വിമാനത്തിൽ കുട്ടികൾക്ക് രക്ഷിതാക്കൾക്ക് ഒപ്പം വേണം സീറ്റ്
12 വയസ്സു വരെയുള്ള കുട്ടികൾക്കു വിമാനയാത്രയിൽ മാതാപിതാക്കളിലൊരാൾക്കൊപ്പം സീറ്റ് അനുവദിക്കാൻ വിമാന കമ്പനികൾക്കു വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) നിർദേശം നൽകി. മാതാപിതാക്കളുടെ സീറ്റുകൾ രണ്ടിടത്താണെങ്കിൽ ഒരാൾക്കൊപ്പമായിരിക്കണം കുട്ടിയുടെ സീറ്റ്. യാത്രയിൽ മാതാപിതാക്കളില്ലെങ്കിൽ ഒപ്പം സഞ്ചരിക്കുന്ന

12 വയസ്സു വരെയുള്ള കുട്ടികൾക്കു വിമാനയാത്രയിൽ മാതാപിതാക്കളിലൊരാൾക്കൊപ്പം സീറ്റ് അനുവദിക്കാൻ വിമാന കമ്പനികൾക്കു വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) നിർദേശം നൽകി. മാതാപിതാക്കളുടെ സീറ്റുകൾ രണ്ടിടത്താണെങ്കിൽ ഒരാൾക്കൊപ്പമായിരിക്കണം കുട്ടിയുടെ സീറ്റ്. യാത്രയിൽ മാതാപിതാക്കളില്ലെങ്കിൽ ഒപ്പം സഞ്ചരിക്കുന്ന മുതിർന്നയാളുടെ അടുത്ത് സീറ്റ് നൽകണം. മാതാപിതാക്കൾക്കോ പരിചയമുള്ള മുതിർന്നവർക്കോ ഒപ്പം സഞ്ചരിക്കുന്ന കുട്ടികൾക്ക് അവരിൽനിന്നു മാറി സീറ്റ് അനുവദിക്കുന്നതു സംബന്ധിച്ച പരാതികൾ വർധിച്ച സാഹചര്യത്തിലാണു ഡിജിസിഎയുടെ ഇടപെടൽ.
സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാതെ എത്തുന്നവർ വിമാനത്താവളത്തിൽ വച്ച് ചെക്ക് ഇൻ ചെയ്യുമ്പോൾ അനുവദിക്കുന്ന സീറ്റുകൾ സംബന്ധിച്ചാണു പരാതി.