ആന്‍ഡമാനിൽ ആന്‍ഡ്രിയ; വെക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ച് നടി
സൂപ്പര്‍ഹിറ്റായ 'അന്നയും റസൂലും' എന്ന രാജീവ് രവി ചിത്രത്തില്‍ അന്നയായെത്തി മലയാളികളുടെ മനം കവര്‍ന്ന നടിയാണ് ആന്‍ഡ്രിയ ജെറമിയ. പിന്നീട് നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങളിലും വേഷമിട്ട ആന്‍ഡ്രിയ പാട്ടെഴുത്തുകാരിയായും ഗായികയായും ആരാധകരുടെ ഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ചു. ഇപ്പോഴിതാ മനോഹരമായ വെക്കേഷന്‍

സൂപ്പര്‍ഹിറ്റായ 'അന്നയും റസൂലും' എന്ന രാജീവ് രവി ചിത്രത്തില്‍ അന്നയായെത്തി മലയാളികളുടെ മനം കവര്‍ന്ന നടിയാണ് ആന്‍ഡ്രിയ ജെറമിയ. പിന്നീട് നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങളിലും വേഷമിട്ട ആന്‍ഡ്രിയ പാട്ടെഴുത്തുകാരിയായും ഗായികയായും ആരാധകരുടെ ഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ചു. ഇപ്പോഴിതാ മനോഹരമായ വെക്കേഷന്‍ ചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവരുകയാണ് നടി. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നിന്നുള്ള ഏറ്റവും പുതിയ വെക്കേഷന്‍ ചിത്രങ്ങള്‍ ആന്‍ഡ്രിയ ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവച്ചു.
ഗ്രേറ്റ് ആന്‍ഡമാന്‍റെ കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നതും, മുമ്പ് ഹാവ്‌ലോക്ക് ദ്വീപ് എന്നറിയപ്പെട്ടിരുന്നതുമായ സ്വരാജ് ദ്വീപില്‍ നിന്നാണ് ഈ ചിത്രം എടുത്തിട്ടുള്ളത്. പോർട്ട് ബ്ലയറിൽ നിന്നും സ്വകാര്യ ക്രൂയിസ് മുഖേന ആണ് ഇവിടേക്ക് എത്തുന്നത്. ഇതോടൊപ്പം സർക്കാർ നടത്തുന്ന കടത്തുവള്ളങ്ങളും ഹെലിക്കോപ്റ്റര്‍ സേവനവും ഉണ്ട്. രാധാനഗർ ബീച്ച്, വടക്കുപടിഞ്ഞാറൻ തീരത്തുള്ള എലിഫന്റ് ബീച്ച്, കിഴക്കൻ തീരത്തെ വിജയ് നഗർ ബീച്ച് (നമ്പർ 5), ബീച്ച് നമ്പർ 3, ബീച്ച് നമ്പർ 1, കാലാപത്തർ എന്നിങ്ങനെ നിരവധി മനോഹര ബീച്ചുകള്‍ ഇവിടെയുണ്ട്.
ഹാവ്‌ലോക്ക് ദ്വീപിലെ, കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള കയാക്കിങ് സാഹസിക സഞ്ചാരികള്‍ക്കിടയില്‍ ഏറെ ജനപ്രിയമാണ്. ഇവയിലൂടെ യാത്ര ചെയ്തു നേരെ എത്തുന്നത് കടലിലേക്കാണ് ചെമ്മീൻ, ആൽഗകൾ, മുത്തുച്ചിപ്പികൾ, സ്‌പോഞ്ചുകൾ, ലോബ്‌സ്റ്ററുകൾ, ഞണ്ടുകൾ എന്നിങ്ങനെ നിരവധി ജീവജാലങ്ങളെ ഈ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ കാണാം.
സുന്ദരമായ ബീച്ചുകളും അതിമനോഹരമായ പവിഴപ്പുറ്റുകളും കടലിനടിയിലെ കൗതുകകരമായ ആവാസവ്യവസ്ഥയുടെ വിസ്മയക്കാഴ്ചകളുമെല്ലാമൊരുക്കി എക്കാലത്തും സഞ്ചാരികളെ മോഹിപ്പിക്കുന്ന ഇടങ്ങളില്‍ ഒന്നാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍. ലോകപ്രസിദ്ധമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന ഈ ദ്വീപസമൂഹം. ഏകദേശം 572 ദ്വീപുകളുള്ള ഈ ദ്വീപസമൂഹത്തിലെ 36 എണ്ണം മാത്രമാണ് വിനോദസഞ്ചാരികൾക്കായി തുറന്നിരിക്കുന്നത്. ദക്ഷിണേന്ത്യൻ, തെക്കുകിഴക്കൻ ഏഷ്യൻ കുടിയേറ്റക്കാരും ചിലയിടങ്ങളില്‍ നെഗ്രിറ്റോ വംശീയ വിഭാഗങ്ങളുമാണ് ഇവിടുത്തെ താമസക്കാര്‍.
ജൈവവൈവിധ്യത്തിനും ആഗോളതലത്തില്‍ പേരുകേട്ട സ്ഥലമാണ് ആന്‍ഡമാന്‍. ലോകത്തിലെ ഏറ്റവും വലിയ കടലാമയായ ലെതർബാക്ക് അടക്കം മൂന്നിനം കടലാമകള്‍ ഇവിടെയുണ്ട്. ലോകത്ത്, കരയിൽ ജീവിക്കുന്നതില്‍ ഏറ്റവും വലിയ ആർത്രോപോഡായ കോക്കനട്ട് ക്രാബ് ആണ് മറ്റൊരു പ്രധാന ജീവിവര്‍ഗ്ഗം. ദ്വീപിന് ചുറ്റുമുള്ള ജലത്തിൽ ഡോൾഫിനുകൾ, തിമിംഗലങ്ങൾ, ഡുഗോങ്ങുകൾ, കടലാമകൾ, സെയിൽഫിഷ്, സീ അനിമോണുകൾ, മറ്റ് സമുദ്രജീവികൾ എന്നിവ ധാരാളമുണ്ട്. നാലു പതിറ്റാണ്ടിലേറെയായി ആൻഡമാൻ ദ്വീപുകൾക്ക് ചുറ്റുമുള്ള കടല്‍ഭാഗങ്ങളില്‍ വാണിജ്യ മത്സ്യബന്ധനത്തിന് നിരോധനമുണ്ട്.
ദക്ഷിണേഷ്യയിലെയും ഇന്ത്യയിലെയും ഏക സജീവ അഗ്നിപർവ്വതമായ ബാരൻ ദ്വീപ് ഇവിടെയാണ് ഉള്ളത്. പോർട്ട് ബ്ലെയറിൽ നിന്ന് ഏകദേശം 135 കിലോമീറ്റർ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ദ്വീപിന് മൂന്നു കിലോമീറ്ററോളം വീതിയുണ്ട്. ഇന്ത്യയുടെ തീരദേശ രക്ഷാസേനയുടെയും നാവിക സേനയുടെയും വാഹനങ്ങൾക്കു മാത്രമാണ് നിലവിൽ ഈ ദ്വീപിലേക്ക് എത്തിച്ചേരാൻ അനുവാദമുള്ളത്.