അവിശ്വസനീയമെന്നു തോന്നാം, പക്ഷേ ഇപ്പോഴും വിമാനത്താവളങ്ങളില്ലാത്ത രാജ്യങ്ങളുണ്ട്. എന്നിട്ടും, ലോകമെമ്പാടും നിന്നുള്ള സഞ്ചാരികളെ അവിടേക്ക് എത്തിക്കാമെന്ന് ഈ രാജ്യങ്ങൾ തെളിയിച്ചിട്ടുമുണ്ട്. ലോക സഞ്ചാര ഭൂപടത്തിലെ ഏറ്റവും തിരക്കേറിയതും മിക്കവരുടെയും ബക്കറ്റ് ലിസ്റ്റിലെ പ്രധാനപ്പെട്ടതുമായ ആ രാജ്യങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവിശ്വസനീയമെന്നു തോന്നാം, പക്ഷേ ഇപ്പോഴും വിമാനത്താവളങ്ങളില്ലാത്ത രാജ്യങ്ങളുണ്ട്. എന്നിട്ടും, ലോകമെമ്പാടും നിന്നുള്ള സഞ്ചാരികളെ അവിടേക്ക് എത്തിക്കാമെന്ന് ഈ രാജ്യങ്ങൾ തെളിയിച്ചിട്ടുമുണ്ട്. ലോക സഞ്ചാര ഭൂപടത്തിലെ ഏറ്റവും തിരക്കേറിയതും മിക്കവരുടെയും ബക്കറ്റ് ലിസ്റ്റിലെ പ്രധാനപ്പെട്ടതുമായ ആ രാജ്യങ്ങൾ ഏതൊക്കെയാണ്?

സാൻ മറിനോ

ADVERTISEMENT

വത്തിക്കാൻ സിറ്റിയോടു ചേർന്ന് സ്ഥിതി ചെയ്യുന്ന സാൻ മറിനോ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യങ്ങളിലൊന്നാണ്. ഇറ്റലിക്കുള്ളിൽത്തന്നെ സ്ഥിതി ചെയ്യുന്ന സാൻ മറിനോയ്ക്ക് കടൽത്തീരമില്ല. വലുപ്പം കുറവായതിനാൽ അവിടെ വിമാനത്താവളവുമില്ല. സാൻ മറിനോയുടെ താരതമ്യേന പരന്ന ഭൂപ്രദേശം വിപുലമായ റോഡ് ശൃംഖലയാൽ ബന്ധിപ്പിച്ചിരിക്കുന്നു. ഇത് രാജ്യത്തിന് പുറത്തേക്കുള്ള ആളുകളുടെ സഞ്ചാരം സുഗമമാക്കുകയും ഇറ്റലിയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്താൻ വഴിയൊരുക്കുകയും ചെയ്യുന്നു. ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങളിലൊന്ന് ഇറ്റലിയിലെ റിമിനിയിലാണ്. ഈ സ്ഥലം താരതമ്യേന ചെറുതാണെങ്കിലും സാൻ മറിനോ സന്ദർശിക്കുന്ന പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരു സുപ്രധാന ഗതാഗത കേന്ദ്രമാണിത്. കൂടാതെ, ബൊലോഗ്ന, ഫ്ലോറൻസ്, വെനീസ്, പിസ എന്നിവയുൾപ്പെടെ അടുത്തുള്ള മറ്റു വിമാനത്താവളങ്ങൾ വഴിയും സാൻ മറിനോയിലേക്ക് എത്താം. 

San Marino. Image Credit : RudyBalasko/ istockphoto

വത്തിക്കാൻ സിറ്റി

ADVERTISEMENT

ലോകത്തിലെ ഏറ്റവും ചെറിയ രാഷ്ട്രമാണ് വത്തിക്കാൻ സിറ്റി. 1000 ൽ താഴെ മാത്രം നിവാസികളുള്ള ഈ കുഞ്ഞൻ രാജ്യത്ത് വിമാനത്താവളം പണിയാനുള്ള സ്ഥലമില്ല. പൂർണമായും കാൽനടയായി കണ്ടുതീർക്കാവുന്ന അപൂർവം രാഷ്ട്രങ്ങളിൽ ഒന്നാണിത്. 30 മിനിറ്റ് ട്രെയിൻ യാത്ര കൊണ്ട് അടുത്തുള്ള വിമാനത്താവളങ്ങളായ ഫ്ലുമിസിനോ, ക്യാംപിനോ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാനാകും. 

വത്തിക്കാൻ സിറ്റി (Photo:ml.eferrit.com)

അൻഡോറ

ADVERTISEMENT

ഫ്രാൻസിനും സ്പെയിനിനും ഇടയിലുള്ള ഈ രാജ്യം പൂർണമായും പൈറനീസ് പർവതനിരകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഇവിടെ ഏകദേശം 3000 മീറ്റർ ഉയരമുള്ള കൊടുമുടികൾ വരെയുണ്ട്. അത്തരം ഉയർന്ന ഭാഗങ്ങളിലൂടെ വിമാനം പറത്തുന്നത് അപകടകരമാണ്. അതുകൊണ്ടാണ് രാജ്യത്ത് വിമാനത്താവളങ്ങൾ ഇല്ലാത്തത്. പകരം, യാത്രക്കാർക്ക് 200 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ലെറിഡ, ബാർ‌സിലോന ജിറോണ തുടങ്ങിയ നഗരങ്ങളിലെ വിമാനത്താവങ്ങളങ്ങൾ തിരഞ്ഞെടുക്കാം.

Andorra. Image Credit : Leonid Andronov /istockphoto

മൊണോക്കോ

വത്തിക്കാൻ സിറ്റി കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ് മൊണോക്കോ. അതിന്റെ മൂന്ന് വശങ്ങളും ഫ്രാൻസ് ആണ്. തീരെ വിസ്തൃതി ഇല്ലാത്തതിനാലാണ് മൊണോക്കോയിൽ വിമാനത്താവളം ഇല്ലാത്തത്. മൊണാക്കോ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് ഫ്രാൻസിലെ നൈസ് കോട്ട് ഡി അസൂർ എയർപോർട്ടിൽ എത്തിയതിന് ശേഷം ടാക്സിയിലോ ബോട്ടിലോ അവിടയെത്താം.

Monaco. Image Credit :grutfrut / istockphoto

ലിച്ചെൻസ്റ്റീൻ

കുന്നുകളും മിനുസമാർന്ന ചരിവുകളുമുള്ള, 75 കിലോമീറ്ററിൽ താഴെ ചുറ്റളവുള്ള ചെറിയ രാജ്യമാണ് ലിച്ചെൻസ്റ്റീൻ. സ്ഥലപരിമിതി കാരണം രാജ്യത്ത് വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലമില്ല. ഏകദേശം 120 കിലോമീറ്റർ അകലെയുള്ള സൂറിച്ച് എയർപോർട്ടാണ് ഏറ്റവും അടുത്തുള്ളത്.

Liechtenstein. RossHelen/ istockphoto
English Summary:

List of nations lacking airports