വിനോദസഞ്ചാരം ഇരട്ടിയാക്കാൻ വലിയ പദ്ധതികളുമായി വൃന്ദാവൻ, 70 നിലകളുള്ള ക്ഷേത്രം ഉടൻ
സഞ്ചാരികളെ ആകർഷിക്കാൻ കൂടുതൽ വിനോദസഞ്ചാര പ്രവർത്തനങ്ങളുമായി ഉത്തർപ്രദേശ്. സഞ്ചാരികൾ ഏറെ എത്തുന്ന വൃന്ദാവനിൽ ഒരു അംബരചുംബിയായ ക്ഷേത്രം ഒരുങ്ങുകയാണ്. 70 നിലകളുള്ള ആകാശം മുട്ടി നിൽക്കുന്ന ക്ഷേത്രമാണ് വൃന്ദാവനിൽ ഒരുങ്ങുന്നത്. വൃന്ദാവൻ ഹെറിറ്റേജ് ടവർ അല്ലെങ്കിൽ വൃന്ദാവൻ ചന്ദ്രോദയ മന്ദിർ എന്ന് പേര്

സഞ്ചാരികളെ ആകർഷിക്കാൻ കൂടുതൽ വിനോദസഞ്ചാര പ്രവർത്തനങ്ങളുമായി ഉത്തർപ്രദേശ്. സഞ്ചാരികൾ ഏറെ എത്തുന്ന വൃന്ദാവനിൽ ഒരു അംബരചുംബിയായ ക്ഷേത്രം ഒരുങ്ങുകയാണ്. 70 നിലകളുള്ള ആകാശം മുട്ടി നിൽക്കുന്ന ക്ഷേത്രമാണ് വൃന്ദാവനിൽ ഒരുങ്ങുന്നത്. വൃന്ദാവൻ ഹെറിറ്റേജ് ടവർ അല്ലെങ്കിൽ വൃന്ദാവൻ ചന്ദ്രോദയ മന്ദിർ എന്ന് പേര് നൽകിയിരിക്കുന്ന ക്ഷേത്രം താമസിയാതെ തന്നെ വൃന്ദാവന്നിലെ മണ്ണിൽ തിളങ്ങാൻ തുടങ്ങും. റിപ്പോർട്ടുകൾ അനുസരിച്ച് ഏകദേശം 80 മില്യൺ ഡോളർ ആണ് അതായത് 668.64 കോടി രൂപ.
ആഗോളതലത്തിൽ ഇന്ത്യൻ സംസ്കാരത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു നിർമിതി ആയിരിക്കും ഇതെന്ന് പ്രമുഖ ഇസ്കോൺ നേതാവ് വ്യക്തമാക്കി. കൂടാതെ ഇത് ഇന്ത്യൻ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുകയും പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ വിനോദസഞ്ചാര മേഖലയെ ഉത്തേജിപ്പിക്കുന്നതിൽ മതപരമായ അടിസ്ഥാന സൗകര്യങ്ങൾക്കുള്ള പങ്ക് നിർണായകമാണെന്ന് ഗ്ലോബൽ ഹരേ കൃഷ്ണ മൂവ്മെന്റ് വൈസ് ചെയർമാനും കോ മെന്ററും ഒപ്പം ബംഗളൂരു ഇസ്കോൺ സീനിയർ വൈസ് പ്രസിഡന്റുമായ ചഞ്ചലപതി ദാസ പറഞ്ഞു. വിദേശികളെ പ്രത്യേകിച്ച് അമേരിക്കക്കാരെ ആത്മീയത അനുഭവിക്കാൻ ഇന്ത്യയിലേക്കു കൊണ്ടുവരണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവാസികളോടു നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിനോദസഞ്ചാര മേഖലയുടെ വളർച്ചയിൽ വിമാനത്താവളങ്ങളിലെ ആധുനിക സൗകര്യം പ്രധാനപ്പെട്ടതാണ്. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ആത്മീയതയും. സഞ്ചാരികളായി എത്തുന്നവരിൽ മിക്കവർക്കും ആത്മീയതയോട് പ്രത്യേക താൽപര്യം ഉണ്ടായിരിക്കുന്നതാണ്. അതിനാൽ തന്നെ ഇന്ത്യയുടെ സമ്പന്നമായ പൈതൃകവും ആത്മീയതയും ലോകത്തിനു മുന്നിൽ കാണിക്കുവാൻ ആത്മീയവും മതപരവുമായ രംഗങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം അത്യന്താപേക്ഷിതമാണ്.
ഇസ്കോൺ ആണ് മുൻകൈ എടുത്ത് ഈ ക്ഷേത്രം നിർമിക്കുന്നത്. 70 നിലകളിലായി പണി കഴിപ്പിക്കുന്ന ക്ഷേത്രം 210 മീറ്റർ ഉയരത്തിലാണ് തയ്യാറാകുന്നത്. വലിയ സൗകര്യങ്ങളോടു കൂടിയാണ് ഈ ക്ഷേത്ര സമുച്ചയം ഉയരുന്നത്. മൾട്ടി ലെവൽ പാർക്കിങ് സൗകര്യം ഇവിടെ ഒരുക്കുന്നുണ്ട്. ഒരേസമയം, 3000 കാറുകൾ ഇവിടെ പാർക് ചെയ്യാൻ കഴിയും. ദിവസവും 2,00,000 ആളുകളെയാണ് ഇവിടേക്ക് പ്രതീക്ഷിക്കുന്നത്. അവധി ദിവസങ്ങളിൽ ഇതിന്റെ ഇരട്ടി ആളുകളെയും പ്രതീക്ഷിക്കുന്നുണ്ടെന്ന് ദാസ വ്യക്തമാക്കി.
വൃന്ദാവനിലെ ചന്ദ്രോദയ മന്ദിർ പണി കഴിപ്പിച്ചു കഴിയുമ്പോൾ വിനോദസഞ്ചാര മേഖലയിൽ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ആത്മീയതയും വിനോദസഞ്ചാരവും ഒന്നിക്കുമ്പോൾ കൂടുതൽ വിനോദസഞ്ചാരികൾ ഇവിടേക്ക് എത്തുമെന്നാണ് കരുതുന്നത്. വൃന്ദാവൻ ഹെറിറ്റേജ് ടവറിൽ നാല് പ്രധാന ക്ഷേത്രങ്ങളാണ് ഉൾപ്പെടുന്നത്.