‘‘മലയാളികളുടെ മനസ്സിൽ 'കിരീടം' സിനിമയ്ക്കൊപ്പം പതിഞ്ഞതാണ് ആ പാലവും. നെല്‍പ്പാടങ്ങള്‍ക്കു നടുവിലെ ചെമ്മണ്‍ പാതയില്‍ മോഹന്‍ലാലിന്‍റെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങള്‍ക്കും കണ്ണീര്‍പൂവിന്‍റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനും സാക്ഷ്യം വഹിച്ച ഈ പാലം മലയാളസിനിമയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘മലയാളികളുടെ മനസ്സിൽ 'കിരീടം' സിനിമയ്ക്കൊപ്പം പതിഞ്ഞതാണ് ആ പാലവും. നെല്‍പ്പാടങ്ങള്‍ക്കു നടുവിലെ ചെമ്മണ്‍ പാതയില്‍ മോഹന്‍ലാലിന്‍റെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങള്‍ക്കും കണ്ണീര്‍പൂവിന്‍റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനും സാക്ഷ്യം വഹിച്ച ഈ പാലം മലയാളസിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നത്. കിരീടം പാലത്തെയും വെള്ളായണി കായലിന്‍റെ മനോഹാരിതയെയും ആസ്വദിക്കാൻ സാധിക്കുന്നവിധത്തിൽ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തുംവിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്...’’കിരീടം സിനിമയിലെ പ്രധാന രംഗങ്ങൾ ഷൂട്ട് ചെയ്തിട്ടുള്ള തിരുവനന്തപുരത്തെ വെള്ളായണി കായലിന്‍റെ ഭാഗമായ പാലം ഇനി ടൂറിസം കേന്ദ്രം. ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് ഇത്തരത്തിൽ ഒരു ആശയം റിയാസിനു മുന്നിൽ അവതരിപ്പിച്ചത്.

ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പങ്കുവച്ച ചിത്രം. Image Credit :P A Muhammad Riyas/facebook
ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പങ്കുവച്ച ചിത്രം. Image Credit :P A Muhammad Riyas/facebook

വെള്ളായണി കായലിന്‍റെ ഭാഗം

ADVERTISEMENT

‘കിരീടം’ സിനിമയിലെ ഒരു പ്രധാന കഥാപാത്രമായിരുന്നു തിരുവനന്തപുരത്തെ വെള്ളായണി കായലിന്‍റെ ഭാഗമായ പാലം. കഥാഗതിയുടെ സുപ്രധാന മേഖലകളിലെല്ലാം ഈ പാലവുമുണ്ട്. അതുകൊണ്ട് തന്നെ നാട്ടുകാര്‍ ഇതിനെ കിരീടം പാലം എന്നുവിളിച്ചു. മോഹന്‍ലാലും ശ്രീനാഥും ഈ പാലത്തില്‍ ഒന്നിച്ചിരിക്കുന്ന രംഗവും കണ്ണീര്‍പൂവിന്‍റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനത്തെ മനോഹരമാക്കിയ ഈ പ്രദേശത്തിന്‍റെ ഭംഗിയും ഓരോ മലയാളിയുടെയും മനസ്സില്‍ പതിഞ്ഞതാണ്.

വിവിധ സമയങ്ങളിലുള്ള വെള്ളായണി കായലിന്‍റെ മനോഹാരിതയും പാലത്തിന്‍റെ ഏകാന്തതയും ഒപ്പിയെടുത്ത സംവിധായകന്‍ സിബി മലയില്‍ ഈ പ്രദേശത്തെ അനശ്വരമാക്കി. ആരും കൊതിക്കുന്ന ഗ്രാമീണ ഭംഗിയും വെള്ളായണി കായലിന്‍റെ മനോഹാരിതയും ചേര്‍ന്നതാണ് ഈ പ്രദേശം. ഗ്രാമീണ ടൂറിസത്തിന്‍റെ വലിയ സാധ്യതയുള്ള നാട്. കിരീടം സിനിമയുടെ പേരില്‍ അറിയപ്പെടുന്ന ഈ പാലം ഇനി തിരുവനന്തപുരത്തെ പ്രധാന ടൂറിസം കേന്ദ്രമായി മാറും. 

English Summary:

‘Kireedam’ bridge emerges prime spot in Kerala’s cinema tourism project