ചെനാബ് ബ്രിജ്, ഇന്ത്യയുടെ അഭിമാനം; ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ പാലം
ഇന്ത്യയുടെ അഭിമാനമായ ചെനാബ് പാലം വിനോദ സഞ്ചാരകേന്ദ്രമായി വികസിപ്പിക്കും. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ പാലമായ ചെനാബ് പാലം ജമ്മു കശ്മീരിലെ റേസി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. വിനോദ സഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥരും റെയില്‍വേ ഒഫീഷ്യലുകളും

ഇന്ത്യയുടെ അഭിമാനമായ ചെനാബ് പാലം വിനോദ സഞ്ചാരകേന്ദ്രമായി വികസിപ്പിക്കും. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ പാലമായ ചെനാബ് പാലം ജമ്മു കശ്മീരിലെ റേസി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. വിനോദ സഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരും എന്‍ജിനീയര്‍മാരും തമ്മില്‍ കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്തിരുന്നു.
ചെനാബ് നദിയില്‍നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് 1.3 കിലോമീറ്റര്‍ നീളത്തിലുള്ള പാലം സ്ഥിതി ചെയ്യുന്നത്. ഈഫല്‍ ടവറിനേക്കാളും 35 മീറ്റര്‍ ഉയരമുണ്ട് കോണ്‍ക്രീറ്റും ഉരുക്കും കൊണ്ടുള്ള ഈ നിര്‍മിതിക്ക്. കത്രേയും ബനിഹാളിനേയും ബന്ധിപ്പിക്കുന്ന 111 കിലോമീറ്റര്‍ നീളത്തിലുള്ള തന്ത്രപ്രധാന പാതയിലാണ് ഈ വന്‍ പാലമുള്ളത്. ഉദംപുര്‍ –ശ്രീനഗര്‍ –ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതിയുടെ ഭാഗമായാണ് ചെനാബ് പാലം നിര്‍മിച്ചിരിക്കുന്നത്.
ഒരു എന്‍ജിനീയറിങ് വിസ്മയമാണ് ചെനാബ് പാലം. 28,660 മെട്രിക് ടണ്‍ ഉരുക്കാണ് ഈ കൂറ്റന്‍ പാലത്തിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പാലത്തിന്റെ കരുത്തു കൂട്ടുന്നതിന് ആര്‍ച്ചിലുള്ള ഉരുക്കു പെട്ടികളില്‍ കോണ്‍ക്രീറ്റ് നിറച്ചിട്ടുണ്ട്. 120 വര്‍ഷമാണ് പ്രവചിക്കപ്പെടുന്ന ആയുസ്സ്. മണിക്കൂറില്‍ 266 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന കാറ്റിനെ വരെ പ്രതിരോധിക്കാന്‍ പാലത്തിനു സാധിക്കും.
ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ പദ്ധതികളിലൊന്നായിരുന്നു ഉദംപുര്‍–ശ്രീനഗര്‍– ബരാമുള്ള റെയില്‍ ലിങ്ക് പ്രൊജക്ട്. 2002 ലാണ് ഈ പദ്ധതി പ്രഖ്യാപിക്കുന്നത്. ഇതിന്റെ ഭാഗമായി 38 തുരങ്കങ്ങളാണ് നിര്‍മിക്കേണ്ടിയിരുന്നത്. തുരങ്കങ്ങളുടെ നീളം മാത്രം 119 കിലോമീറ്റര്‍ വരും. രാജ്യത്ത് ഗതാഗതത്തിന് ഉപയോഗിക്കുന്ന ഏറ്റവും വലിയ തുരങ്കമെന്ന പെരുമ ഈ പദ്ധതിയുടെ ഭാഗമായ 12.75 കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിനാണ്. ഈ പദ്ധതിയില്‍ 927 പാലങ്ങളും റെയില്‍വേ നിര്‍മിച്ചു. പാലങ്ങളുടെ മാത്രം നീളം 13 കിലോമീറ്റര്‍ വരും.
ബാരാമുള്ളയേയും ശ്രീനഗറിനേയും ജമ്മുവുമായി ബന്ധിപ്പിക്കുന്ന ഈ പാലം സഞ്ചാരയോഗ്യമാകുന്നതോടെ യാത്രാസമയത്തില്‍ ഏഴു മണിക്കൂറോളം കുറവു വരും. പാലത്തിലെ കാറ്റിന്റെ വേഗത്തിന് അനുസരിച്ചു ട്രെയിന്റെ വേഗം ക്രമീകരിക്കുന്നതിനുള്ള സംവിധാനം അടക്കം ഇവിടെയുണ്ടാവുമെന്നു കരുതുന്നു. 2021 ഏപ്രിലിലാണ് ചെനാബ് റെയില്‍ പാലത്തിന്റെ ആര്‍ച്ചിന്റെ നിര്‍മാണം പൂര്‍ത്തിയായത്. 2022 ഓഗസ്റ്റില്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തിലോ അടുത്തവര്‍ഷം തുടക്കത്തിലോ ആയിരിക്കും ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ പാലത്തിലൂടെ ട്രെയിന്‍ ഓടി തുടങ്ങുക.
ഓരോ വര്‍ഷവും ആയിരക്കണക്കിന് സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ് ജമ്മു കശ്മീരിലെ രേസി ജില്ല. ശിവ് ഖോരി, സലാല്‍ ഡാം, ഭീംഗ്രഹ് കോട്ട, വൈഷ്‌ണോ ദേവി ക്ഷേത്രം എന്നിങ്ങനെ പല കേന്ദ്രങ്ങളിലേക്കും സഞ്ചാരികള്‍ എത്താറുണ്ട്. ഇനി ചെനാബ് പാലം തുറക്കുന്നതോടെ അതും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട കേന്ദ്രമായി മാറും.