കൊച്ചി∙എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ പുതിയ ബോയിംഗ് 737-8 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ വിശാലമായ സീറ്റുകളും കൂടുതൽ ലെഗ്റൂമും ഉള്‍പ്പെടെയുള്ള അധിക സൗകര്യങ്ങള്‍ നൽകുന്ന വിസ്ത വിഐപി ക്ലാസ് അവതരിപ്പിച്ചു. അതിഥികളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന നിരവധി സവിശേഷതകളാണ് വിസ്ത വിഐപി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ പുതിയ ബോയിങ് 737-8 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ വിശാലമായ സീറ്റുകളും കൂടുതൽ ലെഗ്റൂമും ഉള്‍പ്പെടെയുള്ള അധിക സൗകര്യങ്ങള്‍ നൽകുന്ന വിസ്ത വിഐപി ക്ലാസ് അവതരിപ്പിച്ചു.

അതിഥികളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന നിരവധി സവിശേഷതകളാണ് വിസ്ത വിഐപി ക്ലാസിലുള്ളത്.  വിസ്ത വിഐപി ക്ലാസിൽ ബുക്ക് ചെയ്യുന്ന അതിഥികൾക്ക് അധിക ലെഗ് റൂം, വിശാലമായ സീറ്റുകള്‍ എന്നിവയ്ക്കു പുറമേ രാജ്യാന്തര വിമാനങ്ങളിൽ 40 കിലോയും ആഭ്യന്തര വിമാനങ്ങളിൽ 25 കിലോയും ബാഗേജ് അലവൻസ്, രുചികരമായ ഗൊർമേർ ഹോട്ട് ഭക്ഷണം, എക്സ്പ്രസ് എഹെഡ് മുൻഗണനാ സേവനങ്ങളുടെ സൗകര്യം എന്നിവയും പാക്കേജിന്‍റെ ഭാഗമായി ലഭിക്കും.

ADVERTISEMENT

എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ മൊബൈൽ ആപ്പിലും വെബ്സൈറ്റിലും മറ്റ് പ്രധാന ബുക്കിങ് ചാനലുകളിലും വിസ്റ്റ വിഐപി ക്ലാസ് ഇപ്പോൾ ബുക്കിങിനായി ലഭ്യമാണ്. കൂടാതെ, മറ്റ് ക്ലാസുകളിൽ ബുക്ക് ചെയ്യുന്ന അതിഥികൾക്കു കോൾ സെന്‍റർ വഴിയോ വിമാനത്താവളത്തിൽ നിന്നോ അല്ലെങ്കിൽ അപ്ഗ്രേഡ് ഫീ നൽകി വിമാനത്തിൽ കയറിയതിനു ശേഷമോ വിസ്ത വിഐപി സീറ്റുകളിലേക്കു മാറുന്നതിനുള്ള സൗകര്യമുണ്ട്.

29 ബോയിങ് 737, 28 എയർബസ് എ 320 എന്നിവയുൾപ്പെടെ 57 വിമാനങ്ങളുള്ള എയർ ഇന്ത്യ എക്സ്പ്രസ് 30 ആഭ്യന്തര, 14 രാജ്യാന്തര ലക്ഷ്യ സ്ഥാനങ്ങളിലേക്കായി പ്രതിദിനം 300 ലധികം വിമാനസർവീസുകള്‍ നടത്തുന്നുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് അടുത്തിടെ നവീകരിച്ച ബ്രാൻഡ് ഐഡന്‍റിറ്റി അനാവരണം ചെയ്തിരുന്നു. വൈവിധ്യമാർന്ന ഗൊർമേർ ഭക്ഷണം, സുഖപ്രദമായ ഇരിപ്പിടങ്ങൾ, എയർഫ്ലിക്സ് ഇൻ-ഫ്ലൈറ്റ് എക്സ്പീരിയൻസ് ഹബ്, എക്സ്ക്ലൂസീവ് ലോയൽറ്റി ആനുകൂല്യങ്ങള്‍ എന്നിവ എയർലൈൻ വാഗ്ദാനം ചെയ്യുന്നു. 

English Summary:

Air India Express Launches Vista VIP Fares.