കോട്ടയം– ആലപ്പുഴ ജലപാതയിൽ ബോട്ട് സർവീസ് പുനരാരംഭിച്ചു
Mail This Article
×
കോട്ടയം– ആലപ്പുഴ ജലപാതയിൽ ഒരു മാസമായി മുടങ്ങിക്കിടന്നിരുന്ന ബോട്ട് സർവീസ് ആരംഭിച്ചു. വ്യാഴാഴ്ച 11.30ന് ആലപ്പുഴയിൽ നിന്നു പുറപ്പെട്ട ബോട്ട് ഉച്ചകഴിഞ്ഞ് 2ന് കോട്ടയത്ത് എത്തി. വെള്ളിയാഴ്ച മുതൽ മുഴുവൻ സർവീസുകളും നടത്തുമെന്ന് ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിൽ ബോട്ട് സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച കേസ് കഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നു. ഡിഎൽഎസ്എ സെക്രട്ടറി സബ് ജഡ്ജി ജി.പ്രവീൺകുമാർ ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥരോട് ബോട്ട് സർവീസ് ഉടൻ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ജലഗതാഗത വകുപ്പ് നടപടി സ്വീകരിച്ചത്. ബോട്ടിന്റെ കൂടുതൽ വിവരങ്ങൾക്ക് – മുജീബ് : 9747737839
English Summary:
Boat service resumed on Kottayam-Alappuzha waterway.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.