ലോണോവാലയിലെ മലവെള്ളപ്പാച്ചിൽ അപകടം; മഴക്കാല യാത്രയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
മഹാരാഷ്ട്രയിലെ ലോണാവാലയില്‍ വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനിടെ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യമുണ്ടായത് ഇന്നലെയാണ്. ഇതേ കുടുംബത്തിലെ രണ്ടു പേരെ കാണാതായിരിക്കുകയാണ്. ബുഷി അണക്കെട്ടിന് അടുത്തുള്ള വെള്ളച്ചാട്ടത്തില്‍ വെച്ചുണ്ടായ ഈ ദുരന്തത്തിന്റെ ഭയാനക
മഹാരാഷ്ട്രയിലെ ലോണാവാലയില്‍ വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനിടെ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യമുണ്ടായത് ഇന്നലെയാണ്. ഇതേ കുടുംബത്തിലെ രണ്ടു പേരെ കാണാതായിരിക്കുകയാണ്. ബുഷി അണക്കെട്ടിന് അടുത്തുള്ള വെള്ളച്ചാട്ടത്തില്‍ വെച്ചുണ്ടായ ഈ ദുരന്തത്തിന്റെ ഭയാനക
മഹാരാഷ്ട്രയിലെ ലോണാവാലയില്‍ വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനിടെ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യമുണ്ടായത് ഇന്നലെയാണ്. ഇതേ കുടുംബത്തിലെ രണ്ടു പേരെ കാണാതായിരിക്കുകയാണ്. ബുഷി അണക്കെട്ടിന് അടുത്തുള്ള വെള്ളച്ചാട്ടത്തില്‍ വെച്ചുണ്ടായ ഈ ദുരന്തത്തിന്റെ ഭയാനക
മഹാരാഷ്ട്രയിലെ ലോണാവാലയില്‍ വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനിടെ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്കാണ് ദാരുണാന്ത്യമുണ്ടായത്. ബുഷി അണക്കെട്ടിന് അടുത്തുള്ള വെള്ളച്ചാട്ടത്തില്‍ വെച്ചുണ്ടായ ഈ ദുരന്തത്തിന്റെ ഭയാനക ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏഴംഗ കുടുംബം ശക്തമായ ഒഴുക്കുള്ള പുഴയുടെ നടുവില്‍ പെട്ടുപോവുന്നതും മിനിറ്റുകള്‍ക്കു ശേഷം ഒഴുകി പോവുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
അവധി ആഘോഷിക്കാനെത്തിയ ഒരു കുടുംബം ദുരന്തവാര്‍ത്തയായി തീര്‍ന്നത് വളരെ പെട്ടെന്നായിരുന്നു. ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ഒഴിവാക്കാമായിരുന്ന ദുരന്തമാണിത്. മഴക്കാലത്ത് വെള്ളച്ചാട്ടങ്ങളിലേക്കും ജലാശയങ്ങളിലേക്കും യാത്രപോവുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആഘോഷത്തെ ദുരന്തഓര്മയാക്കി മാറ്റാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.
1. വഴി തെറ്റല്ലേ- വെള്ളച്ചാട്ടങ്ങളിലേക്കുള്ള യാത്രകളില്‍ കുറച്ചു ദൂരമെങ്കിലും കാല്‍നടയായി പോവേണ്ടി വരും. മഞ്ഞുരുകാന്‍ സാധ്യതയില്ലാത്തിടങ്ങളില് മഴക്കാലത്താണ് വെള്ളച്ചാട്ടങ്ങള്‍ സജീവമാവാറ്. ഇതേ സമയത്തു തന്നെ വഴികള്‍ വെള്ളം എടുത്തുപോവാറുമുണ്ട്. പലപ്പോഴും വെള്ളം ഒഴുകിയ പാതകളെ വഴികളായി തെറ്റിദ്ധരിക്കാറുമുണ്ട്. അതുകൊണ്ട് വളരെ ശ്രദ്ധിച്ചു വേണം മുന്നോട്ടു പോവാന്‍. സുരക്ഷാ ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം. മുന്നറിയിപ്പു ബോര്‍ഡുകളെ അനുസരിക്കുകയും വഴികാട്ടികളെ പിന്തുടരുകയും വേണം.
2. മികച്ച ചെരുപ്പ്/ഷൂ ധരിക്കണം- ഇത്തരം യാത്രകളില്‍ ട്രെക്കിങ് ഭാഗമായതിനാല്‍ തന്നെ ട്രെക്കിങ്ങിന് അനുയോജ്യമായ ചെരിപ്പോ ഷൂവോ ധരിക്കണം. മഴ നനഞ്ഞാലും പ്രശ്നമില്ലാത്തതായിരിക്കണം ഇത്. മികച്ച ഗ്രിപ്പുണ്ടെന്ന് ഉറപ്പിക്കുകയും വേണം. ഇത് വഴുക്കലുള്ള പ്രതലത്തിലും അടിതെറ്റാതിരിക്കാന്‍ സഹായിക്കും.
3. നനവുള്ള പ്രതലങ്ങള്‍- വെള്ളച്ചാട്ടത്തിലേക്കുള്ള പാതകള്‍ കല്ലും മുള്ളും നിറഞ്ഞവ മാത്രമല്ല ചെളിയും വഴുക്കലുള്ള പാറകളും നിറഞ്ഞതുമാവാം. അതുകൊണ്ട് ശ്രദ്ധയോടെ വേണം നടക്കാന്‍. കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളുമുണ്ടാവാം. അവിടെയും പതിവിലേറെ ശ്രദ്ധവേണം. ചവിട്ടുന്ന കല്ലുകള്‍ താഴേക്ക് ഉരുണ്ടുവീഴാനുള്ള സാധ്യതകളും കണക്കിലെടുക്കണം.
4. സുരക്ഷിത അകലം- ഇനി വെള്ളച്ചാട്ടത്തിന് അടുത്തെത്തിയാല്‍ സുരക്ഷിതമായ അകലം പാലിച്ച് കണ്ട് ആസ്വദിക്കുന്നതാണ് നല്ലത്. വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നുണ്ടെങ്കില്‍ സുരക്ഷാ ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ പാലിച്ചു മാത്രം മതി. പെട്ടെന്ന് വെള്ളം ഉയരാനോ വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്നും കല്ലോ മരക്കൊമ്പുകളോ താഴേക്ക് ഒഴുകി വീഴാനുമുള്ള സാധ്യത ഉണ്ടെന്ന കാര്യം മറക്കരുത്. വെള്ളത്തിനൊപ്പം ഇവ താഴെ കുളിക്കുന്നവരുടെ തലയിലേക്കാണു വീഴുക.
5. കാലാവസ്ഥ അറിയണം - പോകുന്ന പ്രദേശത്തേക്കുള്ള കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൂടി കണക്കിലെടുക്കണം. വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് മഴയില്ലെങ്കില്‍ പോലും ദൂരെ മലയില്‍ മഴ പെയ്താല്‍ നോക്കി നില്‍ക്കെ തന്നെ വെള്ളം കൂടാനുള്ള സാധ്യതയുണ്ട്. ഇത് എപ്പോഴും മനസില്‍ വേണം. പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലാണ് ലോണാവാലയിലെ കുടുംബത്തിന് ദുരന്തമായത്.
ലോണാവാല
മഹാരാഷ്ട്രയിലെ സഹ്യാദ്രി മലനിരകളില്‍ ഉള്‍പ്പെട്ട ഹില്‍സ്റ്റേഷനാണ് ലോണാവാല. ഏകദേശം 38 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കിടക്കുന്ന ലോണാവാലയില്‍ മണ്‍സൂണ്‍കാലത്താണ് വിനോദസഞ്ചാരം വര്‍ധിക്കുന്നത്. മഴ കനക്കുന്നതോടെ നിരവധി വെള്ളച്ചാട്ടങ്ങള്‍ ലോണാവാലയില്‍ സജീവമാവും. കുനെ വെള്ളച്ചാട്ടം, റിവേഴ്സ് വെള്ളച്ചാട്ടം, ലോണാവാല വെള്ളച്ചാട്ടം, കട്ടാല്ദാര് വെള്ളച്ചാട്ടം, ഭിവ്പുരി വെള്ളച്ചാട്ടം എന്നിവ ഉദാഹരണങ്ങളാണ്.
വെള്ളച്ചാട്ടങ്ങള്‍ക്കൊപ്പം ഗുഹകള്‍ക്കും കോട്ടകള്‍ക്കും കൂടി പ്രസിദ്ധമാണ് ഇവിടം. ലോണാവാല എന്ന പേരിന്റെ അര്‍ഥം തന്നെ നിരനിരയായുള്ള ഗുഹകളെന്നാണ്. കര്‍ല ഗുഹകള്‍, ബാജ ഗുഹകള്‍, ബേദ്സ ഗുഹകള്‍ എന്നിവ ഇവിടെയുണ്ട്. രാജമച്ചി കോട്ട, ലോഹാഗഡ് കോട്ട, വിസാപുര്‍ കോട്ട, തുങ്കി കോട്ട എന്നിവ പ്രസിദ്ധമാണ്. റേവുഡ് പാര്‍ക്കും ശിവാജി പൂന്തോട്ടവും, വല്വന് ഡാം, ഡെല്ല അഡ്വെഞ്ചര്‍ പാര്‍ക്ക്, ലോണാവാല തടാകം, ബുഷി ഡാം, നരയാനി ഡാം, തുന്ഗാര്ലി ഡാം എന്നിവയാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന കേന്ദ്രങ്ങള്‍. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളിലാണ് പ്രധാനമായും മഴ ലഭിക്കുക. ഇതുതന്നെയാണ് ലോണാവാലയിലെ വിനോദ സഞ്ചാര സീസണും.
എങ്ങനെ എത്തിച്ചേരാം?
പൂനെയില്‍ നിന്നും 64 കിലോമീറ്ററും മുംബൈയില്‍ നിന്നും 96 കിലോമീറ്ററും അകലെയാണ് ലോണാവാല. മുബൈ -ബെംഗളൂരു ദേശീയ പാത ലോണാവാലയിലൂടെയാണ് കടന്നു പോവുന്നത്. ട്രെയിനിലാണ് വരുന്നതെങ്കില്‍ പൂനെയില്‍ നിന്നും രണ്ടു മണിക്കൂര്‍ ഇടവിട്ട് ലോക്കല്‍ ട്രെയിന്‍ ലഭിക്കും. കോപോലി സ്റ്റേഷനില്‍ ഇറങ്ങിയ ശേഷം 15 കിമി അകലെയുള്ള ലോണാവാലയിലേക്ക് ബസ് പിടിക്കാം. മുംബൈയില്‍ നിന്നും ട്രെയിനില്‍ രണ്ടര മണിക്കൂറും പൂനെയില്‍ നിന്നും ഒന്നര മണിക്കൂറും എടുക്കും.
മുംബൈക്കും പൂനെക്കും ഇടയില്‍ ഓടുന്ന ട്രെയിനുകളില്‍ ഭൂരിഭാഗത്തിനും ഇവിടെ സ്റ്റോപ്പുണ്ട്. വിമാന മാര്‍ഗമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ആംമ്പി വാലിയിലെ സ്വകാര്യ വിമാനത്താവളം വഴി എത്താം. പൂനെ വിമാനത്താവളത്തില്‍ നിന്നും 64 കിമിയും മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ നിന്നും 104 കിമിയും അകലെയാണ് ലോണാവാല.