ശൈത്യകാലത്തെ വരവേറ്റ് മരുഭൂമികളെ ആവേശത്തിലാക്കാൻ ബഹ്റൈൻ
ബഹ്‌റൈനിലെ ശൈത്യകാലം ആസ്വദിക്കാനായി സാക്കീര്‍ മരുഭൂമിയില്‍ ആരംഭിച്ച വാര്‍ഷിക ക്യാംപിങ് സീസണ്‍ തുടരുന്നു. ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ പത്തു മുതല്‍ ആരംഭിച്ച ക്യാംപിങ് സീസണ്‍ 2024 ഫെബ്രുവരി 29 വരെ നടക്കും. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കലാ-സാംസ്‌ക്കാരിക

ബഹ്‌റൈനിലെ ശൈത്യകാലം ആസ്വദിക്കാനായി സാക്കീര്‍ മരുഭൂമിയില്‍ ആരംഭിച്ച വാര്‍ഷിക ക്യാംപിങ് സീസണ്‍ തുടരുന്നു. ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ പത്തു മുതല്‍ ആരംഭിച്ച ക്യാംപിങ് സീസണ്‍ 2024 ഫെബ്രുവരി 29 വരെ നടക്കും. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കലാ-സാംസ്‌ക്കാരിക പരിപാടികളും കുടുംബങ്ങളുടേയും കൂട്ടായ്മകളുടേയും ക്യാംപ് ഫയറുകളുമെല്ലാം ചേര്‍ന്നു ക്യാംപിങ് സീസണ്‍ ഗംഭീരമാക്കുകയാണ്.
ചൂടേറിയ വേനല്‍കാലത്തിനു ശേഷം ശൈത്യകാലത്തിന്റെ വരവ് പരമാവധി ആഘോഷിക്കാനാണ് ബഹ്‌റൈനില്‍ ക്യാംപിങ് സീസണ്‍ ആരംഭിച്ചത്. കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും സുരക്ഷിതമായി സാക്കീര്‍ മരുഭൂമിയില്‍ ടെന്റുകള്‍ അടിക്കാനും താമസിക്കാനും വിവിധ ആഘോഷ പരിപാടികളില്‍ പങ്കെടുക്കാനും ഭക്ഷണം ഒരുക്കാനും കഴിക്കാനുമുള്ള സൗകര്യം ഇതുവഴി ലഭിക്കുന്നുണ്ട്.
ഖേയം എന്നു പേരിട്ടിരിക്കുന്ന ക്യാംപിങ് സീസൺ – ഇത്തവണ അല്‍ ജുനോബ്യ എന്ന ആപ്പും പുറത്തിറക്കിയിട്ടുണ്ട്. അറബി, ഇംഗ്ലീഷ് ഭാഷകളില്‍ ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്. അധികൃതര്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു വേണം ക്യാംപിങ് നടത്താന്‍. ക്യാംപിങിനെത്തുന്നവര്‍ അവരവര്‍ക്ക് അനുവദിച്ച സ്ഥലങ്ങളില്‍ മാത്രമാണ് ടെന്റ് അടിക്കാനാവുക. വിശദവിവരങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാണ്.
ബഹ്‌റൈന്റെ വിനോദ സഞ്ചാര മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് ബഹ്‌റൈന്‍ ടൂറിസം ആൻഡ് എക്‌സിബിഷന്‍സ് അതോറിറ്റി (BTEA) 2015 ലാണ് സ്ഥാപിക്കപ്പെടുന്നത്. രാജ്യത്തിന് അകത്തും പുറത്തും നിന്നുള്ള സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വേണ്ട പരിപാടികള്‍ ബിടിഇഎ സംഘടിപ്പിക്കുന്നു. ബഹ്‌റൈന്റെ സമ്പദ്ഘടനയിലെ വിനോദ സഞ്ചാരത്തിന്റെ സ്വാധീനം വര്‍ധിപ്പിക്കുകയാണ് ബിടിഇഎയുടെ ലക്ഷ്യം.