വിനോദസഞ്ചാര മേഖലയിൽ ശക്തമായ സാന്നിധ്യമായി ഇന്ത്യ മാറുമ്പോൾ യാത്ര ചെയ്യുന്നത് കൂടിയാണ് ജീവിതം എന്ന തിരിച്ചറിവിലേക്ക് എത്തിയിരിക്കുകയാണ് ഇന്ത്യക്കാർ. യാത്രയ്ക്കിടെ വൻ തുക ചെലവഴിക്കാനും നമുക്കു മടിയില്ല. എന്നാൽ, നമ്മളിൽ കൂടുതൽ ആളുകളും രാജ്യാന്തര യാത്രകളേക്കാൾ ആഭ്യന്തരയാത്രകൾക്കാണ് മുൻതൂക്കം

വിനോദസഞ്ചാര മേഖലയിൽ ശക്തമായ സാന്നിധ്യമായി ഇന്ത്യ മാറുമ്പോൾ യാത്ര ചെയ്യുന്നത് കൂടിയാണ് ജീവിതം എന്ന തിരിച്ചറിവിലേക്ക് എത്തിയിരിക്കുകയാണ് ഇന്ത്യക്കാർ. യാത്രയ്ക്കിടെ വൻ തുക ചെലവഴിക്കാനും നമുക്കു മടിയില്ല. എന്നാൽ, നമ്മളിൽ കൂടുതൽ ആളുകളും രാജ്യാന്തര യാത്രകളേക്കാൾ ആഭ്യന്തരയാത്രകൾക്കാണ് മുൻതൂക്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിനോദസഞ്ചാര മേഖലയിൽ ശക്തമായ സാന്നിധ്യമായി ഇന്ത്യ മാറുമ്പോൾ യാത്ര ചെയ്യുന്നത് കൂടിയാണ് ജീവിതം എന്ന തിരിച്ചറിവിലേക്ക് എത്തിയിരിക്കുകയാണ് ഇന്ത്യക്കാർ. യാത്രയ്ക്കിടെ വൻ തുക ചെലവഴിക്കാനും നമുക്കു മടിയില്ല. എന്നാൽ, നമ്മളിൽ കൂടുതൽ ആളുകളും രാജ്യാന്തര യാത്രകളേക്കാൾ ആഭ്യന്തരയാത്രകൾക്കാണ് മുൻതൂക്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിനോദസഞ്ചാര മേഖലയിൽ ശക്തമായ സാന്നിധ്യമായി ഇന്ത്യ മാറുമ്പോൾ യാത്ര ചെയ്യുന്നത് കൂടിയാണ് ജീവിതം എന്ന തിരിച്ചറിവിലേക്ക് എത്തിയിരിക്കുകയാണ് ഇന്ത്യക്കാർ. യാത്രയ്ക്കിടെ വൻ തുക ചെലവഴിക്കാനും നമുക്കു മടിയില്ല. എന്നാൽ, നമ്മളിൽ കൂടുതൽ ആളുകളും രാജ്യാന്തര യാത്രകളേക്കാൾ ആഭ്യന്തരയാത്രകൾക്കാണ് മുൻതൂക്കം നൽകുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2022 ൽ ഇന്ത്യൻ സഞ്ചാരികൾ 1.7 ബില്ല്യൺ യാത്രകൾ നടത്തിയെങ്കിലും അതിൽ 99 ശതമാനം ആളുകളും രാജ്യത്തിന് അകത്ത് തന്നെയാണ് യാത്ര ചെയ്തത്. ഒരു ശതമാനം മാത്രമാണ് രാജ്യം വിട്ടു പുറത്തേക്കു യാത്ര ചെയ്തത്. 2030 ഓടെ ഇന്ത്യക്കാർ അഞ്ച് ബില്യൺ യാത്രകൾ നടത്തുമെന്നാണ് കണക്കു കൂട്ടുന്നത്. ഇതിൽ തന്നെ 99 ശതമാനം യാത്രകളും രാജ്യത്തിനകത്തു തന്നെ ആയിരിക്കും. ഇടത്തരം കുടുംബങ്ങളുടെ വർദ്ധനവാണ് യാത്രകളുടെ വർദ്ധനവ് ഉണ്ടാകാനും കാരണമാകുക.

2030 ഓടെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യ യാത്രകൾക്കു പണം ചെലവഴിക്കുന്നതിൽ നാലാം സ്ഥാനത്തേക്കും എത്തും. ഈ സമയത്തോടെ യാത്രയ്ക്കും വിനോദസഞ്ചാരത്തിനുമായി 410 ബില്യൺ ഡോളർ ചിലവഴിക്കപ്പെടുമെന്നാണു കരുതുന്നത്. 2019 ൽ ഇത് 150 ബില്യൺ ഡോളർ ആയിരുന്നു. ഇതിൽ നിന്ന് ഏകദേശം 170 ശതമാനത്തിൽ അധികം വർദ്ധനവാണ് പത്തുവർഷം കൊണ്ട് ഉണ്ടാകാൻ പോകുന്നത്. മക്കിൻസി, ബുക്കിങ് ഡോട്ട് കോം എന്നിവർ തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. '2023 ൽ ഇന്ത്യ എങ്ങനെ യാത്ര ചെയ്തു' എന്ന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 2023 ൽ മനോരമ ഓൺലൈൻ യാത്രയിൽ പ്രസിദ്ധീകരിച്ച വാർത്തകളിലേക്കൊരു തിരിഞ്ഞുനോട്ടം

ADVERTISEMENT

ഏലക്കാടിനുള്ളിലെ 'വെള്ളക്കുമിള'; വാഗമണ്‍, വേനൽക്കാലത്ത് സുന്ദരിയെങ്കിൽ മഴക്കാലത്ത് അതിസുന്ദരി...

ഇന്ത്യയിലെ മികച്ച പത്തു വേനല്‍ക്കാല വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടംനേടിയ വാഗമണ്‍, വേനൽക്കാലത്ത് സുന്ദരിയാണെങ്കിൽ മഴക്കാലത്ത് അതിസുന്ദരിയാണ്. അതുകൊണ്ടുതന്നെയാണ് സഞ്ചാരികൾ മൺസൂൺ യാത്രകൾക്കു തിരഞ്ഞെടുക്കുന്ന ഒരിടം കൂടിയായി വാഗമൺ മാറിയത്. മുൻപ് വാഗമൺ യാത്രകളിൽ റോഡ് വില്ലനായിരുന്നു. എന്നാൽ ഇന്ന് വാഗമൺ, കുട്ടിക്കാനം ഭാഗങ്ങളിലേക്കുള്ള യാത്ര നല്ലൊരു റോഡ് ട്രിപ് അനുഭവമാണ്....Read More

ഈരാറ്റുപേട്ട– വാഗമൺ റോഡിലെ കാരികാട് ടോപ്പിന്റെ ആകാശദൃശ്യം. ചിത്രം പകർത്തിയത് വിഷ്ണു ദിനേശ്, പാലാ

ഇനിയും ചുരുളഴിയാത്ത രഹസ്യം; ഹിമാലയത്തിലെ അസ്ഥികൂടങ്ങള്‍ നിറഞ്ഞ തടാകം  

1942 ൽ, ഹിമാലയത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ഇന്ത്യൻ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ എച്ച്.കെ.മധ്വാളാണ് ആ കാഴ്ച ആദ്യം കണ്ടത്. ഉത്തരാഖണ്ഡിലെ ഗഡ്വാൾ പ്രദേശത്ത് സമുദ്രനിരപ്പിൽനിന്ന് 5029 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന രൂപ്കുണ്ഡ് തടാകത്തിലും പരിസരത്തുമായി മനുഷ്യരുടെ ഒട്ടേറെ അസ്ഥികൂടങ്ങള്‍ ചിതറിക്കിടക്കുന്നു. വിചിത്രമായ ഈ കാഴ്ച അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തതോടെ, ഇന്നും ചുരുളഴിയാത്ത രഹസ്യങ്ങളിലേക്കുള്ള ഗവേഷകരുടെ യാത്ര ആരംഭിക്കുകയായിരുന്നു...Read More

Image Credit: digidreamgrafix/istockphoto
ADVERTISEMENT

വിർജീനിയ ഈസ് ഫോർ ലവേഴ്സ്...

അമേരിക്കയുടെ യഥാർത്ഥ പ്രകൃതിസൗന്ദര്യം ആസ്വദിക്കേണ്ടവർക്കും രാജ്യത്തിന്റെ ചരിത്രം അറിയേണ്ടവരും സന്ദർശിക്കേണ്ട രാജ്യമാണ് വിർജീനിയ. ഇന്ത്യയിൽ നിന്ന് 24 മണിക്കൂർ കൊണ്ട് എത്തിച്ചേരാവുന്ന ഡെസ്റ്റിനേഷൻ. വിനോദസഞ്ചാരികൾക്കായി ധാരാളം പാക്കേജുകളും ഓഫറുകളും ലഭ്യമാണ്. എല്ലാം അറിയാനും കാണാനും ആറു ഭാഗങ്ങളുള്ള പരമ്പര വായിക്കാം : വിർജീനിയ ഈസ് ഫോർ ലവേഴ്സ്...Read More

കോട്ടയംകാരെ, ദാ നോക്കൂ... അധികമാരും കണ്ടിട്ടില്ലാത്ത 10 ഇടങ്ങൾ

ഗ്രാമീണ ജലടൂറിസത്തിന്റെ ആകർഷണമുഖവുമായി മലരിക്കൽ. ഓഗസ്റ്റ്, സെപ്റ്റംബർ മാസമാകുന്നതോടെ പാടം ആമ്പൽപ്പൂക്കളാൽ നിറയും. ചിത്രം : അഭിജിത്ത് രവി

അവധിയായല്‍ കുടുംബവുമൊത്ത് യാത്ര തിരിക്കുന്നവരാണ് ഇന്ന് മിക്കവരും. അധികം ദൂരയല്ലാതെ കുട്ടികളുമൊത്ത് പോയിവരാൻ പറ്റുന്ന ഇടമാണോ നിങ്ങൾ തിരയുന്നത്? കോട്ടയം ജില്ലയിൽ അതിമനോഹരമായ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ട്. കോട്ടയം ജില്ലയിലുള്ളവർക്ക് അധികം ദൂരെ യാത്ര ചെയ്യാതെ വാരാന്ത്യം അടിച്ചുപൊളിച്ച് ആഘോഷിക്കാനിതാ 10 ഇടങ്ങൾ അറിയാം...Read More

ADVERTISEMENT

മൂന്നാറിനെക്കാൾ അതിസുന്ദരി; 18 വളവുകള്‍ താണ്ടിയാൽ കോടമഞ്ഞിൽ പൊതിഞ്ഞ നാട്ടിലെത്താം

അവധിയായാൽ മിക്കവരും മൂന്നാറിന്റെ മനോഹാരിതയിലേക്കാകും യാത്ര തിരിക്കുന്നത്. ഇത്തവണത്തെ യാത്രയ്ക്ക് ഇൗ സുന്ദര സ്ഥലത്ത് പോകാം. എപ്പോഴും മഞ്ഞുപെയ്യുന്ന വളരെ മനോഹരമായ ഒരിടമുണ്ട് തമിഴ്‌നാട്ടിലെ തേനിക്കടുത്ത്. മേഘമല എന്നാണ് ആ സ്വര്‍ഗത്തിന്‍റെ പേര്. ഈ വേനല്‍ക്കാലത്ത് കുളിരും കോടമഞ്ഞും തേടി, ഏലവും തേയിലത്തോട്ടങ്ങളും നിറഞ്ഞ വഴികള്‍ താണ്ടിപ്പോകാം, ആ സുന്ദരിയെക്കാണാന്‍...Read More

Teni Meghamala route. Image Credit : Josekutty panackal (File Image)

ഈ മൂന്നു പേര്‍ക്ക് പാസ്‌പോര്‍ട്ടില്ലാതെ യാത്ര ചെയ്യാം

വിദേശത്തേക്കു പോകണമെങ്കില്‍ പാസ്‌പോര്‍ട്ട് വേണം എന്നു നമുക്കറിയാം. രാജ്യത്തെ പ്രധാനമന്ത്രിയോ പ്രസിഡന്റോ ആയാലും പാസ്‌പോര്‍ട്ട് വേണം. ഈ പാസ്‌പോര്‍ട്ടില്ലാതെ ഒരാള്‍ക്കു പോലും മറ്റൊരു രാജ്യം സന്ദര്‍ശിക്കാനാവില്ലെന്നാണ് നിങ്ങളുടെ ധാരണയെങ്കില്‍ തെറ്റി. ഭൂമിയില്‍ നിലവില്‍ ജീവിച്ചിരിക്കുന്ന ‘മൂന്നു’ പേര്‍ക്ക് പാസ്‌പോര്‍ട്ടില്ലാതെ കയ്യും വീശി ഏതു വിമാനത്താവളത്തിലേക്കും ചെല്ലാം. ആരൊക്കെയാണ് ആ മൂന്നുപേര്‍? അവര്‍ക്കുമാത്രം എന്താണിത്ര പ്രത്യേകത?...Read More

Image Credit : M-Production / Shutterstock

ജനസംഖ്യ വെറും 27, സ്വന്തമായി കറൻസി, പതാക, രാജാവ്, രാജ്ഞി, സൈന്യം; കടലിലെ കുഞ്ഞൻ ‘രാജ്യ’ത്തിന്റെ കഥ

ഔദ്യോഗികമായി വത്തിക്കാൻ സിറ്റിയാണ് ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം. എന്നാൽ വെറും 27 പേർ മാത്രമുള്ള ഒരു ചെറിയ രാജ്യത്തെക്കുറിച്ചാണു പറയാൻ പോകുന്നത്. ഈ കുഞ്ഞൻ രാജ്യം അവകാശപ്പെടുന്നത് അവരാണ് ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമെന്ന്. എന്താണ് വസ്തുതയെന്നു നോക്കാം...Read More

2000 കോടി രൂപ ചെലവിൽ ആദിശങ്കരാചാര്യരുടെ പ്രതിമ; തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രമാകുമെന്ന പ്രതീക്ഷ

നർമ്മദാ നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഓംകാരേശ്വർ, തിരക്കേറിയ നഗരമായ ഇൻഡോറിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയുള്ള സ്ഥലം, ഇവിടം ഇനി അറിയപ്പെടാൻ പോകുന്നത് ആദിശങ്കരാചാര്യർ പ്രശസ്‌തമാക്കിയ അദ്വൈത വേദാന്ത തത്വചിന്തയുടെ ആഗോള കേന്ദ്രമായിട്ടായിരിക്കും. 108 അടി ഉയരത്തിൽ 28 ഏക്കറിലായി നിർമ്മിക്കുന്ന ആദിശങ്കരാചാര്യരുടെ ഭീമാകാരമായ സ്തംഭം രാജ്യത്തിനു സമർപ്പിക്കുന്നതോടെ ഇന്ത്യയുടെ വിനോദസഞ്ചാരഭൂപടത്തിൽ പുതിയൊരധ്യായം കൂടി എഴുതിച്ചേർക്കപ്പെടുകയാണ്. മാന്ധാത പർവതത്തിലെ ഈ മഹത്തായ പ്രതിമയുടെ നിർമ്മാണം പൂർത്തിയായി. എട്ടാം നൂറ്റാണ്ടിലെ ആദരണീയനായ തത്വചിന്തകനുള്ള ഈ സ്മാരക ആദരവിന് ഏകാത്മതാ കി പ്രതിമ അല്ലെങ്കിൽ 'ഏകത്വത്തിന്റെ പ്രതിമ' എന്നാണ് പേര് നൽകിയിരിക്കുന്നത്. ഏകദേശം 28 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന 'ഏകാത്മധാം' എന്ന ശങ്കരാചാര്യരുടെ പ്രതിമ നിർമ്മിക്കാൻ ഏകദേശം 2,000 കോടി രൂപയാണ് ചെലവ്...Read More 

Image Credit : Ekatma Dham/ x.com

26,000 രൂപ മതി, ഇന്ത്യ മുഴുവന്‍ ചുറ്റിവരാം! 13 ദിവസത്തെ യാത്രയൊരുക്കി റെയില്‍വേ

തിരുവനന്തപുരം മുതല്‍ ജമ്മു കശ്മീര്‍ വരെ പോകാന്‍ എത്ര രൂപ വേണം? ലക്ഷക്കണക്കിന് രൂപയൊന്നും ചെലവാക്കേണ്ട ആവശ്യമില്ല. വെറും മുപ്പതിനായിരം രൂപയില്‍ താഴെ ചെലവില്‍, തെക്ക് മുതല്‍ അങ്ങ് വടക്കുവരെയുള്ള പ്രധാനകാഴ്ചകള്‍ മുഴുവന്‍ സിംപിളായി കണ്ടുവരാം, അതും ട്രെയിനില്‍. സഞ്ചാരികള്‍ക്കായി പതിമൂന്നു ദിവസത്തെ ആവേശകരമായ യാത്രാപാക്കേജ് ഒരുക്കിയിരിക്കുകയാണ് ഐ ആര്‍ സി ടി സി.കുറഞ്ഞ ചെലവില്‍ ഇന്ത്യയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്രയൊരുക്കുന്ന ഭാരത് ഗൗരവ് ട്രെയിനിലെ 3 എസി, സ്ലീപ്പർ ക്ലാസുകളിലായിരിക്കും യാത്ര. "നോർത്ത് വെസ്റ്റേൺ ഡിലൈറ്റ് വിത്ത് വൈഷ്ണോദേവി" എന്നാണ് ഈ പാക്കേജിന്‍റെ പേര്. 12 രാത്രികളും 13 പകലുകളും നീളുന്ന യാത്ര നവംബർ 19ന് ആരംഭിക്കും. ഡിസംബർ ഒന്നിനാകും മടങ്ങിയെത്തുക. നിലവില്‍ 544 സ്റ്റാൻഡേർഡ് സീറ്റുകളും 210 കംഫർട്ട് സീറ്റുകളുമടക്കം മൊത്തം 754 സീറ്റുകളാണ് ട്രെയിനില്‍ ഉള്ളത്...Read More 

Image Credit : Umesh Gogna/istockphoto.com

കുളിക്കാനായി ഒരു യാത്ര, ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബാത്ത്‌റൂം വിശേഷങ്ങൾ

‘‘കുളിക്കാന്‍ വേണ്ടി മാത്രം, ലോകത്തിന്‍റെ അറ്റത്തേക്ക് ഒരു യാത്ര നടത്തിയെന്ന് ഞാന്‍ എന്‍റെ ഇന്ത്യന്‍ ബന്ധുക്കളോട് എങ്ങനെ പറയും, അതും പൊതുസ്ഥലത്ത്!’’ ചോദിക്കുന്നത് പ്രശസ്ത ട്രാവല്‍ വ്ളോഗറായ ഷെഹ്നാസ് ട്രഷറിവാല. ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ബാത്ത്റൂമിന്‍റെ വിശേഷങ്ങള്‍ ഷെഹ്നാസ് പങ്കുവച്ചിട്ടുണ്ട്. ബുഡാപെസ്റ്റിലാണ് ഈ സംഭവമുള്ളത്. ഇവിടെയുള്ള 'സെചെന്‍യി തെർമൽ ബാത്ത്' ആണ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ 'ബാത്ത്റൂം' എന്നറിയപ്പെടുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ ഔഷധക്കുളി എന്നും ഇതിനെ വിളിക്കാറുണ്ട്...Read More 

Budapestbaths, the most famous bathroom in the world. Image Credit : shenaztreasury/instagram

ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാണോ കേരളം?; 5 അനുഭവങ്ങൾ പങ്കുവച്ച് ബ്രിട്ടിഷ് വ്‌ളോഗർ

ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാണോ കേരളം? ആ ചോദ്യത്തിന് സ്വന്തം വിഡിയോയിലൂടെ ഉത്തരം നല്‍കുകയാണ് ട്രാവല്‍ വ്‌ളോഗറായ യാഡ്. കേരളത്തില്‍ താമസിച്ച് സ്ഥലങ്ങള്‍ സന്ദര്‍ശിച്ച അനുഭവത്തില്‍ നിന്നാണ് ഈ ബ്രിട്ടിഷ് യാത്രികന്‍ വിഡിയോ തയാറാക്കിയിരിക്കുന്നത്. കേരളം സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ ഏറ്റവും മികച്ച അഞ്ച് അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്...Read More 

English Summary:

Travel news and the top ten destinations for 2023