സാംസ്കാരികവും പ്രകൃതിദത്തവും ചരിത്രപരവുമായ ആകർഷണങ്ങള്‍ക്കു പേരുകേട്ട സംസ്ഥാനമാണ് അസം. എന്നാല്‍ സഞ്ചാരികള്‍ക്ക് ഇവിടം അത്ര സുരക്ഷിതമായി കണക്കാക്കപ്പെടുന്നില്ല. റോഡുകൾ, ഗതാഗതം, താമസം എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ കുറവാണ് എന്ന് മാത്രമല്ല, കുറ്റകൃത്യങ്ങളും തീവ്രവാദവും രാഷ്ട്രീയ അശാന്തിയും

സാംസ്കാരികവും പ്രകൃതിദത്തവും ചരിത്രപരവുമായ ആകർഷണങ്ങള്‍ക്കു പേരുകേട്ട സംസ്ഥാനമാണ് അസം. എന്നാല്‍ സഞ്ചാരികള്‍ക്ക് ഇവിടം അത്ര സുരക്ഷിതമായി കണക്കാക്കപ്പെടുന്നില്ല. റോഡുകൾ, ഗതാഗതം, താമസം എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ കുറവാണ് എന്ന് മാത്രമല്ല, കുറ്റകൃത്യങ്ങളും തീവ്രവാദവും രാഷ്ട്രീയ അശാന്തിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാംസ്കാരികവും പ്രകൃതിദത്തവും ചരിത്രപരവുമായ ആകർഷണങ്ങള്‍ക്കു പേരുകേട്ട സംസ്ഥാനമാണ് അസം. എന്നാല്‍ സഞ്ചാരികള്‍ക്ക് ഇവിടം അത്ര സുരക്ഷിതമായി കണക്കാക്കപ്പെടുന്നില്ല. റോഡുകൾ, ഗതാഗതം, താമസം എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ കുറവാണ് എന്ന് മാത്രമല്ല, കുറ്റകൃത്യങ്ങളും തീവ്രവാദവും രാഷ്ട്രീയ അശാന്തിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാംസ്കാരികവും പ്രകൃതിദത്തവും ചരിത്രപരവുമായ ആകർഷണങ്ങള്‍ക്കു പേരുകേട്ട സംസ്ഥാനമാണ് അസം. എന്നാല്‍ സഞ്ചാരികള്‍ക്ക് ഇവിടം അത്ര സുരക്ഷിതമായി കണക്കാക്കപ്പെടുന്നില്ല. റോഡുകൾ, ഗതാഗതം, താമസം എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ കുറവാണ് എന്ന് മാത്രമല്ല, കുറ്റകൃത്യങ്ങളും തീവ്രവാദവും രാഷ്ട്രീയ അശാന്തിയും അസം സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് വെല്ലുവിളികൾ ഉയർത്തുന്ന കാര്യങ്ങളാണ്. കാലങ്ങളായി വംശീയവും സാമൂഹികവുമായ പ്രശ്നങ്ങളും ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍പ്പോലും മോഷണവും പോക്കറ്റടിയും പോലുള്ള കുറ്റകൃത്യങ്ങളും വിനോദസഞ്ചാരികൾക്ക് ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ്. പലയിടങ്ങളിലും വന്യജീവി ആക്രമണങ്ങളും സാധാരണമാണ്.

കാസിരംഗ നാഷണൽ പാർക്കിലെ ആന സഫാരി. Image Credit: JeremyRichards/istockphoto

ഇത്തരം പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ്, അസമിലെത്തുന്ന സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 'ടൂറിസ്റ്റ് പൊലീസ്' സംരംഭം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് അസം സംസ്ഥാന ടൂറിസം വകുപ്പ്. ഈ പദ്ധതി ഉള്‍പ്പെടുന്ന പുതിയ അസം ടൂറിസം (വികസനവും രജിസ്ട്രേഷനും) ബിൽ, 2024, സംസ്ഥാന നിയമസഭ അടുത്തിടെ പാസാക്കി. ഇതിന്‍റെ ഭാഗമായി സന്ദർശകരുടെ ക്ഷേമം ഉറപ്പാക്കാനുള്ള യൂണിറ്റുകൾ, ടൂറിസ്റ്റ് പൊലീസ് സ്റ്റേഷനുകൾ, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സ്ഥാപിക്കും. കോവിഡിനു ശേഷം, കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായതിന്റെ പ്രതികരണമായാണ് ഈ തീരുമാനം. 

ADVERTISEMENT

ഇതിന്‍റെ ഭാഗമായി, സഞ്ചാരികള്‍ക്കായുള്ള എല്ലാ താമസ സൗകര്യങ്ങളും ടൂറിസം വകുപ്പിൽ രജിസ്റ്റർ ചെയ്യണം. വിനോദസഞ്ചാര സ്ഥലങ്ങളിൽ പരിശോധനകളും ഉൾപ്പെടുത്തും. 

കാസിരംഗ നാഷണൽ പാർക്ക്. Image Credit : Hitesh Singh/istockphoto

അസമില്‍ മാത്രമല്ല, ഈ സേവനം ഉള്ളത്. ആന്ധ്രാപ്രദേശ്, ഗോവ, ഡൽഹി, കർണാടക, കേരളം, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, മധ്യപ്രദേശ്, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, ഉത്തർപ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങൾ ഇതിനകം തന്നെ ടൂറിസ്റ്റ് പൊലീസിനെ ഏർപ്പെടുത്തിയിട്ടുണ്ട്. 2022-ൽ കേന്ദ്ര ടൂറിസം മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും സമർപ്പിത ടൂറിസ്റ്റ് പൊലീസ് യൂണിറ്റുകൾ സ്ഥാപിക്കാൻ നിർദ്ദേശിച്ചിരുന്നു. 

ADVERTISEMENT

ആഭ്യന്തര മന്ത്രാലയവും ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റും (ബിപിആർ&ഡി) തമ്മില്‍ സഹകരിച്ചാണ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ (എസ്ഒപികൾ), ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടികൾ, ടൂറിസ്റ്റ് പോലീസ് ഓഫീസർമാർക്കുള്ള ഏകീകൃത ശുപാർശകൾ എന്നിവ വികസിപ്പിച്ചെടുക്കുന്നത്.

2023 ൽ അസമിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിരുന്നു. 98.12 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളും 18,946 വിദേശ വിനോദ സഞ്ചാരികളും ഉൾപ്പെടെ, 98.31 ലക്ഷം സന്ദർശകർ ഇവിടെയെത്തി. 2022 ല്‍ 17.02 ലക്ഷം ആഭ്യന്തര സന്ദർശകരും 1,231 വിദേശ സന്ദർശകരും ഉള്‍പ്പെടെ മൊത്തം 17.03 ലക്ഷം വിനോദസഞ്ചാരികളായിരുന്നു സംസ്ഥാനം സന്ദര്‍ശിച്ചത്. അസമിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ കാസിരംഗ നാഷണൽ പാർക്ക് കഴിഞ്ഞ വർഷം 9,183 വിദേശ വിനോദ സഞ്ചാരികളെയും 3,02,763 ആഭ്യന്തര വിനോദ സഞ്ചാരികളെയും ആകർഷിച്ചതും ശ്രദ്ധേയമായി. ഇന്ത്യൻ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങള്‍ക്ക് പേരുകേട്ട കാസിരംഗ യുനെസ്കോയുടെ ലോക പൈതൃക സ്ഥലമാണ്. കടുവകൾ, ആനകൾ, വിവിധയിനം പക്ഷികൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഒട്ടേറെ വന്യജീവികളുടെ ആവാസകേന്ദ്രം കൂടിയാണിത്.

Majuli. Image Credit : Jimmy Kamballur
ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ നദി ദ്വീപായ മാജുലി അസമിലെ ബ്രഹ്മപുത്ര നദിയിൽ സ്ഥിതി ചെയ്യുന്നു. ബ്രഹ്മപുത്ര നദിയിലൂടെയുള്ള ക്രൂയിസിങ് അസാമിലെ ഒരു ജനപ്രിയ വിനോദമാണ്. ഗുവാഹത്തിയിലെ നിലാചൽ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന കാമാഖ്യ ക്ഷേത്രമാണ് മറ്റൊരു ആകര്‍ഷണം. കൂടാതെ, ലോകത്തിലെ ഏറ്റവും മികച്ച തേയില ഉൽപ്പാദിപ്പിക്കുന്ന തേയിലത്തോട്ടങ്ങൾക്ക് പ്രശസ്തമാണ് അസം. 

രംഗ്ഘർ, തലത്തൽ ഘർ, കരേങ് ഘർ തുടങ്ങിയ ചരിത്ര സ്മാരകങ്ങൾക്ക് പേരുകേട്ടതും, മുമ്പ് അഹോം രാജ്യത്തിൻ്റെ തലസ്ഥാനവുമായിരുന്ന ശിവസാഗർ, ചരിത്ര സ്മാരകങ്ങൾക്ക് പേരുകേട്ടതാണ്. ബംഗാൾ കടുവ, ഇന്ത്യൻ കാണ്ടാമൃഗം, ഏഷ്യൻ ആനകൾ എന്നിവയുൾപ്പെടെയുള്ള അപൂര്‍വ്വ മൃഗങ്ങളുടെ ആവാസകേന്ദ്രവും യുനെസ്കോയുടെ മറ്റൊരു ലോക പൈതൃക സ്ഥലവു മായ മാനസ് ദേശീയോദ്യാനം വന്യജീവി സഫാരി, പക്ഷിനിരീക്ഷണം, പ്രകൃതി നടത്തം എന്നിവയ്ക്കുള്ള അവസരം നല്‍കുന്നു.

വർണ്ണാഭമായ സാംസ്കാരിക പ്രകടനങ്ങൾ, പരമ്പരാഗത സംഗീതം, നൃത്തം എന്നിവയെല്ലാം നിറഞ്ഞ അസമിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് ബിഹു. അത് വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും ആഘോഷിക്കപ്പെടുന്നു. ഈ ആഘോഷസമയത്തും ഒട്ടേറെ സഞ്ചാരികള്‍ അസമിലെക്ക് ഒഴുകിയെത്തുന്നു. കൂടാതെ, മുഗ സിൽക്ക്, എറി സിൽക്ക് എന്നിങ്ങനെയുള്ള പ്രത്യേക തരം സില്‍ക്ക് തരങ്ങള്‍ക്കും രുചികരമായ പരമ്പരാഗത വിഭവങ്ങൾക്കും നൂറ്റാണ്ടുകളായി അസം പ്രസിദ്ധമാണ്.

English Summary:

Assam to introduce 'tourist police' to ensure safety of tourists.