തിരുവനന്തപുരം‘നഗരക്കാഴ്ച ’ ; ആളുകൂടിയപ്പോൾ ബസിന്റെ നിരക്ക് ഇരട്ടിയാക്കി
ഓപ്പൺ ഡബിൾ ഡക്കർ ബസിൽ തലസ്ഥാന നഗരം ചുറ്റിക്കാണാനാകുന്ന ‘നഗരകാഴ്ചകൾ’ ഇലക്ട്രിക് ബസ് സർവീസിന് നിരക്ക് കുത്തനെ വർധിപ്പിച്ചു.കഴിഞ്ഞ ദിവസം വരെ 100 രൂപ മാത്രമുണ്ടായിരുന്ന സർവീസിനാണ് അപ്പർ ഡക്കിലെ നിരക്ക് ഇരട്ടിയാക്കിയത്. ഇന്നലെ മുതൽ ഓൺലൈൻ റിസർവേഷൻ സംവിധാനം ആരംഭിച്ചതിനൊപ്പമാണ് മുന്നറിയിപ്പുമില്ലാതെയുള്ള

ഓപ്പൺ ഡബിൾ ഡക്കർ ബസിൽ തലസ്ഥാന നഗരം ചുറ്റിക്കാണാനാകുന്ന ‘നഗരകാഴ്ചകൾ’ ഇലക്ട്രിക് ബസ് സർവീസിന് നിരക്ക് കുത്തനെ വർധിപ്പിച്ചു. കഴിഞ്ഞ ദിവസം വരെ 100 രൂപ മാത്രമുണ്ടായിരുന്ന സർവീസിനാണ് അപ്പർ ഡക്കിലെ നിരക്ക് ഇരട്ടിയാക്കിയത്. ഇന്നലെ മുതൽ ഓൺലൈൻ റിസർവേഷൻ സംവിധാനം ആരംഭിച്ചതിനൊപ്പമാണ് മുന്നറിയിപ്പുമില്ലാതെയുള്ള നിരക്ക് വർധന. തലസ്ഥാന നഗരത്തിലെ കിഴക്കേക്കോട്ട മുതൽ ആരംഭിച്ച് സെക്രട്ടേറിയറ്റ്, നിയമസഭ,മ്യൂസിയം, ശംഖുംമുഖം, ലുലുമാൾ ചുറ്റി തിരികെ പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം വഴി കിഴക്കേക്കോട്ട വരെയുള്ള സർവീസുകൾ മാസങ്ങൾക്ക് മുൻപാണ് ഇലക്ട്രിക് ബസുകളുമായി ആരംഭിച്ചത്.
വലിയ സ്വീകാര്യത ലഭിച്ച സർവീസുകൾ ഹിറ്റായതോടെ മറ്റു ജില്ലകളിൽ നിന്ന് ഉൾപ്പെടെ വിനോദ സഞ്ചാരികളും വിദ്യാർഥികളുമൊക്കെ നഗരം ചുറ്റിക്കാണാനായി തലസ്ഥാനത്തേക്ക് ഒഴുകാൻ തുടങ്ങി. കോർപറേഷന് വരുമാനവും വർധിച്ചു. ഇതോടെയാണ് മുന്നറിയിപ്പില്ലാതെയുള്ള നിരക്ക് വർധന. ഇരുനിലകളിലുമായി ആകെ 65 സീറ്റുകളാണ് ബസിലുള്ളത്.
എല്ലാ ദിവസവും വൈകിട്ട് 3 മുതൽ രാത്രി 10 വരെ ഓരോ മണിക്കൂർ ഇടവേളകളിൽ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ സർവീസുകൾ ലഭ്യമാണ്. ഇലക്ട്രിക് ഡബിൾ ഡക്കറിന്റെ മുകളിലത്തെ നിലയിൽ 200 രൂപയും, താഴത്തെ നിലയിൽ 100 രൂപയുമാണ് പുതിയ നിരക്ക് . ഇതേ സീറ്റുകളിൽ മുൻകൂർ ബുക്കിങ് ഇല്ലാതെ യാത്ര ചെയ്യുന്നതിന് നേരത്തെ 100 രൂപ നൽകിയാൽ മതിയായിരുന്നു. ഫോൺ : 9188619378, ബുക്കിങ്ങിന് – onlineksrtcswift.com