ഒരിക്കലെങ്കിലും വിമാനത്തിൽ യാത്ര ചെയ്തിട്ടുള്ളവർക്കും ഒരിക്കൽ പോലും വിമാനത്തിൽ യാത്ര ചെയ്തിട്ടില്ലാത്തവർക്കും ആ ‘ആകാശവണ്ടി’യെ പറ്റി നിരവധി കൗതുകങ്ങളും ആശങ്കകളും ഉണ്ടായിരിക്കും. വിമാനയാത്രയിലെ ചില നിർദ്ദേശങ്ങൾ പല തരത്തിലുള്ള സംശയങ്ങൾ യാത്രികരിൽ ഉണ്ടാക്കാറുമുണ്ട്. അത്തരത്തിലുള്ള ചില കൗതുകകരമായ

ഒരിക്കലെങ്കിലും വിമാനത്തിൽ യാത്ര ചെയ്തിട്ടുള്ളവർക്കും ഒരിക്കൽ പോലും വിമാനത്തിൽ യാത്ര ചെയ്തിട്ടില്ലാത്തവർക്കും ആ ‘ആകാശവണ്ടി’യെ പറ്റി നിരവധി കൗതുകങ്ങളും ആശങ്കകളും ഉണ്ടായിരിക്കും. വിമാനയാത്രയിലെ ചില നിർദ്ദേശങ്ങൾ പല തരത്തിലുള്ള സംശയങ്ങൾ യാത്രികരിൽ ഉണ്ടാക്കാറുമുണ്ട്. അത്തരത്തിലുള്ള ചില കൗതുകകരമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരിക്കലെങ്കിലും വിമാനത്തിൽ യാത്ര ചെയ്തിട്ടുള്ളവർക്കും ഒരിക്കൽ പോലും വിമാനത്തിൽ യാത്ര ചെയ്തിട്ടില്ലാത്തവർക്കും ആ ‘ആകാശവണ്ടി’യെ പറ്റി നിരവധി കൗതുകങ്ങളും ആശങ്കകളും ഉണ്ടായിരിക്കും. വിമാനയാത്രയിലെ ചില നിർദ്ദേശങ്ങൾ പല തരത്തിലുള്ള സംശയങ്ങൾ യാത്രികരിൽ ഉണ്ടാക്കാറുമുണ്ട്. അത്തരത്തിലുള്ള ചില കൗതുകകരമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രിക്കലെങ്കിലും വിമാനത്തിൽ യാത്ര ചെയ്തിട്ടുള്ളവർക്കും ഒരിക്കൽ പോലും വിമാനത്തിൽ യാത്ര ചെയ്തിട്ടില്ലാത്തവർക്കും ആ ‘ആകാശവണ്ടി’യെ പറ്റി നിരവധി കൗതുകങ്ങളും ആശങ്കകളും ഉണ്ടായിരിക്കും. വിമാനയാത്രയിലെ ചില നിർദ്ദേശങ്ങൾ പല തരത്തിലുള്ള സംശയങ്ങൾ യാത്രികരിൽ ഉണ്ടാക്കാറുമുണ്ട്. അത്തരത്തിലുള്ള ചില കൗതുകകരമായ കാര്യങ്ങൾ പരിശോധിക്കാം. ആധുനിക എൻജിനിയറിങ് അദ്ഭുതം എന്നാണ് വിമാനങ്ങൾ വിശേഷിപ്പിക്കപ്പെടുന്നത്. സുന്ദരമായ പുറംഭാഗവും ശക്തമായ എൻജിനുകൾക്കും അപ്പുറം കൗതുകകരമായ നിരവധി രഹസ്യങ്ങൾ കൂടി ചേർന്നതാണ് ഓരോ വിമാനവും. അതുകൊണ്ടു തന്നെ വിമാനത്തിനെക്കുറിച്ചുള്ള ആശ്ചര്യപ്പെടുത്തുന്ന ചില കാര്യങ്ങൾ നോക്കാം.

വിൻഡോ ഷേഡുകൾ നിർബന്ധമായും ഉയർത്തണം

അടുത്ത കാലത്ത് ഇൻസ്റ്റഗ്രാമിൽ വൈറലായ ഒരു റീൽ ആയിരുന്നു പുറത്തെ കാഴ്ചകളുടെ വിഡിയോ പകർത്താൻ വേണ്ടി വിൻഡോ ഷീൽഡിൽ മൊബൈൽ വെച്ചിട്ട് എടുക്കാൻ മറന്നു പോകുന്നത്. സംഭവം വൈറൽ കണ്ടന്റ് ആണെങ്കിലും വിൻഡോ ഷീൽഡിൽ മൊബൈൽ വച്ച് ഇങ്ങ് പോരാൻ പറ്റുമോ. അത് ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത ഒന്നാണ്. കാരണം, വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാൻഡിങ്ങ് ചെയ്യുമ്പോഴും ഫ്ലെറ്റ് അറ്റൻഡന്റുകൾ യാത്രക്കാരോട് വിൻഡോ ഷേഡുകൾ ഉയർത്താൻ ആവശ്യപ്പെടും. വെറു ഒരു തമാശയ്ക്കല്ല ഫ്ലെറ്റ് അറ്റൻഡന്റുമാർ ഇത് ആവശ്യപ്പെടുന്നത്. അതൊരു സുരക്ഷ മുൻകരുതൽ കൂടിയാണ്. ടേക്ക് ഓഫും ലാൻഡിങ്ങും ആണ് ഒരു ഫ്ലൈറ്റ് യാത്രയിലെ ഏറ്റവും നിർണായകഘട്ടം. അടിയന്തിര സാഹചര്യങ്ങളിൽ സ്വാഭാവിക വെളിച്ചത്തിനു കാബിൻ പ്രകാശമയമാക്കാൻ കഴിയും. കൂടാതെ, യാത്രക്കാർക്കു പുറത്തേക്കു കാണാനും ഏറ്റവും അടുത്തുള്ള എക്സിറ്റ് ഏതെന്നു മനസ്സിലാക്കാനും സാധിക്കും. കൂടാതെ, വിമാനത്തിനു പുറത്തു നിന്നുള്ള രക്ഷാപ്രവർത്തകർക്ക് ഉള്ളിലെ സ്ഥിതി ഗതികൾ വിലയിരുത്താനും ഇത് സഹായിക്കുന്നു.

Image Credit : ASMR/istockphoto
ADVERTISEMENT

ഓക്സിജൻ മാസ്കുകൾ 15 മിനിറ്റു നേരത്തേക്കു മാത്രമേ നീണ്ടുനിൽക്കൂ

കാബിനിലെ മർദ്ദം പെട്ടെന്ന് നഷ്ടപ്പെടുമ്പോൾ ശരിയായി ഉപയോഗിക്കേണ്ട ഒന്നാണ് ഓക്സിജൻ മാസ്കുകൾ. മിക്ക വിമാനങ്ങളിലും ഇതുമായി ബന്ധപ്പെട്ട സുരക്ഷാ നിർദ്ദേശങ്ങൾ നൽകാറുണ്ട്. എന്നാൽ പരിമിതമായ സമയം മാത്രമാണ് ഓക്സിജൻ ലഭിക്കുക. 15 മിനിറ്റാണ് വിമാനത്തിലെ ഓക്സിജൻ മാസ്കിൽ നിന്ന് ഓക്സിജൻ ലഭിക്കുകയുള്ളൂ. അതേസമയം, വിമാനം 10,000 അടി താഴെയുള്ള ഉയരത്തിലേക്ക് ഇറങ്ങിയാൽ സാധാരണഗതിയിൽ യാത്രക്കാർക്ക് ഓക്സിജൻ ശ്വസിക്കാവുന്നതാണ്. ഓക്സിജൻ മാസ്കുകളിലെ ഓക്സിജൻ യാത്രക്കാർ ഉപയോഗിച്ച്, ഇത്രയും ഇറക്കത്തിലേക്ക് വിമാനം ഇറങ്ങാൻ, ഏകദേശം 15 മിനിറ്റ് സമയം എടുക്കും.

പ്രതീകാത്മക ചിത്രം Photo Credit : lukyeee1976/istockphoto

വിമാന ചിറകുകൾക്ക് സ്വയം വളയാൻ കഴിയും

വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ വിമാനത്തിന്റെ ചിറകുകൾ വളയുന്നത് കണ്ട് ഭയം തോന്നിയേക്കാം. പക്ഷേ, ഭയക്കേണ്ട യാതൊരു കാര്യവുമില്ല. ഇത് തികച്ചും സാധാരണമാണ്. ആധുനിക വിമാനങ്ങൾ, പ്രത്യേകിച്ച് ബോയിങ് 787 ഡ്രീംലൈനർ പോലെയുള്ള വലിയ ജെറ്റുകൾ, ഫ്ലക്സിബിൾ ആയിട്ടുള്ള ചിറകുകളോട് കൂടിയാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഇത് ഇന്ധനക്ഷമത വർദ്ധിപ്പിക്കുകയും ഘടനാപരമായ സമ്മർദ്ദം കുറയ്ക്കുകയും യാത്രക്കാർക്ക് സുഗമമായ യാത്ര ഉറപ്പു വരുത്തുകയും ചെയ്യുന്നു.

ADVERTISEMENT

വിമാനത്തിലെ ജനാലയിലെ ചെറിയ ദ്വാരം

കാബിനിലെ മർദ്ദം നിയന്ത്രിക്കുക എന്നതാണ് വിമാനത്തിന്റെ ജനാലയിലെ ഈ ചെറിയ ദ്വാരത്തിന്റെ ഉത്തരവാദിത്തം. അക്രലികിന്റെ മൂന്ന് ലെയറുകളാണ് വിമാനത്തിന്റെ ജനാല എന്ന് പറയുന്നത്. ഏറ്റവും പുറത്തേത് പുറത്തുനിന്നുള്ള കാറ്റിൽ നിന്നും മറ്റിൽ നിന്നും സംരക്ഷിക്കുകയും കാബിന്റെ മർദ്ദം നിലനിർത്തുകയും ചെയ്യുന്നു. പുറത്തെ പാളിക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ അകത്തെ പാളി ഒരു ബാക്കപ്പ് ആയി പ്രവർത്തിക്കുന്നു. അകത്തെ പാളിയിൽ കാണപ്പെടുന്ന ഈ ദ്വാരം ഒരു ബ്ലീഡ് വാൽവ് ആയാണ് പ്രവർത്തിക്കുന്നത്. യാത്രക്കാരുടെ കാബിനിലെ വായുമർദ്ദവും പുറംപാളികളിലെ വായുമർദ്ദവും സന്തുലിതമായി നിലനിർത്തുക എന്നതാണ് ഈ ദ്വാരത്തിന്റെ ഉദ്ദേശ്യം.

വിമാന കാബിനിലെ താപനില നിയന്ത്രിക്കാൻ പൈലറ്റിന് സാധിക്കും 

വിമാനത്തിലെ താപനില നിയന്ത്രിക്കാൻ പൈലറ്റുമാർക്ക് സാധിക്കും. കാബിനിനുള്ളിൽ യാത്രക്കാർക്ക് ചിലപ്പോൾ തണുപ്പ് അനുഭവപ്പെടുകയോ ഭയങ്കരമായ ചൂട് അനുഭവപ്പെടുകയോ ചെയ്യും. ഈ സാഹചര്യത്തിൽ പൈലറ്റിന് വിമാനത്തിനുള്ളിലെ താപനില നിയന്ത്രിക്കാൻ കഴിയും. യാത്രക്കാരുടെ ഫീഡ് ബാക്കും ബാഹ്യസാഹചര്യങ്ങളും അടിസ്ഥാനമാക്കി പൈലറ്റിന് ഈ ക്രമീകരണങ്ങൾ കൂടുതൽ മികച്ചതാക്കാൻ കഴിയും. 

ADVERTISEMENT

കാബിനിലെ വായും നിരന്തരം ഫിൽട്ടർ ചെയ്യുകയും റീസർക്കുലേറ്റ് ചെയ്യുകയും ചെയ്യുന്നു

വിമാനത്തിലെ വായു നിശ്ചലമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണ്. നിരന്തരമായി റിസർക്കുലേറ്റ് ചെയ്യപ്പെടുകയും ഫിൽട്ടർ ചെയ്യപ്പെടുകയും ചെയ്ത് ഉയർന്ന ഗുണനിലവാരം കാത്തുസൂക്ഷിക്കുന്നതാണ് വിമാനത്തിലെ വായു. മിക്ക കൊമേഴ്സ്യൽ വിമാനങ്ങളിലും വൈറസുകളും ബാക്ടീരിയകളും ഉൾപ്പെടെ വായുവിലൂടെയുള്ള 99% അണുക്കളെയും പിടിച്ചെടുക്കാൻ കഴിവുള്ള നൂതന HEPA ഫിൽട്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. റിസർക്കുലേറ്റ് ചെയ്യപ്പെടുന്ന വായു പുറത്തെ വായു കൂടി ഇടകലർത്തി ആരോഗ്യകരമായ അന്തരീക്ഷം കാബിനിൽ ഉറപ്പു വരുത്തുന്നു.

ബ്ലാക്ക് ബോക്സിന്റെ നിറം കറുപ്പല്ല

Flight recorder. Image Credit : Lakeview_Images/istockphoto

ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും കോക്പിറ്റ് വോയിസ് റെക്കോർഡറുമായ ബ്ലാക് ബോക്സ് എന്നറിയപ്പെടുന്നതിന്റെ നിറം കറുപ്പ് അല്ല എന്നതാണ് മറ്റൊരു വസ്തുത. ഈ ഉപകരണം തെളിമയുള്ള ഓറഞ്ച് നിറമോ അല്ലെങ്കിൽ ചുവപ്പു നിറത്തിലോ കാണപ്പെടുന്നു. വിമാനം അപകടത്തിൽപ്പെടുകയാണെങ്കിലും ബ്ലാക് ബോക്സ് കണ്ടെത്തേണ്ടതുണ്ട്. ഈ നിറം ആയതിനാൽ തന്നെ ബ്ലാക് ബോക്സ് എളുപ്പത്തിൽ കണ്ടെത്താൻ കഴിയും.

വിമാനങ്ങളുടെ അറ്റകുറ്റപണിക്കുള്ള സുവർണ മണിക്കൂർ

മിക്ക എയർലൈനുകളും അവരുടെ വിമാനങ്ങളുടെ അറ്റകുറ്റപണികൾ രാത്രിയിലാണ് നടത്തുക. ഇതിന് കാരണം ഗോൾഡൻ അവർ അഥവാ സുവർണ മണിക്കൂർ ആണ്. ഒരു ദിവസത്തെ അവസാനത്തെ വിമാനം പോയി കഴിഞ്ഞ് അടുത്ത ദിവസത്തെ ആദ്യത്തെ വിമാനം പോകുന്നതിന് ഇടയിലുള്ള സമയമാണ് വ്യോമയാനമേഖലയിൽ സുവർണ മണിക്കൂർ എന്നറിയപ്പെടുന്നത്. എയർലൈനിന്റെ ഫ്ലൈറ്റ് ഷെഡ്യൂളുകൾ തടസപ്പെടുത്താതെ സമഗ്രമായ പരിശോധന നടത്താനും അറ്റകുറ്റപണി നടത്താനും ഈ സമയം ക്രൂ അംഗങ്ങൾ ഉപയോഗിക്കുന്നു.

English Summary:

Secrets of Flight: Why Crews Insist on Raised Window Shades During Takeoff and Landing