വാഗ്ദാനം പാഴായി; ലങ്കൻ വീസ ഇനി സൗജന്യമല്ല
വീസ നടപടിക്രമങ്ങൾ സ്വകാര്യ ഏജൻസിയെ സർക്കാർ ഏൽപിച്ചതോടെ സൗജന്യമായിരുന്ന ശ്രീലങ്കൻ വീസ ലഭിക്കാൻ ഇന്ത്യക്കാർ ഇനി പണം മുടക്കണം. ഇന്ത്യ അടക്കം 7 രാജ്യക്കാർക്ക് വീസ ഫീസ് പൂർണമായും ഒഴിവാക്കുമെന്ന വാഗ്ദാനമാണ് ഇതോടെ ഇല്ലാതായത്. കഴിഞ്ഞ ഒക്ടോബർ മുതലാണ് ഇന്ത്യക്കാരെ വീസ ഫീസിൽ നിന്ന് ശ്രീലങ്ക

ചെന്നൈ ∙ വീസ നടപടിക്രമങ്ങൾ സ്വകാര്യ ഏജൻസിയെ സർക്കാർ ഏൽപിച്ചതോടെ സൗജന്യമായിരുന്ന ശ്രീലങ്കൻ വീസ ലഭിക്കാൻ ഇന്ത്യക്കാർ ഇനി പണം മുടക്കണം. ഇന്ത്യ അടക്കം 7 രാജ്യക്കാർക്ക് വീസ ഫീസ് പൂർണമായും ഒഴിവാക്കുമെന്ന വാഗ്ദാനമാണ് ഇതോടെ ഇല്ലാതായത്. കഴിഞ്ഞ ഒക്ടോബർ മുതലാണ് ഇന്ത്യക്കാരെ വീസ ഫീസിൽ നിന്ന് ശ്രീലങ്ക ഒഴിവാക്കിയത്. എന്നാൽ, സ്വകാര്യ കമ്പനി രംഗത്തുവന്നതോടെ സർവീസ് ചാർജ് ഉൾപ്പെടെ 2200 രൂപയോളം ഇന്ത്യയിൽ നിന്നുള്ളവർ ചെലവഴിക്കണം.
വി എസ് എഫ് ഗ്ലോബൽ എന്ന കമ്പനിയെ വീസ ഏജൻസിയായി കഴിഞ്ഞ മാസമാണ് ലങ്ക സർക്കാർ നിയോഗിച്ചത്. ടൂറിസ്റ്റുകളുടെ വരവ് കുറയുമെന്നതിനാൽ എതിർപ്പ് ഉയർന്നപ്പോൾ സിംഗിൾ എൻട്രി വീസയ്ക്ക് 50 ഡോളർ ആക്കാൻ മന്ത്രിസഭ കഴിഞ്ഞദിവസം തീരുമാനിച്ചു.
ഫീസ് അടക്കം 100 ഡോളറിൽ അധികം നൽകേണ്ടിയിരുന്ന സ്ഥാനത്താണിത്. എന്നാൽ, ഈ തീരുമാനവും വീസയ്ക്ക് പണം നൽകേണ്ടതില്ലാത്ത ഇന്ത്യക്കാർക്ക് പ്രയോജനം ചെയ്യുന്നില്ല. വിനോദ സഞ്ചാരികളിൽ ഏറെയും ഇന്ത്യയിൽ നിന്നായതിനാൽ പുതിയ രീതി ശ്രീലങ്കൻ വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന ആശങ്കയും ടൂറിസം മേഖല പങ്കുവയ്ക്കുന്നു.