ദെ മലബാറിക്കസ്; കോഴിക്കോട് നഗരം കണ്ടൊരു ഹെറിറ്റേജ് വാക്ക്
മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ‘ദെ മലബാറിക്കസ്’ ഹെറിറ്റേജ് വാക്ക് സമാപിച്ചു. കോഴിക്കോട് നഗരത്തിൽ നടന്ന പൈതൃക യാത്രയിൽ കുറ്റിച്ചിറ, മുച്ചുന്തി പള്ളി , മിശ്ഖാൽ പള്ളി , ഗുജറാത്തി സ്ട്രീറ്റ് , ബോറ മസ്ജിദ് , വലിയങ്ങാടി , മിട്ടായി തെരുവ്, മാനാഞ്ചിറ എന്നിവിടങ്ങളിൽ സന്ദർശിച്ചു.

മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ‘ദെ മലബാറിക്കസ്’ ഹെറിറ്റേജ് വാക്ക് സമാപിച്ചു.
കോഴിക്കോട് നഗരത്തിൽ നടന്ന പൈതൃക യാത്രയിൽ കുറ്റിച്ചിറ, മുച്ചുന്തി പള്ളി , മിശ്ഖാൽ പള്ളി , ഗുജറാത്തി സ്ട്രീറ്റ് , ബോറ മസ്ജിദ് , വലിയങ്ങാടി , മിഠായി തെരുവ്, മാനാഞ്ചിറ എന്നിവിടങ്ങളിൽ സന്ദർശിച്ചു. കോഴിക്കോടിനുപുറമെ, തലശ്ശേരി, കണ്ണൂർ, വളപട്ടണം, തളങ്കര, പൊന്നാനി, കൊണ്ടോട്ടി, കൊടുങ്ങല്ലൂർ, തിരൂരങ്ങാടി നഗരങ്ങളിലും നടന്നു.
30 മുതൽ ഡിസംബർ 3 വരെ കോഴിക്കോട് കടപ്പുറത്താണ് മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ നടക്കുന്നത്. തലശ്ശേരിയിൽ പൈതൃകയാത്ര സ്റ്റേഡിയം പരിസരത്തു നിന്ന് ആരംഭിച്ചു. സ്റ്റേഡിയം പള്ളി, ഹെർമൻ ഗുണ്ടർട്ട് സ്റ്റാച്യു, സബ് കലക്ടർ ബംഗ്ലാവ്, തലശ്ശേരിക്കോട്ട, സെന്റ് ആംഗ്ലികൻ ചർച്ച്, മാമ്പള്ളി ബേക്കറി, തലശ്ശേരി സീ ബ്രിഡ്ജ്, താഴേങ്ങാടി സ്ട്രീറ്റ്, ഓടത്തിൽപള്ളി എന്നിവിടങ്ങളിൽ സന്ദർശിച്ചു. കൊടുങ്ങല്ലൂരിൽ പൈതൃക യാത്ര ചേരമാൻ പള്ളിയിൽനിന്നു തുടങ്ങി കോട്ടപ്പുറം മാർക്കറ്റ്, കോട്ടപ്പുറം കോട്ട, പാലിയം മ്യൂസിയം, പാലിയം നാലുകെട്ട് തുടങ്ങിയ പുരാതന സാംസ്കാരിക പൈതൃക സ്ഥലങ്ങൾ സന്ദർശിച്ചു. തളങ്കരയിലെ പൈതൃക യാത്ര മാലിക് ദീനാർ മസ്ജിദിൽ വെച്ച് ആരംഭിച്ച് മൊഗ്രാൽ ഇശൽ ഗ്രാമത്തിൽ അവസാനിച്ചു.
തിരൂരങ്ങാടിയിൽ പുരാതന ഹജൂർ കച്ചേരി, മുട്ടിച്ചിറ-ചേറൂർ ശുഹദാ മഖാം, കളിയാട്ടക്കാവ്, തിരൂരങ്ങാടി ലിത്തോ പ്രസ്, മമ്പുറം തങ്ങൾ വീട്, മഖാം, പള്ളി, തിരൂരങ്ങാടി യതീംഖാന, തിരൂരങ്ങാടി വലിയപള്ളി, നാടുവിലത്തെ പള്ളി, ചാലിലകത്തു കുഞ്ഞാഹമ്മദ് ഹാജി ഖബർ, ബ്രിട്ടീഷ് സൈനികന്റെ ശവക്കല്ലറ എന്നിവിടങ്ങൾ സന്ദർശിച്ചു.
വളപട്ടണത്ത് ചിറക്കൽ കോവിലകം, കക്കുളങ്ങര പള്ളി, മന്ന മഖാം,കുന്നത്ത് പള്ളി എന്നി സ്ഥലങ്ങളാണ് പൈതൃക സഞ്ചാരത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയത്.
പൊന്നാനിയിൽ വലിയ ജമാഅത്ത് പള്ളി, മഊനത്തുൽ ഇസ്‌ലാം സഭ, മിസ്‌രി പള്ളി,വലിയ ജാറം, തോട്ടുങ്ങൽ പള്ളി, തുടങ്ങിയ സ്ഥലങ്ങൾ യാത്രയുടെ ഭാഗമായി സംഘം സന്ദർശിച്ചു. കണ്ണൂരിൽ ആയിക്കര മുഹ്‌യിദ്ദീൻ പള്ളി പരിസരത്ത് നിന്നും ആരംഭിച്ച് യാത്ര അറക്കൽ മ്യൂസിയം, മാപ്പിള ബേ, ഹൈദ്രോസ് പള്ളി, പാണ്ടികശാലകൾ, അറക്കൽ മണി ഗോപുരം, സയ്യിദ് മുഹമ്മദ് മൗല മഖാം, സിറ്റി ജുമാ മസ്ജിദ് സന്ദർശിച്ചു. പോർച്ചുഗീസ് അധിനിവേശ വിരുദ്ധ സമര രക്ത സാക്ഷികളുടെ കബറിടത്തിൽ സമാപിച്ചു. കൊണ്ടോട്ടിയിൽ കൊണ്ടോട്ടി തഖിയ്യ , താഖിയക്കൽ മസ്ജിദ്, ഖുബ്ബ മഖാം, മോയിൻ കുട്ടി വൈദ്യർ സ്മാരകം, പഴയങ്ങാടി മസ്ജിദ് സന്ദർശിച്ചു.