സന്തോഷമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ആദ്യപത്തിൽ ഇന്ത്യയില്ല, സ്ഥാനം ഒട്ടും താഴെയുമല്ല!
സന്തോഷമായിരിക്കുക എന്നതാണ് ജീവിതത്തിന്റെ പരമപ്രധാനമായ കാര്യം. സന്തോഷവും സമാധാനവും ഉണ്ടായിരിക്കാൻ കൈയിൽ ആവശ്യത്തിനുള്ള പണവും ഉയർന്ന ജീവിതസാഹചര്യവും മികച്ച ഭക്ഷണവും എല്ലാം മനുഷ്യരുടെ സന്തോഷം നിർണയിക്കുന്നതിൽ പ്രധാനഘടകങ്ങളാണ്. ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആദ്യസ്ഥാനത്തുള്ള രാജ്യങ്ങളാണ്
സന്തോഷമായിരിക്കുക എന്നതാണ് ജീവിതത്തിന്റെ പരമപ്രധാനമായ കാര്യം. സന്തോഷവും സമാധാനവും ഉണ്ടായിരിക്കാൻ കൈയിൽ ആവശ്യത്തിനുള്ള പണവും ഉയർന്ന ജീവിതസാഹചര്യവും മികച്ച ഭക്ഷണവും എല്ലാം മനുഷ്യരുടെ സന്തോഷം നിർണയിക്കുന്നതിൽ പ്രധാനഘടകങ്ങളാണ്. ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആദ്യസ്ഥാനത്തുള്ള രാജ്യങ്ങളാണ്
സന്തോഷമായിരിക്കുക എന്നതാണ് ജീവിതത്തിന്റെ പരമപ്രധാനമായ കാര്യം. സന്തോഷവും സമാധാനവും ഉണ്ടായിരിക്കാൻ കൈയിൽ ആവശ്യത്തിനുള്ള പണവും ഉയർന്ന ജീവിതസാഹചര്യവും മികച്ച ഭക്ഷണവും എല്ലാം മനുഷ്യരുടെ സന്തോഷം നിർണയിക്കുന്നതിൽ പ്രധാനഘടകങ്ങളാണ്. ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആദ്യസ്ഥാനത്തുള്ള രാജ്യങ്ങളാണ്
സന്തോഷമായിരിക്കുക എന്നതാണ് ജീവിതത്തിന്റെ പരമപ്രധാനമായ കാര്യം. സന്തോഷവും സമാധാനവും ഉണ്ടായിരിക്കാൻ കൈയിൽ ആവശ്യത്തിനുള്ള പണവും ഉയർന്ന ജീവിതസാഹചര്യവും മികച്ച ഭക്ഷണവും എല്ലാം മനുഷ്യരുടെ സന്തോഷം നിർണയിക്കുന്നതിൽ പ്രധാനഘടകങ്ങളാണ്. ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആദ്യസ്ഥാനത്തുള്ള രാജ്യങ്ങളാണ് ഫിൻലൻഡും ഭൂട്ടാനുമെല്ലാം. എന്നാൽ ഏറ്റവും അസന്തുഷ്ടിയുള്ള രാജ്യങ്ങളുടെ പട്ടികയും ഉണ്ട്. ഓരോ രാജ്യത്തിന്റയും സന്തോഷത്തിന്റെ തോത് അളക്കാൻ ആധാരമാക്കുന്ന കുറച്ച് കാര്യങ്ങളുണ്ട്.
രാജ്യത്തെ ജനങ്ങളുടെ ആകെയുള്ള ആരോഗ്യം, സാമൂഹിക പിന്തുണ, വരുമാനം, സ്വാതന്ത്ര്യം, ശ്രേയസ്, അഴിമതി ഇല്ലാതിരിക്കൽ എന്നിവയാണ് പ്രധാനപ്പെട്ട ഘടകങ്ങൾ. ഈ പറഞ്ഞതിലുള്ള ഓരോ ഘടകങ്ങളും പൗരൻമാരുടെ മൊത്തത്തിലുള്ള ക്ഷേമം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. ആഗോളതലത്തിൽ തന്നെ പൗരൻമാരുടെ സന്തോഷം വിലയിരുത്തുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള കൃത്യമായ വിവരങ്ങൾ ലഭിക്കുന്നത് ഈ ആശയങ്ങളെ മനസ്സിലാക്കിയാണ്. ഇത്രയും വ്യത്യസ്തമായ മാനങ്ങൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് മനുഷ്യജീവിതത്തിന്റെ ക്ഷേമത്തിന്റെ മൊത്തത്തിലുള്ള രൂപം ലഭിക്കുന്നതിനാണ്. ഇവയെല്ലാം അടിസ്ഥാനമാക്കിയാണ് ലോകത്തിലെ ഏറ്റവും സന്തുഷ്ടിയും സന്തോഷവും ഉള്ള രാജ്യങ്ങളെ കണ്ടെത്തുന്നത്. ഈ പട്ടികയിൽ ഏറ്റവും താഴെയുള്ള രാജ്യങ്ങളാണ് ലോകത്തിൽ ഏറ്റവും അസന്തുഷ്ടമായ സന്തോഷമില്ലാത്ത രാജ്യങ്ങൾ.
നിരന്തരമായ പ്രശ്നങ്ങളുമായി അസന്തുഷ്ടിയിൽ ഒന്നാമത് അഫ്ഘാനിസ്ഥാൻ
ആകെ രാജ്യങ്ങളുടെ ആഗോള സന്തോഷ സൂചികയിൽ ഏറ്റവും അവസാനത്തെ സ്ഥാനത്ത് നിൽക്കുന്നത് അഫ്ഘാനിസ്ഥാൻ ആണ്. കുറഞ്ഞ ആയുർദൈർഘ്യവും കോവിഡ് മഹാമാരിക്ക് മുമ്പേ രാജ്യം നിരന്തരമായി നേരിട്ടു കൊണ്ടിരുന്ന പ്രശ്നങ്ങളും അസന്തുഷ്ടിയിൽ ഒന്നാമത് എത്താൻ ഒരു കാരണമായി. സമ്പന്നമായ സാംസ്കാരിക പാരമ്പര്യമുള്ള ഒരു രാജ്യമാണ് അഫ്ഘാനിസ്ഥാൻ. എന്നാൽ, രാജ്യത്തിനുള്ളിൽ തന്നെ നിരന്തരമുണ്ടാകുന്ന പ്രശ്നങ്ങളും യുദ്ധങ്ങളും അസന്തുഷ്ടിയുടെ പട്ടികയിൽ രാജ്യത്തെ ഒന്നാമത് എത്തിച്ചു. രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെയും ക്ഷേമത്തെയും എല്ലാം ഇത് ബാധിക്കുകയും ചെയ്തു.
അതൃപ്തരായ ജനങ്ങൾ, സാമൂഹ്യ - രാഷ്ട്രീയ വെല്ലുവിളികൾ നേരിടുന്ന ലെബനൻ
അഫ്ഘാനിസ്ഥാൻ കഴിഞ്ഞാൽ അസന്തുഷ്ടിയുടെ കാര്യത്തിൽ തൊട്ടു പിന്നിൽ നിൽക്കുന്ന രാജ്യം ലെബനൻ ആണ്. സന്തോഷമുള്ള രാജ്യങ്ങളുടെ ജീവിതനിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ ചില കാര്യങ്ങളിൽ ലെബനൻ മെച്ചപ്പെട്ട അവസ്ഥയിലാണ്. പക്ഷേ, രാജ്യത്തെ സാമ്പത്തിക അസ്ഥിരതയും സാമൂഹിക രാഷ്ട്രീയ വെല്ലുവിളികളും രാജ്യത്തെ ജനങ്ങളുടെ മൊത്തത്തിലുള്ള അസംതൃപ്തിയുമാണ് രാജ്യത്തെ അസസന്തുഷ്ടിയിലേക്ക് എത്തിച്ചത്.
പടിഞ്ഞാറൻ ആഫ്രിക്കയിലെ സിയറ ലിയോൺ
അസന്തുഷ്ടരായ ജനങ്ങൾ ഏറ്റവുമധികം തിങ്ങി പാർക്കുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തുള്ളത് സിയറ ലിയോൺ ആണ്. ആഫ്രിക്കയിലെ ഏറ്റവും അസന്തുഷ്ടി നിറഞ്ഞ രാജ്യമാണ് സിയറ ലിയോൺ. നിരവധി വെല്ലുവിളികളാണ് സിയറ ലിയോൺ നേരിടുന്നത്. സാമ്പത്തിക അസമത്വങ്ങൾ, രാഷ്ട്രീയമായ അനിശ്ചിതാവസ്ഥ, സാമൂഹികമായ അശാന്തി എന്നിവയാണ് സിയറ ലിയോണിനെ അസന്തുഷ്ടി പട്ടികയിൽ ആഫ്രിക്കയിൽ ഒന്നാമത് നിർത്തുന്ന ഘടകങ്ങൾ. മേൽപ്പറഞ്ഞ കാരണങ്ങളെല്ലാം രാജ്യത്തെ പൗരൻമാർക്കിടയിൽ കടുത്ത അസംതൃപ്തിക്കും കാരണമാകുന്നു.
പട്ടികയിലെ ആദ്യരാജ്യങ്ങളേക്കാൾ ഭേദം, പക്ഷേ അസന്തുഷ്ടിയിൽ സിംബാംബ് വേ നാലാമത്
അസന്തുഷ്ട രാജ്യങ്ങളുടെ പട്ടികയിൽ ആഗോളതലത്തിൽ നാലാം സ്ഥാനത്താണ് സിംബാംബ് വേ. യുദ്ധഭൂമിയായ അഫ്ഘാനിസ്ഥാൻ, ലെബനൻ, സിയറ ലിയോൺ എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ഭേദപ്പെട്ട നിലയിലാണ് സിംബാംബ് വേ. ഇവിടുത്തെ ജീവിതസാഹചര്യവും അൽപം ഭേദമാണ്. പണപ്പെരുപ്പവും സാമ്പത്തിക കെടുകാര്യസ്ഥതയും രാജ്യം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. രാജ്യത്തിന്റെ പ്രക്ഷുബ്ധമായ ചരിത്രവും നിലവിലുള്ള വെല്ലുവിളികളും സന്തോഷത്തിന്റെ കാര്യത്തിൽ രാജ്യത്തെ പിന്നോട്ടാക്കി. മൊത്തത്തിലുള്ള വെല്ലുവിളികൾ രാജ്യത്തെ ജനങ്ങളുടെ സുഗമമായ ജീവിതത്തിന് തടസമാകുകയും അവരെ അസന്തുഷ്ടിയിലേക്ക് നയിക്കുകയും ചെയ്തു.
അഞ്ചാം സ്ഥാനത്ത് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ
വലിയ ആഭ്യന്തരപ്രശ്നങ്ങളാണ് കോംഗോയെ നേരിടുന്നത്. വലിയ സംഘർഷങ്ങളുടെ ചരിത്രമാണ് റിപ്പബ്ലിക് ഓഫ് കോംഗോയുടേത്. നിരന്തരമായ രാഷ്ട്രീയ പ്രക്ഷോഭങ്ങളും സ്വേച്ഛാധിപത്യ ഭരണവും അനിയന്ത്രിതമായ ജനസംഖ്യയും എല്ലാം ഈ രാജ്യത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളാണ്. രാജ്യത്തെ ജനങ്ങൾക്കിടയിൽ അസന്തുഷ്ടിയും അസംതൃപ്തിയും സൃഷ്ടിക്കാൻ ഈ കാരണങ്ങൾ ധാരാളം മതി. ഇവിടെയുള്ള ജനങ്ങൾ അവരുടെ പൂർവികരുടെ ഭൂമിയിൽ നിന്ന് കുടിയിറക്ക് ഭീഷണി നേരിടുന്നു. കൂടാതെ ഇവിടുത്തെ ജനങ്ങൾ നേരിടുന്ന വിവേചനവും ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളുടെ അഭാവവും രാജ്യത്തെ ജനങ്ങളെ അസന്തുഷ്ടിയിലും അസംതൃപ്തിയിലും കഴിയാൻ പ്രേരിപ്പിക്കുന്നു.
ആഫ്രിക്കൻ രാജ്യമായ ബോട്സ്വാന
ആഫ്രിക്കൻ വൻകരയുടെ തെക്കുഭാഗത്ത് കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണ് ബോട്സ്വാന. ആഫ്രിക്കയിൽ വൈൽഡ് ലൈഫ് സഫാരി നടത്താൻ ഇഷ്ടപ്പെടുന്നവർ പലപ്പോഴും ബോട്സ്വാന തിരഞ്ഞെടുക്കാറുണ്ട്. ആഫ്രിക്കയിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങൾ ഇവിടെ കുറവാണ്. പക്ഷേ, അസന്തുഷ്ടിയുടെ കാര്യത്തിൽ അഫ്ഘാനിസ്ഥാനും ലെബനനും തൊട്ടു പിന്നിൽ ഈ രാജ്യമുണ്ട്. സാമൂഹിക ക്ഷേമത്തിന്റെ കാര്യത്തിലും മൊത്തത്തിലുള്ള ജീവിത സംതൃപ്തിയുടെ കാര്യത്തിലും ഈ രാജ്യം പിന്നിലാണ്.
ലോകത്തിലെ തന്നെ ദരിദ്രരാഷ്ട്രങ്ങളിൽ ഒന്നായ മലാവി
തെക്കു കിഴക്കൻ ആഫ്രിക്കയിലെ ജനസാന്ദ്രത കൂടിയ ഒരു രാജ്യമായ മലാവി ലോകത്തിലെ തന്നെ ദരിദ്ര രാഷ്ട്രങ്ങളിൽ ഒന്നാണ്. രാജ്യത്തെ പകുതിയിലധികം ജനങ്ങളും ദാരിദ്ര്യത്തിലാണ് കഴിയുന്നത്. അതിവേഗം വളരുന്ന ജനസംഖ്യയും ഫലപുയിഷ്ടമല്ലാത്ത ഭൂമിയും ജലസേചനത്തിന്റെ അഭാവവും ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ചുരുക്കത്തിൽ രാജ്യത്തെ ജനങ്ങളുടെ സന്തോഷവും സംതൃപ്തിയും ഉളവാക്കുന്ന ഒന്നും ഇവിടെയില്ല. ശുദ്ധജലം, ശുചിത്വം, ആരോഗ്യസംരക്ഷണം എന്നിവ ഇല്ലാത്തത് ഇവിടെയുള്ള പ്രധാന വെല്ലുവിളികളാണ്. പരിമിതമായ വിഭവങ്ങളും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും ജനജീവിതം കൂടുതൽ സങ്കീർണവും അസന്തുഷ്ടി നിറഞ്ഞതുമാക്കുന്നു.
ദരിദ്രമായ സമ്പദ് വ്യവസ്ഥയുള്ള കോമൊറോസ്
കിഴക്കൻ ആഫ്രിക്കയിലെ ഒരു രാജ്യമാണ് കോമൊറോസ്. എളുപ്പം പൊട്ടിപ്പുറപ്പെടുന്ന രാഷ്ട്രീയ അട്ടിമറികൾക്കും പ്രക്ഷോഭങ്ങൾക്കും സാധ്യതയുള്ള രാജ്യമാണ് എന്നതു തന്നെയാണ് കോമൊറോസ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇത് ലോകത്തിലെ ഏറ്റവും അസന്തുഷ്ടി നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഈ രാജ്യത്തെ എത്തിക്കുന്നു. രാജ്യത്ത് തുടരുന്ന അശാന്തി സാമൂഹിക - രാഷ്ട്രീയ ഭൂപ്രകൃതിയെ കാര്യമായി തന്നെ ബാധിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും ദരിദ്രവും ചെറുതുമായ സമ്പദ് വ്യവസ്ഥയാണ് കോമൊറോസിലേത്. ആവശ്യത്തിനുള്ള ഗതാഗതം ഇല്ലായ്മ, അതിവേഗം വളരുന്ന ജനസംഖ്യ, പരിമിതമായ വിഭവങ്ങൾ എന്നിവ ഇവിടുത്തെ ദാരിദ്ര്യത്തിന് ഒരു പ്രധാന കാരണമാണ്.
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയ
ലോകത്തിലെ തന്നെ ദരിദ്ര രാജ്യങ്ങളിൽ ഒന്നാണ് കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയ. സന്തോഷ സൂചികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന രാജ്യത്തെ ജനങ്ങളുടെ ആകെയുള്ള ആരോഗ്യം, സാമൂഹിക പിന്തുണ, വരുമാനം, സ്വാതന്ത്ര്യം, ശ്രേയസ്, അഴിമതി ഇല്ലാതിരിക്കൽ എന്നിവയുടെ കാര്യത്തിൽ പിന്നോട്ട് നിൽക്കുന്നതിനാലാണ് അസന്തുഷ്ടിയുടെ പട്ടികയിൽ ഈ രാജ്യം ഇടം കണ്ടെത്തിയത്. രാജ്യത്തിന്റെ വളർച്ചയെ ബാധിക്കുന്ന സാമ്പത്തിക - സാമൂഹിക - രാഷ്ട്രീയ രംഗത്ത് വലിയ വെല്ലുവിളികളാണ് രാജ്യം നേരിടുന്നത്.
അസന്തുഷ്ടി നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ആദ്യപത്തിൽ ഇന്ത്യ ഇല്ലെങ്കിലും ഒട്ടും താഴെയല്ല ഇന്ത്യയുടെ സ്ഥാനം. ലോകത്ത് അസംതൃപ്തിയും അസന്തുഷ്ടിയും നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ 12-ാം സ്ഥാനത്താണ് ഇന്ത്യ.