പെൺകുട്ടികളുടെ ശ്രദ്ധയ്ക്ക്, ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ യാത്രകൾക്ക് പോകണം
സ്ത്രീകള്‍ക്കായി മാറ്റിവച്ചിരിക്കുന്ന ദിവസമാണ് രാജ്യാന്തര വനിതാ ദിനമായി ആചരിക്കുന്ന മാര്‍ച്ച് എട്ട്. #BreakTheBias എന്നതാണ് ഈ വര്‍ഷത്തെ വനിതാ ദിന സന്ദേശം. വേര്‍തിരിവുകള്‍ മറികടന്ന് പുതിയ ലോകം കണ്ടെത്താന്‍ യാത്രകള്‍ വലിയ തോതില്‍ സഹായിക്കാറുണ്ട്. ജീവിതത്തില്‍ ഒരിക്കലെങ്കിലും സ്ത്രീകള്‍
സ്ത്രീകള്‍ക്കായി മാറ്റിവച്ചിരിക്കുന്ന ദിവസമാണ് രാജ്യാന്തര വനിതാ ദിനമായി ആചരിക്കുന്ന മാര്‍ച്ച് എട്ട്. #BreakTheBias എന്നതാണ് ഈ വര്‍ഷത്തെ വനിതാ ദിന സന്ദേശം. വേര്‍തിരിവുകള്‍ മറികടന്ന് പുതിയ ലോകം കണ്ടെത്താന്‍ യാത്രകള്‍ വലിയ തോതില്‍ സഹായിക്കാറുണ്ട്. ജീവിതത്തില്‍ ഒരിക്കലെങ്കിലും സ്ത്രീകള്‍
സ്ത്രീകള്‍ക്കായി മാറ്റിവച്ചിരിക്കുന്ന ദിവസമാണ് രാജ്യാന്തര വനിതാ ദിനമായി ആചരിക്കുന്ന മാര്‍ച്ച് എട്ട്. #BreakTheBias എന്നതാണ് ഈ വര്‍ഷത്തെ വനിതാ ദിന സന്ദേശം. വേര്‍തിരിവുകള്‍ മറികടന്ന് പുതിയ ലോകം കണ്ടെത്താന്‍ യാത്രകള്‍ വലിയ തോതില്‍ സഹായിക്കാറുണ്ട്. ജീവിതത്തില്‍ ഒരിക്കലെങ്കിലും സ്ത്രീകള്‍
സ്ത്രീകള്‍ക്കായി മാറ്റിവച്ചിരിക്കുന്ന ദിവസമാണ് രാജ്യാന്തര വനിതാ ദിനമായി ആചരിക്കുന്ന മാര്‍ച്ച് എട്ട്. ഇൻവെസ്റ്റ് ഇൻ വിമൻ: ആക്സലറേറ്റ് പ്രോഗ്രസ് എന്നതാണ് ഈ വര്‍ഷത്തെ വനിതാ ദിന സന്ദേശം. പുതിയ കാലത്ത് സ്ത്രീകൾ നേരിടുന്ന പുതിയ പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യുക എന്നതാണ് എക്കാലവും ഐക്യരാഷ്ട്രസഭ മുന്നോട്ട് വച്ചിരിക്കുന്ന ആശയം. അവരുടെ പങ്കാളിത്തം സകല മേഖലകളിലും ഉറപ്പാക്കുക എന്നതും. വേര്‍തിരിവുകള്‍ മറികടന്ന് പുതിയ ലോകം കണ്ടെത്താന്‍ യാത്രകള്‍ വലിയ തോതില്‍ സഹായിക്കാറുണ്ട്. ജീവിതത്തില്‍ ഒരിക്കലെങ്കിലും സ്ത്രീകള്‍ നടത്തിയിരിക്കേണ്ട യാത്രകളില്‍ ചിലതു പരിചയപ്പെടാം.
വിദേശത്തേക്ക് ഒരു സോളോ ട്രിപ്പ്
ഒറ്റയ്ക്ക് ഒരു സ്ഥലം വരെ പോയി വരികയെന്നത് അനുഭവമാണ്. അങ്ങനെയെങ്കില്‍ ഒറ്റയ്ക്ക് രാജ്യാന്തര യാത്ര നടത്തിയാലോ. ഏതൊരു സ്ത്രീക്കും അത് വലിയൊരു അനുഭവം സമ്മാനിക്കും. യാത്ര എങ്ങോട്ടേക്കാണ്, ചെലവുകള്‍, താമസം, ദിവസങ്ങള്‍ എന്നിങ്ങനെയുള്ള പലഘട്ടങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത് ഒന്നോര്‍ത്തു നോക്കൂ. പുതിയൊരു ലോകം തന്നെ നിങ്ങള്‍ക്കു മുന്നില്‍ ഇത്തരം യാത്രകള്‍ തുറന്നു തരും. ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഇതിലും വലിയ മരുന്നില്ല.
യാത്രയ്ക്കായുള്ള രാജ്യത്തേയോ രാജ്യങ്ങളേയോ സൂഷ്മതയോടെ വേണം തിരഞ്ഞെടുക്കാന്‍. പുതിയ സംസ്‌ക്കാരം അടുത്തറിയാന്‍ മൊറോക്കോയോ തുര്‍ക്കിയോ മെക്‌സിക്കോയോ ചൈനയോ തിരഞ്ഞെടുക്കാം. പ്രകൃതി സുന്ദര ദൃശ്യങ്ങള്‍ക്ക് സ്വിറ്റ്‌സര്‍ലൻഡും ആംസ്റ്റഡാമും ഭക്ഷണത്തിനും നിര്‍മിതികള്‍ക്കും പാരിസും ബീച്ചുകള്‍ക്കു കരീബീയന്‍ രാഷ്ട്രങ്ങളും തിരഞ്ഞെടുക്കാം.
െട്രക്കിങ്, സ്‌നോര്‍ക്കെല്ലിങ്
നിങ്ങളൊരു സാഹസിക പ്രേമിയാണെങ്കില്‍ മലകയറ്റവും സ്‌നോര്‍ക്കെല്ലിങുമെല്ലാം യാത്രയില്‍ ഉള്‍പ്പെടുത്താം. സമാന മനസ്‌ക്കരും അപരിചിതരുമായ സംഘത്തോടൊപ്പമുളള മലകയറ്റവും ആഴക്കടലിലെ വിസ്മയങ്ങള്‍ കണ്‍മുന്നില്‍ തെളിയിക്കുന്ന സ്‌നോര്‍ക്കെലിങ്ങുമെല്ലാം വലിയ സാധ്യതകളാണ്. തുടക്കക്കാര്‍ക്കുള്ളതു മുതല്‍ അതി സാഹസികര്‍ക്ക് യോജിച്ചതു വരെയുള്ള ദിവസങ്ങള്‍ നീണ്ട ട്രെക്കിങ്ങുകളുണ്ട്. ആന്‍ഡമാനിലേയും മാലദ്വീപിലേയും സ്‌നോര്‍ക്കെല്ലിങ്ങും ഹിമാലയത്തിലെ ട്രക്കിങ്ങുമെല്ലാം പുതു അനുഭവങ്ങളായിരിക്കും. നമ്മുടെ തിരുവനന്തപുരത്തും ചെയ്യാം.
പെണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഗ്ലാംപിങ്ങ്
എല്ലാ പെണ്‍കുട്ടികള്‍ക്കും ചെറുതോ വലുതോ ആയ ഒരു സൗഹൃദ കൂട്ടായ്മയുണ്ടാവും. ഇഷ്ട സുഹൃത്തുക്കള്‍ക്കൊപ്പം ഒരു വിനോദ സഞ്ചാര കേന്ദ്രത്തിലെ ക്യാംപില്‍ കഴിച്ചുകൂട്ടുന്നത് എന്തു മനോഹരമായ അനുഭവമായിരിക്കും. ഇന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളും വിദേശ രാജ്യങ്ങളുമെല്ലാം ഇതിനായി തിരഞ്ഞെടുക്കാം. ഫിന്‍ലാന്‍ഡില്‍ ധ്രുവദീപ്തി കണ്ടുകൊണ്ടുള്ള ഒരു ഗ്ലാംപിങും റാന്‍ ഓഫ് കച്ചിലെ ആഡംബര ടെന്റിലെ വാസവും ഒന്ന് ഓര്‍ത്തു നോക്കൂ.
സഫാരി ഒറ്റയ്ക്ക്
കാടു കാണാന്‍ പോവുകയെന്നത് ആരിലും ആവേശമുണര്‍ത്തുന്നതാണ്. തികച്ചും വ്യത്യസ്തവും സാഹസികവുമായ അനുഭവം കാടുകള്‍ സമ്മാനിക്കും. കൂടെ ഒരു ഡിഎസ്എല്‍ആര്‍ ക്യാമറയും കരുതണം. യാത്രക്കിടെ ആനയുടേയോ കാട്ടുപോത്തിന്റേയോ കടുവയുടെ തന്നെയോ ചിത്രങ്ങള്‍ ലഭിക്കാനും സാധ്യതയുണ്ട്.
അഗ്നിപര്‍വതം കയറാം
സാധാരണക്കാര്‍ മലകയറാന്‍ പോവുമ്പോള്‍ അസാധാരണക്കാര്‍ അഗ്നിപര്‍വതം കയറാന്‍ പോവും. അഗ്നിപര്‍വതത്തില്‍ നിന്നും പുക ഉയരുന്നതും ലാവ പോലും നേരിട്ടു കാണാനാവും. ഭൂരിഭാഗം അഗ്നിപര്‍വ്വത ട്രെക്കിങുകളും രാത്രിയിലാണ് സംഭവിക്കുക. ഇന്തോനേഷ്യയിലെ ബാതുര്‍ പര്‍വതം ഇത്തരത്തിലുള്ള യാത്രകള്‍ക്കു പ്രസിദ്ധമാണ്.
ബലൂണില്‍ ഒരു യാത്ര
വായുവിലൂടെ കൂറ്റന്‍ ബലൂണില്‍ നടത്തുന്ന യാത്ര എന്തുരസമായിരിക്കും. ആകാശയാത്രയുടെ വ്യത്യസ്ത അനുഭവും ഈ ബലൂണ്‍ യാത്ര സമ്മാനിക്കും. തുര്‍ക്കിയിലെ കാപഡോഷ്യ ഇത്തരം ബലൂണ്‍ യാത്രകള്‍ക്കു പ്രസിദ്ധമാണ്. നൂറുകണക്കിന് ബലൂണികള്‍ ഒന്നിച്ചു പറക്കുന്ന മായിക അനുഭവവും ഇവിടെ നിന്നും ലഭിക്കും. ഇന്ത്യയിലാണെങ്കില്‍ ലോണാവാലയിലേക്കോ ജയ്പൂരിലേക്കോ പോവാം.
മരുഭൂമിയില്‍ ഒരു ദിനം
ഒറ്റക്കൊരു മരുഭൂമിയിലേക്കൊരു യാത്ര നടത്തിയാലോ? ആലോചിക്കുമ്പോള്‍ പേടി തോന്നാമെങ്കിലും അല്‍പം ആസൂത്രണമുണ്ടെങ്കില്‍ മികച്ച അനുഭവമായിരിക്കും അത്. ഡെസേര്‍ട്ട് സഫാരികള്‍ക്കും ബെല്ലി ഡാന്‍സിനും പ്രസിദ്ധമാണ് ദുബൈ. ഇന്ത്യയില്‍ ഡെസേര്‍ട്ട് ക്യാംപിങിനു യോജിച്ച സ്ഥലം ജയ്‌സാല്‍മീറാണ്.
സ്‌കൈ ഡൈവിങ്
സാഹസികര്‍ക്കു യോജിച്ച മറ്റൊരു യാത്രാ ലക്ഷ്യമാണ് സ്‌കൈ ഡൈവിങ്. ഒറ്റക്ക് സ്‌കൈഡൈവിങിനു പോയാല്‍ നിങ്ങള്‍ക്ക് അത് വലിയ അനുഭവങ്ങള്‍ സമ്മാനിക്കും. പറക്കുന്ന വിമാനത്തില്‍ നിന്നും ചാടുകയെന്നത് മാനസികമായ കരുത്തു കൂടി വേണ്ട കാര്യമാണ്. സ്‌പെയിനിലും ദുബൈയിലുമെല്ലാം സ്‌കൈ ഡൈവിങിനു സൗകര്യമുണ്ട്. ഇന്ത്യയിലാണെങ്കില്‍ ആംബി വാലിയും ബിര്‍ ബില്ലിങും തിരഞ്ഞെടുക്കാം.
പെണ്‍ കൂട്ടത്തിന്റെ റോഡ് ട്രിപ്പിങ്
പല പെണ്‍കൂട്ടങ്ങളും യാഥാര്‍ഥ്യമാക്കിക്കൊണ്ടിരിക്കുന്ന സ്വപ്‌നമാണ് ഒന്നിച്ചുള്ള റോഡ് ട്രിപ്പിങ്. മോട്ടോര്‍ സൈക്കിള്‍ യാത്രകള്‍ക്കായുള്ള വനിതാ കൂട്ടായ്മകളും നിരവധിയുണ്ട്. സാഹസികതയും ഒപ്പം കൂട്ടായ്മയുടെ കരുത്തും റോഡ് ട്രിപ്പിന്റെ അനുഭവങ്ങളും ഈ യാത്ര നല്‍കും. ലഡാക്ക്, കാസ, ജയ്പൂര്‍, ഉദയ്പൂര്‍ എന്നു തുടങ്ങി നിങ്ങളുടെ സ്ഥലത്തിനു സമീപത്തുള്ള ഏതു ലക്ഷ്യത്തിലേക്കും റോഡ് ട്രിപ്പിങ് നടത്താം.