സ്വിറ്റ്സർലൻഡ് ശ്രദ്ധ ചെലുത്തുന്നു. മികച്ച കാലാവസ്ഥയും മികച്ച വാങ്ങൽ ശേഷിയും ഗുണനിലവാരമുള്ള രാജ്യങ്ങളിൽ ഒന്നായി സ്വിറ്റ്സർലൻഡിനെ മാറ്റുന്നു.
ഒമാൻ
ആദ്യ പത്തിൽ ഇടം പിടിച്ച ഒരേയൊരു ഏഷ്യൻരാജ്യം എന്നു വേണമെങ്കിൽ ഒമാനെ വിശേഷിപ്പിക്കാം. തലസ്ഥാനമായ മസ്കറ്റ് തന്നെയാണ് ഒമാനിലെ ഏറ്റവും വലിയ നഗരവും. മികച്ച ഗുണനിലവാരമുള്ള ജീവിതമാണ് ഇവിടുത്തെ പൗരൻമാരുടേത്. കുറഞ്ഞ മലിനീകരണം, കുറഞ്ഞ ദാരിദ്ര്യം, കുറഞ്ഞ യാത്രാസമയം എന്നിവയും മികച്ച ആരോഗ്യമേഖലയും ആളുകളുടെ ഉയർന്ന വാങ്ങൽ ശേഷിയും ഒമാനെ ഗുണനിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനത്ത് എത്തിച്ചു.
ഓസ്ട്രിയ
മധ്യ യൂറോപ്പിലെ രാജ്യമായ ഓസ്ട്രിയ ജർമനി, ചെക്ക് റിപ്പബ്ലിക്ക്, സ്ലോവാക്യ, ഹംഗറി, സ്ലോവേനിയ, ഇറ്റലി എന്നീ രാജ്യങ്ങളുമായാണ് അതിർത്തി പങ്കുവെയ്ക്കുന്നത്. കോട്ടകൾക്കും കൊട്ടാരങ്ങൾക്കും നിർമ്മിതികൾക്കും പ്രസിദ്ധമാണ് ഓസ്ട്രിയ. കിഴക്കൻ ആൽപ്സിന്റെ ഭാഗം കൂടിയായ ഈ രാജ്യം സഞ്ചാരികളുടെ ഇഷ്ടയിടമാണ്. ഓസ്ട്രിയയിലേക്ക് ഒരു തവണയെങ്കിലും പോയിട്ടുള്ളവർക്ക് അവിടുത്തെ ഉയർന്ന ജീവിതനിലവാരം ആസ്വദിക്കാവുന്നതാണ്. പ്രകൃതിയുടെ അത്ഭുതങ്ങളെ മികച്ച രീതിയിൽ സംരക്ഷിക്കുന്ന ഒരു രാജ്യം കൂടിയാണ് ഇത്. കുറഞ്ഞ മലിനീകരണ തോതും കുറഞ്ഞ കുറ്റകൃത്യ നിരക്കും രാജ്യത്തിന്റെ പ്രത്യേകതയാണ്. ഉയർന്ന വാങ്ങൽ ശേഷിക്കൊപ്പം കുറഞ്ഞ ജീവിതച്ചെലവും ഓസ്ട്രിയയെ മികച്ച നിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആദ്യപത്തിൽ നിലനിർത്തുന്നു.
നോർവേ
സ്കാൻഡിനേവിയൻ രാജ്യമായ നോർവേ മലനിരകളാലും കടൽത്തീരത്താലും സമൃദ്ധമാണ്. മികച്ച കാലാവസ്ഥയും കുറഞ്ഞ മലിനീകരണവും കുറഞ്ഞ ജീവിതച്ചെലവുമാണ് നോർവേയ്ക്ക് ആദ്യ പത്തിൽ സ്ഥാനം നൽകിയത്. കൂടാതെ, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഒന്നാണ് നോർവേ.
സ്പെയിൻ
ഫുട്ബോൾ ലോകത്ത് പ്രതാപികളാണ് സ്പെയിൻ. എന്നാൽ, അത് മാത്രമല്ല ജീവിതനിലവാരത്തിലും മികച്ച നിലവാരമാണ് സ്പെയിൻ പുലർത്തുന്നത്. ഇവിടുത്തെ പാചക കലയും വാസ്തു വിദ്യയും പ്രശസ്തമാണ്. സഞ്ചാര പ്രിയരുടെ ബക്കറ്റ് ലിസ്റ്റിൽ എപ്പോഴും ഉണ്ടാകുന്ന രാജ്യങ്ങളുടെ പേരിൽ ഒന്ന് സ്പെയിൻ ആയിരിക്കും. ലോകത്തിലെ ഏറ്റവും ഗുണനിലവാരമുള്ള രാജ്യങ്ങളുടെ പട്ടിക നംബിയോ തയാറാക്കിയപ്പോൾ സ്പെയിൻ അതിൽ പത്താം സ്ഥാനത്താണ്. മികച്ച കാലാവസ്ഥയാണ് സ്പെയിനിന്റെ പ്രധാനപ്പെട്ട പ്രത്യേകതകളിൽ ഒന്ന്. കുറഞ്ഞ മലിനീകരണവും കുറഞ്ഞ കുറ്റകൃത്യങ്ങളുടെ തോതും ജനജീവിതം കൂടുതൽ സന്തുഷ്ടമാക്കുന്നു. കൂടാതെ, കുറഞ്ഞ യാത്രാച്ചെലവും കുറഞ്ഞ യാത്രാസമയവും സ്പെയിനിനെ മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.