അവിവാഹിതരുടെയും പ്രണയമില്ലാത്തവരുടെയും പ്രിയപ്പെട്ട ഇടം
മാലാഖമാരുടെ നഗരമെന്നാണ് ബാങ്കോക്കിനെ വിളിക്കുന്നത്. എണ്ണിയാലൊടുങ്ങാത്ത ആകര്‍ഷണങ്ങളും അതിമനോഹരമായ ബീച്ചുകളും ലോകോത്തര ഷോപ്പിങ് – ഡൈനിങ് അനുഭവങ്ങളുമെല്ലാം കാലങ്ങളായി ബാങ്കോക്കിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായി മാറ്റുന്നു. ഏഷ്യയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബാങ്കോക്ക്,
മാലാഖമാരുടെ നഗരമെന്നാണ് ബാങ്കോക്കിനെ വിളിക്കുന്നത്. എണ്ണിയാലൊടുങ്ങാത്ത ആകര്‍ഷണങ്ങളും അതിമനോഹരമായ ബീച്ചുകളും ലോകോത്തര ഷോപ്പിങ് – ഡൈനിങ് അനുഭവങ്ങളുമെല്ലാം കാലങ്ങളായി ബാങ്കോക്കിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായി മാറ്റുന്നു. ഏഷ്യയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബാങ്കോക്ക്,
മാലാഖമാരുടെ നഗരമെന്നാണ് ബാങ്കോക്കിനെ വിളിക്കുന്നത്. എണ്ണിയാലൊടുങ്ങാത്ത ആകര്‍ഷണങ്ങളും അതിമനോഹരമായ ബീച്ചുകളും ലോകോത്തര ഷോപ്പിങ് – ഡൈനിങ് അനുഭവങ്ങളുമെല്ലാം കാലങ്ങളായി ബാങ്കോക്കിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായി മാറ്റുന്നു. ഏഷ്യയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബാങ്കോക്ക്,
മാലാഖമാരുടെ നഗരമെന്നാണ് ബാങ്കോക്കിനെ വിളിക്കുന്നത്. എണ്ണിയാലൊടുങ്ങാത്ത ആകര്‍ഷണങ്ങളും അതിമനോഹരമായ ബീച്ചുകളും ലോകോത്തര ഷോപ്പിങ് – ഡൈനിങ് അനുഭവങ്ങളുമെല്ലാം കാലങ്ങളായി ബാങ്കോക്കിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായി മാറ്റുന്നു. ഏഷ്യയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബാങ്കോക്ക്, തായ്‌ലൻഡിന്റെ തലസ്ഥാനവും ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന നഗരമാണ്. ഇപ്പോഴിതാ, ഇന്ത്യയിലെ സോളോ യാത്രക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഡെസ്റ്റിനേഷന്‍ എന്ന ഖ്യാതിയും ബാങ്കോക്കിനെ തേടിയെത്തിയിരിക്കുന്നു.
സിംഗിള്‍സ് ഡേ; പങ്കാളികള്‍ ഇല്ലാത്തവര്‍ക്ക് ഒരു ദിനം
എല്ലാ വര്‍ഷവും നവംബർ പതിനൊന്നാം തീയതി സിംഗിൾസ് ഡേയായി ഇവിടെ ആഘോഷിക്കുന്നു. പ്രണയമോ പങ്കാളിയോ ഇല്ലാത്ത ആളുകള്‍ക്കായി ഒരു ദിനം. പ്രണയികള്‍ക്കായുള്ള വാലന്റൈൻസ് ഡേയുടെ നേരെ വിപരീതം എന്നു പറയാം. വര്‍ഷങ്ങളായി ആഗോള തലത്തില്‍ത്തന്നെ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ഈ ദിനത്തില്‍, അഗോഡ ഉൾപ്പെടെ നിരവധി ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ, യാത്രകള്‍ക്കായി പ്രത്യേക കിഴിവുകൾ നല്‍കി വരുന്നു.
2023 വര്‍ഷത്തെ യാത്രാ ബുക്കിങ്ങിൽ ഇന്ത്യയില്‍ നിന്നുള്ള ഏറ്റവുമധികം സിംഗിള്‍സ് തിരഞ്ഞെടുത്തത് ബാങ്കോക്ക് ആയിരുന്നു.
ഏഷ്യാ പസഫിക്കിൽ, ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ജപ്പാനിലെ ടോക്കിയോയും രണ്ടാമത് ബാങ്കോക്കും മൂന്നാമത് ദക്ഷിണ കൊറിയയിലെ സോൾ എന്നിങ്ങനെയാണ്.
എന്തുകൊണ്ടാണ് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക് ബാങ്കോക്ക് പ്രിയപ്പെട്ടതാകുന്നത്?
ഏതു ബജറ്റിലുമുള്ള യാത്രക്കാര്‍ക്ക് പറ്റിയ ഇടങ്ങള്‍ തായ്‌ലൻഡിന്‍റെ തലസ്ഥാനമായ ബാങ്കോക്കിലുണ്ട്. പകലും രാത്രിയും ഒരുപോലെ യാത്ര ചെയ്യാന്‍ പറ്റുന്ന ഒട്ടേറെ ഇടങ്ങളും ഇവിടെയുണ്ട്. ഒറ്റയ്ക്ക് സഞ്ചരിക്കുന്നവര്‍ക്ക് വളരെയേറെ സുരക്ഷിതവും സൗഹൃദപരവുമായ അന്തരീക്ഷമാണ് ബാങ്കോക്കില്‍ ഉള്ളത് എന്നതും എടുത്തു പറയേണ്ടതാണ്. അക്രമാസക്തമായ കുറ്റകൃത്യങ്ങൾ ഇവിടെ താരതമ്യേന അപൂർവമാണ്. തായ് ആളുകൾ പൊതുവെ സൗഹൃദത്തിനും ആതിഥ്യമര്യാദയ്ക്കും പേരുകേട്ടവരാണ്. മാത്രമല്ല, അടയാളങ്ങളും മറ്റും ഇംഗ്ലീഷിലായതിനാല്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവർക്ക് ഇവ പെട്ടെന്ന് മനസ്സിലാക്കാനും പ്രദേശവാസികളുമായി ആശയവിനിമയം നടത്താനും എളുപ്പമാണ്.
പാചക ക്ലാസുകൾ, പരമ്പരാഗത നൃത്ത പ്രകടനങ്ങൾ, പ്രാദേശിക ക്ഷേത്രങ്ങൾ സന്ദർശിക്കൽ തുടങ്ങിയ സാംസ്കാരിക അനുഭവങ്ങളിൽ പങ്കെടുക്കാൻ ബാങ്കോക്ക് ഒട്ടേറെ അവസരങ്ങൾ നല്‍കുന്നു. ഈ പ്രവർത്തനങ്ങൾ ഒരു ഏകാന്ത യാത്രികന്‍റെ അനുഭവം സമ്പന്നമാക്കും.
ബാങ്കോക്ക് ഭക്ഷണപ്രേമികളുടെ പറുദീസയായാണ് അറിയപ്പെടുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക് സ്ട്രീറ്റ് ഫുഡ് മുതൽ വമ്പന്‍ റസ്റ്ററന്റുകൾ വരെ വൈവിധ്യമാർന്ന ഇടങ്ങളുണ്ട്.
ബിടിഎസ് സ്കൈ ട്രെയിന്‍, എംആര്‍ടി സബ് വേ ബസുകളുടെയും ബോട്ടുകളുടെയും വിപുലമായ ശൃംഖല എന്നിങ്ങനെ വിശാലമായ പൊതുഗതാഗത സംവിധാനമുണ്ട്. താരതമ്യേന ചെലവ് കുറവായതിനാല്‍ ഒറ്റയ്ക്കു നഗരം ചുറ്റി സഞ്ചരിക്കുന്നത് താരതമ്യേന എളുപ്പമാണ്.
കൂടാതെ, ഹോസ്റ്റലുകൾ മുതൽ ഗസ്റ്റ് ഹൗസുകൾ വരെയുള്ള ബഡ്ജറ്റ്-ഫ്രണ്ട്ലി താമസ സൗകര്യങ്ങളും ബാങ്കോക്കിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു.
കാഴ്ചകളുടെ സ്വര്‍ഗ്ഗഭൂമി
ഗ്രാൻഡ് പാലസ്, വാട്ട് ഫോ, വാട്ട് അരുൺ (ടെമ്പിൾ ഓഫ് ഡോൺ) തുടങ്ങിയ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ മുതൽ ആധുനിക ഷോപ്പിങ് മാളുകളും നൈറ്റ് ലൈഫ് ഡിസ്ട്രിക്റ്റുകളും വരെയുള്ള വൈവിധ്യമാർന്ന ആകർഷണങ്ങള്‍ ബാങ്കോക്കിനെ ജനപ്രിയമാക്കുന്നു. കൂടാതെ, തിരക്കേറിയ തെരുവ് മാർക്കറ്റുകളും ഭക്ഷണ സ്റ്റാളുകളും ഊർജസ്വലമായ തെരുവ് ജീവിതവുമെല്ലാം ബാങ്കോക്കിന്‍റെ മാറ്റുകൂട്ടുന്ന കാര്യങ്ങളാണ്.
സിലോം റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റിൽ സ്ഥിതി ചെയ്യുന്ന പാറ്റ്പോങ് നൈറ്റ് മാർക്കറ്റും ഗ്രാൻഡ് പാലസിന് സമീപത്തുള്ള ഖാവോ സാൻ റോഡുമെല്ലാം ചെലവു കുറഞ്ഞ യാത്രകള്‍ക്ക് അനുയോജ്യമാണ്. മറ്റൊരു പ്രധാന ആകര്‍ഷണമാണ് നദികളെ കേന്ദ്രീകരിച്ചുള്ള ഫ്ലോട്ടിങ് മാർക്കറ്റുകൾ. കച്ചവടക്കാരും ഉപഭോക്താക്കളും ബോട്ടുകളിൽ സാധനങ്ങൾ വാങ്ങാനും വിൽക്കാനും നദിയിലൂടെ പോകുന്ന കാഴ്ച കാണാം, കുറഞ്ഞ വിലയ്ക്കു സുവനീറുകളും മറ്റും വാങ്ങാം. ഡാംനോൻ സദുവാക്ക്, അംഫവ, ടാലിംഗ് ചാൻ ഫ്ലോട്ടിങ് മാർക്കറ്റ് എന്നിവ വളരെ പ്രശസ്തമാണ്.
വര്‍ണ്ണാഭമായ ചൈനാ ടൗൺ, ബാങ്കോക്കിലെ ഏറ്റവും വലിയ പാർക്കായ ലുംപിനി പാർക്ക്, ലോകത്തിലെ ഏറ്റവും വലിയ വാരാന്ത്യ വിപണിയായ ചതുചക് വീക്കെൻഡ് മാർക്കറ്റ് തുടങ്ങിയവയും ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.