കാമാഖ്യ ക്ഷേത്രത്തിലേക്കുള്ള യാത്ര, ചിത്രങ്ങളുമായി നടി സംയുക്ത
അസമിലെ ആചാരങ്ങളും വിശ്വാസങ്ങളും നിറഞ്ഞ തീർഥാടനകേന്ദ്രം, കാമാഖ്യ ക്ഷേത്രത്തിൽ നിന്നുള്ള യാത്രാ ചിത്രങ്ങളുമായി നടി സംയുക്ത, തെലുങ്ക് ചിത്രമായ ‘വിരുപക്ഷ’വീണ്ടും ചെയ്യുകയാണോ എന്നും ആരാധകർ കമന്റിലൂടെ അന്വേഷിക്കുന്നു. അസമിന്‍റെ രക്ഷകയായ കാമാഖ്യ അസാമിലെ ഏറ്റവും പ്രധാനപ്പെട്ട താന്ത്രിക ക്ഷേത്രവും ശാക്തേയ

അസമിലെ ആചാരങ്ങളും വിശ്വാസങ്ങളും നിറഞ്ഞ തീർഥാടനകേന്ദ്രം, കാമാഖ്യ ക്ഷേത്രത്തിൽ നിന്നുള്ള യാത്രാ ചിത്രങ്ങളുമായി നടി സംയുക്ത, തെലുങ്ക് ചിത്രമായ ‘വിരുപക്ഷ’വീണ്ടും ചെയ്യുകയാണോ എന്നും ആരാധകർ കമന്റിലൂടെ അന്വേഷിക്കുന്നു.
അസമിന്‍റെ രക്ഷകയായ കാമാഖ്യ
അസാമിലെ ഏറ്റവും പ്രധാനപ്പെട്ട താന്ത്രിക ക്ഷേത്രവും ശാക്തേയ തീർഥാടന കേന്ദ്രവുമാണ് കാമാഖ്യദേവി ക്ഷേത്രം. ഗുവാഹത്തിയുടെ പടിഞ്ഞാറൻ മേഖലയിൽ നീലാചൽ എന്ന കുന്നിൻ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അസാം ജനതയുടെ രക്ഷാദൈവമായി കാമാഖ്യ ആരാധിക്കപ്പെടുന്നു. ആദിശക്തിയുടെ പ്രതാപരുദ്ര കാളി സങ്കല്പമാണ് ‘കാമാഖ്യ’. അതിനാൽ താന്ത്രികാരാധനയുടെ ഒരു കേന്ദ്രമായി ഇവിടം കണക്കാക്കുന്നു.പ്രാചീനമായ 51 ശക്തി പീഠങ്ങളിലൊന്നായാണ് ഇത് അറിയപ്പെടുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം, ദക്ഷയാഗസമയത്ത് ജീവത്യാഗം ചെയ്ത സതീദേവിയുടെ ശരീരം മഹാവിഷ്ണുവിന്‍റെ സുദർശന ചക്രപ്രയോഗത്താൽ 108 കഷ്ണങ്ങൾ ആയി ചിതറിയപ്പോൾ യോനീഭാഗം വീണയിടമാണിത്. ശാക്തേയ കൗളാചാരപ്രകാരം ഭഗവതിയെ പ്രീതിപ്പെടുത്താനായി ആൺമൃഗങ്ങളെ ഇവിടെ ബലി നൽകുന്നു. പെൺമൃഗങ്ങളെ ബലികഴിക്കുന്നത് നിഷിദ്ധമാണ്. ഇവയുടെ മാംസം പ്രസാദമായി കരുതുന്ന ഭക്തർ അത് കറിയാക്കി കഴിക്കുന്നു. പൂജയ്ക്കുള്ള ദ്രവ്യങ്ങളായി ചുവന്ന പൂക്കൾ, ചുവന്ന തുണിക്കഷ്ണങ്ങൾ, ചുവന്ന സിന്ദൂരം എന്നിവയാണ് അർപ്പിക്കുന്നത്.
ആചാരങ്ങൾ നിലനിൽക്കുന്ന ക്ഷേത്രം
ഒരുപാട് ആചാരങ്ങൾ നിലനിൽക്കുന്ന ക്ഷേത്രമാണ് കാമാഖ്യ. ദേവിയുടെ ആർത്തവ ദിനങ്ങളിലാണ് ഇവിടെ പ്രശസ്തമായ അമ്പുബാച്ചി മേള നടക്കുന്നത്. ദേവീചൈതന്യം അനുഭവിക്കാൻ ലോകത്തിന്റെ പല ഭാഗത്തുനിന്നും ഇവിടെ ഭക്തരെത്തുന്നു. ഈ സമയത്തു ക്ഷേത്രത്തിനരികിലുള്ള ബ്രഹ്മപുത്ര നദി പോലും ചുവക്കും എന്നാണു സങ്കല്പം. ക്ഷേത്രത്തിനുള്ളിലൂടെ ഒഴുകുന്ന നീരുറവയ്ക്കു പോലും ഈ ചുവന്ന നിറം പടരും. ഇത് പ്രസാദമായി സ്വീകരിക്കാനും നല്ല തിരക്കാണ്.ഈ സമയത്ത് ആദ്യ മൂന്നു ദിവസം ദേവീദർശനം സാധ്യമല്ല. ആ സമയത് നട അടഞ്ഞു കിടക്കുകയാവും. ഈ മൂന്നു ദിവസവും ക്ഷേത്ര പരിസരത്ത് ഉത്സവ പ്രതീതിയാണ്. നാലാം ദിവസം നട തുറന്നു പൂജകൾ തുടങ്ങുന്നു. അന്ന് ഇവിടെ നിന്ന് ഭക്തർക്കു ചുവന്ന നിറമുള്ള തുണി പ്രസാദമായി ലഭിക്കും. ഇത് ഭക്തർ ദിവ്യമായി കരുതുന്നു.
കാമാഖ്യയിലെത്താൻ: ഗുവാഹത്തിയി റെയിൽവേ സ്റ്റേഷനിൽനിന്ന് ആറു കിലോമീറ്ററും എയർപോർട്ടിൽനിന്ന് 20 കിലോമീറ്ററും അകലെയാണ് ഇവിടം. ഗുവഹാത്തിയിൽനിന്ന് ടാക്സിയിൽ എത്താം.