യാത്രകളെക്കുറിച്ച് പറഞ്ഞ് പഴകിയ ഒരു ഡയലോഗ് ഉണ്ട്, 'നിങ്ങൾ എവിടെ പോകുകയാണെങ്കിലും നിങ്ങളുടെ മുഴുവൻ ഹൃദയവുമായി പോകുക' എന്നതാണത്. കാരണം അപ്പോൾ മാത്രമാണ് ഓരോ യാത്രയും പൂർണമാകുന്നത്. മനോഹരമായ ഒരു സ്ഥലം കണ്ട് യാത്ര തുടരുമ്പോൾ മനസ്സിൽ മറ്റു ചിന്തകളാണെങ്കിൽ ആ യാത്ര ആസ്വദിക്കാൻ കഴിയില്ലെന്ന് മാത്രമല്ല, ആ

യാത്രകളെക്കുറിച്ച് പറഞ്ഞ് പഴകിയ ഒരു ഡയലോഗ് ഉണ്ട്, 'നിങ്ങൾ എവിടെ പോകുകയാണെങ്കിലും നിങ്ങളുടെ മുഴുവൻ ഹൃദയവുമായി പോകുക' എന്നതാണത്. കാരണം അപ്പോൾ മാത്രമാണ് ഓരോ യാത്രയും പൂർണമാകുന്നത്. മനോഹരമായ ഒരു സ്ഥലം കണ്ട് യാത്ര തുടരുമ്പോൾ മനസ്സിൽ മറ്റു ചിന്തകളാണെങ്കിൽ ആ യാത്ര ആസ്വദിക്കാൻ കഴിയില്ലെന്ന് മാത്രമല്ല, ആ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രകളെക്കുറിച്ച് പറഞ്ഞ് പഴകിയ ഒരു ഡയലോഗ് ഉണ്ട്, 'നിങ്ങൾ എവിടെ പോകുകയാണെങ്കിലും നിങ്ങളുടെ മുഴുവൻ ഹൃദയവുമായി പോകുക' എന്നതാണത്. കാരണം അപ്പോൾ മാത്രമാണ് ഓരോ യാത്രയും പൂർണമാകുന്നത്. മനോഹരമായ ഒരു സ്ഥലം കണ്ട് യാത്ര തുടരുമ്പോൾ മനസ്സിൽ മറ്റു ചിന്തകളാണെങ്കിൽ ആ യാത്ര ആസ്വദിക്കാൻ കഴിയില്ലെന്ന് മാത്രമല്ല, ആ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രകളെക്കുറിച്ച് പറഞ്ഞ് പഴകിയ ഒരു ഡയലോഗ് ഉണ്ട്, 'നിങ്ങൾ എവിടെ പോകുകയാണെങ്കിലും നിങ്ങളുടെ മുഴുവൻ ഹൃദയവുമായി പോകുക' എന്നതാണത്. കാരണം അപ്പോൾ മാത്രമാണ് ഓരോ യാത്രയും പൂർണമാകുന്നത്. മനോഹരമായ ഒരു സ്ഥലം കണ്ട് യാത്ര തുടരുമ്പോൾ മനസ്സിൽ മറ്റു ചിന്തകളാണെങ്കിൽ ആ യാത്ര ആസ്വദിക്കാൻ കഴിയില്ലെന്ന് മാത്രമല്ല, ആ മനോഹരമായ യാത്രയെക്കുറിച്ചുള്ള സുന്ദരമായ ഓർമകൾ മനസ്സിൽ തങ്ങി നിൽക്കുകയുമില്ല. 

പുതുവത്സരത്തിൽ നിരവധിയായ യാത്രാപദ്ധതികൾ ആയിരിക്കും ഓരോ സഞ്ചാരിയുടെയും മനസിൽ ഉണ്ടാകുക. ചിലർ സാഹസിക വിനോദസഞ്ചാരം ഇഷ്ടപ്പെടുന്നവരാണെങ്കിൽ മറ്റു ചിലർ മഹാനഗരങ്ങൾ കാണാൻ കൊതിക്കുന്നവർ ആയിരിക്കും. കാരണം, ഒരു നാടിന്റെ പൈതൃകവും പാരമ്പര്യവും ചരിത്രവും എല്ലാം ഉറങ്ങിക്കിടക്കുന്ന ഇടമാണ് ഓരോ മഹാനഗരവും. അത്തരത്തിൽ നഗരങ്ങൾ കാണാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് മുന്നിൽ ലോകത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ട അഞ്ചു നഗരങ്ങളെ പരിചയപ്പെടുത്തുന്നു. അതിൽ ഒന്നാമത്തെ നഗരം നമ്മുടെ രാജ്യത്ത് തന്നെയാണ്.

ADVERTISEMENT

തടാകങ്ങളുടെയും കൊട്ടാരങ്ങളുടെയും നഗരമായ ഉദയ്പൂർ

അമേരിക്കൻ എക്സ്പ്രസ് ട്രാവലിന്റെ 2024ലെ ട്രെൻഡിംഗ് ഡെസ്റ്റിനേഷൻ പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച 10 നഗരങ്ങളിൽ ഒന്നാണ് ഉദയ്പൂർ. തടാകങ്ങളുടെയും കൊട്ടാരങ്ങളുടെയും നഗരമായ ഉദയ് പൂരിന് ചരിത്രപരമായും വലിയ പ്രാധാന്യമുണ്ട്. വൈറ്റ് സിറ്റി എന്നറിയപ്പെടുന്ന ഈ നഗരത്തിന്റെ ആകർഷണം പ്രധാന കൊട്ടാര സമുച്ചയമാണ്. ജഗ് മന്ദിർ എന്ന് വിളിക്കപ്പെടുന്ന പതിനേഴാം നൂറ്റാണ്ടിൽ പണി കഴിപ്പിക്കപ്പെട്ട ദ്വീപ് കൊട്ടാരവും പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. അമേരിക്കൻ എക്സ്പ്രസ് ട്രാവൽ 2023 ഗ്ലോബൽ ഗ്രാവൽ ട്രെൻഡ്സ് കണ്ടെത്തിയ റിപ്പോർട്ട് അനുസരിച്ച് 89 ശതമാനം ആളുകളും ഇതുവരെ സന്ദർശിച്ചിട്ടില്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നതായി കണ്ടെത്തി. അത്തരം സഞ്ചാരികളുടെ യാത്രാപട്ടികയിൽ ഉദയ് പൂർ ഒന്നാം സ്ഥാനത്ത് ആയിരിക്കണമെന്നും റിപ്പോർട്ട് പറയുന്നു.

Florence. Image Credit : zorazhuang/istockphoto
ADVERTISEMENT

കലയും സംസ്കാരവും ഒരുമിക്കുന്ന പുരാതന തെരുവുകൾ കാണാൻ ഫ്ലോറൻസിലേക്ക്

ഇറ്റലിയിലെ ഫ്ലോറൻസ് സഞ്ചാരികളെ കാത്തിരിക്കുന്നത് മഹത്തായ പാരമ്പര്യവും പൈതൃകവുമായാണ്. ട്രാവൽ ആൻഡ് ലെഷർ നടത്തിയ ഒരു സർവേപ്രകാരം ഉഫിസി ഗാലറിയും മെഡിസി ഫാമിലി ട്രീയും ഫ്ലോറൻസിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. ഫ്ലോറൻസിലേക്ക് എത്തുമ്പോൾ നവോത്ഥാനത്തിന്റെ തൊട്ടിലിലേക്കാണ് നിങ്ങൾ എത്തുന്നത്. കലയും സംസ്കാരവും ഒരുമിക്കുന്ന പുരാതന തെരുവുകളും അമൂല്യമായ കലാപരമായ വസ്തുക്കളും സമ്പന്നമായ പാചകവും വാസ്തുവിദ്യാ വിസ്മയങ്ങളും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. ആർണോ നദിയും ഫ്ലോറൻസിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.

Tokyo. Image Credit : SeanPavonePhoto/istockphoto
ADVERTISEMENT

സാങ്കേതിക വിദ്യ പാരമ്പര്യങ്ങളുമായി പൊരുത്തപ്പെടുന്ന ടോക്കിയോയിലേക്ക്

ലോകത്തിലെ തന്നെ ഏറ്റവും താമസയോഗ്യമായ നഗരങ്ങളിൽ ഒന്നാണ് ജപ്പാനിലെ ടോക്കിയോ. റെനോസൻസ് കൺസൾട്ടൻസിയുടെ റിപ്പോർട്ട് അനുസരിച്ചാണ് ഇത്. ഷോപ്പിങിനു വളരെ അനുയോജ്യമായ നഗരങ്ങളിൽ ഒന്നാണ് ഇത്. ഗിൻസയുടെ ലക്ഷ്വറി ഡിപ്പാർട്ട്മെന്റ് സ്റ്റോറുകളും ഗിൻസ് സിക്സ് ഷോപ്പിങ് സെന്ററും പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. ഭാവിയുടെ സാങ്കേതിക വിദ്യ പാരമ്പര്യങ്ങളുമായി പൊരുത്തപ്പെട്ട് പോകുന്ന ഒരു നഗരമെന്ന നിലയിൽ 2024ൽ സഞ്ചാരികൾ കണ്ടിരിക്കേണ്ട നഗരങ്ങളിൽ ഒന്നാണ് ടോക്കിയോ. ഈ നഗരത്തിന്റെ പൾസ് എന്ന് പറയുന്നത് വളരെ എനർജറ്റിക് ആണ് എന്നതാണ്. അകിഹാബാരയിലെ നിയോൺ ലൈറ്റ് സ്ട്രീറ്റുകളും മെയിജി ദേവാലയത്തിന്റെ ശാന്തമായ സൗന്ദര്യവും വ്യത്യസ്തമായ പാചകകലയും ഒക്കെ ആസ്വദിക്കാനുള്ള അവസരമുണ്ട്. നഗരത്തിലെ നവീകരിച്ച മിയാഷിത പാർക്കിൽ ബുട്ടിക് ഷോപ്പുകളും റസ്റ്റോറന്റുകളും ഉണ്ട്. വോളിബോൾ കോർട്ടുകൾ പോലെ വിനോദത്തിനുള്ള സൗകര്യവും ഉണ്ട്.

Paris. Image Credit : pawel.gaul/istockphoto

പ്രണയത്തിന്റെ നഗരമായി നിലകൊള്ളുന്ന പാരീസ്

ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസ് സഞ്ചാരികളെ ആകർഷിക്കുന്ന പറുദീസയാണ്. ഈഫൽ ടവറും പന്ത്രണ്ടാം നൂറ്റാണ്ടിലെ ഗോഥിക് നോട്ടർ ‍ഡാം കത്തീഡ്രലും ആണ് പാരിസിലെ പ്രധാന ആകർഷണം. കോൺഡെ നാസ്റ്റിന്റെ അഭിപ്രായമനുസരിച്ച് 2024ൽ യാത്ര പോകേണ്ട നഗരങ്ങളിൽ ഒന്നാണ് പാരിസ്. ദ ഇക്കണോമിസ്റ്റിന്റെ സഹോദരസംഘടനയായ ഇ ഐ യു(ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ്) വിന്റെ റിപ്പോർട്ട് അനുസരിച്ച് ലോകത്തിൽ  ഏറ്റവും താമസയോഗ്യമായ നഗരങ്ങളിൽ ഒന്നാണ് പാരിസ്. കാലങ്ങളായി പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെയും നഗരമായാണ് പാരിസ് അറിയപ്പെടുന്നത്. ഈഫൽ ടവറും ആകർഷകമായ കഫേകളും ലൂർവ് പോലുള്ള കാലാതീതമായ മ്യൂസിയങ്ങളും സഞ്ചാരികളുടെ ഹൃദയം കവരുന്നു. ഫാഷനും പാരമ്പര്യവും ബൊഹീമിയൻ സ്പിരിറ്റും ഓരോ സഞ്ചാരികളെയും ഇവിടേക്ക് ആക‍ർഷിക്കുന്നു.

Tainan city. Image Credit : fototrav/istockphoto

പോകാം സ്നാക്സ് നഗരമായ ടൈനാനിലേക്ക്

'സിറ്റി ഓഫ് സ്നാക്സ്' എന്നാണ് തായ് വാനിലെ നഗരമായ ടൈനാൻ അറിയപ്പെടുന്നത്. നാഷണൽ ജിയോഗ്രഫിക് നടത്തിയ സർവേ അനുസരിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള കോട്ടകൾക്കും ക്ഷേത്രങ്ങൾക്കും പേരു കേട്ട ഒരു നഗരം കൂടിയാണ് തായ് വാനിലെ ടൈനാൻ. പുതുവർഷത്തിൽ സന്ദർശിച്ചിരിക്കേണ്ട ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നു കൂടിയാണ് ടൈനാൻ. തായ് വാന്റെ പുരാതന തലസ്ഥാനമായ ടൈനാൻ ചരിത്രവും സംസ്കാരവും പാചകകലയും ഒത്തിണങ്ങുന്ന ഒരു പ്രദേശമാണ്. കൺഫ്യൂഷ്യസ് ക്ഷേത്രം, ചരിത്രപരമായ വാസ്തുവിദ്യകൾ, പരമ്പരാഗത വിപണികൾ തുടങ്ങി സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കാര്യങ്ങളാണ് ടൈനാൻ നഗരത്തിലുള്ളത്.

English Summary:

Five cities must visit in 2024

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT