സഞ്ചാരികളേ, സ്വാഗതം, മൂന്നാർ – ബോഡിമെട്ട് റോഡിന്റെയും ചെറുതോണി പാലത്തിന്റെയും ഉദ്ഘാടനം ഇന്ന്
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നവീകരിച്ച മൂന്നാർ - ബോഡിമെട്ട് റോഡിന്റെയും പാലത്തിന്റെയും ഉദ്ഘാടനം ഇന്നു വൈകിട്ട് 3നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഓൺലൈനായി നിർവഹിക്കും. മൂന്നു തവണ മാറ്റിവച്ചതാണ് ഇതിന്റെ ഉദ്ഘാടനം. 2017 സെപ്റ്റംബറിലാണ് കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ പെട്ട മൂന്നാർ - ബോഡിമെട്ട് റോഡിന്റെ (42

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നവീകരിച്ച മൂന്നാർ - ബോഡിമെട്ട് റോഡിന്റെയും പാലത്തിന്റെയും ഉദ്ഘാടനം ഇന്നു വൈകിട്ട് 3നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഓൺലൈനായി നിർവഹിക്കും. മൂന്നു തവണ മാറ്റിവച്ചതാണ് ഇതിന്റെ ഉദ്ഘാടനം. 2017 സെപ്റ്റംബറിലാണ് കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ പെട്ട മൂന്നാർ - ബോഡിമെട്ട് റോഡിന്റെ (42 കീ.മീ) നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 381.76 കോടി രൂപ ചെലവിട്ടാണ് ആധുനിക രീതിയിലുള്ള റോഡ് നിർമിച്ചത്.
മൂന്നാർ – ബോഡിമെട്ട് റോഡ്
∙ ദൂരം: 41.78 കിലോമീറ്റർ
∙ നിർമാണം തുടങ്ങിയത്: 2017 സെപ്റ്റംബർ 17
∙ചെലവ്: 371.83 കോടി രൂപ.
∙ പ്രയോജനം: വിനോദസഞ്ചാര മേഖലയ്ക്കും ചരക്കുഗതാഗതത്തിനും.
∙ടോൾ ഉണ്ടോ: ദേവികുളം ടോൾ പ്ലാസ ഈ പാതയിലാണ്. ടോൾ പിരിവ് എന്നു തുടങ്ങുമെന്നതു സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.
∙പാതയിലെ കാഴ്ചകൾ: സിഗ്നൽ പോയിന്റ് വ്യൂ, ലാക്കാട് വ്യൂ പോയിന്റ്, ഗ്യാപ് റോഡ്, പെരിയകനാൽ വെള്ളച്ചാട്ടം, ആനയിറങ്കൽ ഡാം.
∙വന്യമൃഗ സാന്നിധ്യം: ലാക്കാട്, മൂലത്തുറ, ആനയിറങ്കൽ, തോണ്ടിമല എന്നിവിടങ്ങളിൽ കാട്ടാനകൾ റോഡ് മുറിച്ചുകടക്കാറുണ്ട്.
∙ടേക്ക് എ ബ്രേക് കേന്ദ്രം: പൂപ്പാറ
ഗ്യാപ് റോഡ്
മൂന്നാർ – ബോഡിമെട്ട് റോഡിൽ മൂന്നാറിൽ നിന്ന് 13 കിലോമീറ്റർ അകലെ ദേവികുളത്തിനും പെരിയകനാലിനും ഇടയിലാണു കാഴ്ചകൾക്ക് ഒരു ഗ്യാപ്പും നൽകാത്ത ഗ്യാപ് റോഡ് ഭാഗം. ചാെക്രമുടി മലയുടെ കീഴിലാണിത്.
ചെറുതോണി പാലം
∙ എവിടെ: അടിമാലി - കുമളി ദേശീയപാതയിൽ ചെറുതോണി ടൗണിൽ ചെറുതോണി പുഴയ്ക്കു മുകളിൽ.
∙പഴയ പാലം: 2018ലെ പ്രളയത്തിൽ സെക്കൻഡിൽ 16 ദശലക്ഷം ലീറ്ററിലേറെ വെള്ളം കുത്തിയൊലിച്ചെത്തിയിട്ടും ഒരു പോറൽ പോലും ഏൽക്കാതെ നിന്നു.
∙ പഴയപാലത്തിൽ ഇനി എന്ത്: ഇടുക്കി ഗാന്ധിനഗർ കോളനിയിലേക്കു പോകുന്നതിനു പഴയ പാലമാണ് ഉപയോഗിക്കുന്നത്. ഇതിനായി ടൗണിൽ പുതിയ പാലത്തിന്റെ ചുവട്ടിൽ നിന്നു 3 മീറ്റർ വീതിയിൽ വഴി നിർമിച്ചു.
∙ പുതിയപാലം: 40 മീറ്റർ ഉയരം. 120 മീറ്റർ നീളം. വീതി 18 മീറ്റർ.
∙ ഭരണാനുമതി: 2020 മാർച്ച്.
∙ നിർമാണച്ചെലവ്: 23.83 കോടി രൂപ
∙ ഇനി ഡാം തുറന്നാൽ: പുതിയ പാലത്തിനു മുകളിലൂടെ വെള്ളം കയറില്ലെന്ന് അധികൃതർ.