പച്ചയും പർപ്പിളും കലർന്ന നിറങ്ങളുടെ ആകാശത്തെ നൃത്തമാണ് നോർത്തേൺ ലൈറ്റ്സ്. അത് കാണുക എന്നത് പല സഞ്ചാരികളുടേയും സ്വപ്നവുമാണ്. ശരിക്കും കാണേണ്ട ഒരു കാഴ്ച തന്നെയാണത്. അറോറ ബോറാലിസ് എന്നുകൂടി അറിയപ്പെടുന്ന ഈ പ്രകൃതിപ്രതിഭാസം കാണാൻ ഒരു വർഷത്തിൽ അനേകായിരങ്ങളാണ് ഫിൻലൻഡിലേക്കു പോകുന്നത്. വർഷത്തിൽ ഏകദേശം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പച്ചയും പർപ്പിളും കലർന്ന നിറങ്ങളുടെ ആകാശത്തെ നൃത്തമാണ് നോർത്തേൺ ലൈറ്റ്സ്. അത് കാണുക എന്നത് പല സഞ്ചാരികളുടേയും സ്വപ്നവുമാണ്. ശരിക്കും കാണേണ്ട ഒരു കാഴ്ച തന്നെയാണത്. അറോറ ബോറാലിസ് എന്നുകൂടി അറിയപ്പെടുന്ന ഈ പ്രകൃതിപ്രതിഭാസം കാണാൻ ഒരു വർഷത്തിൽ അനേകായിരങ്ങളാണ് ഫിൻലൻഡിലേക്കു പോകുന്നത്. വർഷത്തിൽ ഏകദേശം പത്തോ ഇരുപതോ രാത്രികളിൽ മാത്രമാണ് അറോറ ബൊറാലിസ് ദൃശ്യമാകുന്നത്. അതിനാൽ തന്നെ ആ സമയം ഫിൻലാൻഡ് വടക്കൻ ലൈറ്റുകൾ അന്വേഷിക്കുന്നവരുടെ പ്രധാന ലക്ഷ്യസ്ഥാനമായി മാറും. രാത്രിയുടെ അന്ത്യയാമങ്ങളിൽ പ്രകൃതി ആകാശത്തു നിറങ്ങൾ വാരിവിതറുമ്പോൾ അതൊരു ചില്ലുകൂട്ടിനുള്ളിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം കണ്ടാസദിക്കാൻ സാധിച്ചാൽ എങ്ങനെയുണ്ടാകും. ഫിൻലൻഡിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് അട്രാക്ഷനാണ് ഗ്ലാസ് ഇഗ്ലു. നോർത്തേൺ ലൈറ്റ്സ് കാണുന്നതിനായി ഒരുക്കിയിരിക്കുന്ന  ഈ ഗ്ലാസ് ഇഗ്ലുവിലൊന്ന് തെരഞ്ഞെടുത്ത് അടുത്ത അവധിക്കാലം അവീസ്മരണീയമാക്കാം. 

നോർത്തേൺ ലൈറ്റ്സ് ഏറ്റവും നന്നായി കാണണമെങ്കിൽ സിറ്റി ലൈറ്റുകളിൽ നിന്ന് കഴിയുന്നത്ര അകന്നുപോകുക എന്നതാണ് വഴി. ഇരുണ്ട പ്രദേശങ്ങളിൽ ഇത് വളരെ വ്യക്തമായി കാണാനാകും. അതുകൊണ്ടാണ് ലാപ്‌ലാൻഡ് പോലെ ആർട്ടിക് സർക്കിളിലോ അതിനു മുകളിലോ ഉള്ള വടക്കൻ ഫിന്നിഷ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് സഞ്ചാരികൾ പോകുന്നത്. ഈയടുത്തായി പുതിയൊരു ട്രെൻഡ് രൂപപ്പെട്ടിട്ടുണ്ട്. മഞ്ഞുപ്രദേശങ്ങളിൽ ആളുകൾ താമസിയ്ക്കുന്ന ഇഗ്ലുവിനെ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി മാറ്റിയിരിക്കുകയാണ് ഫിന്ലൻഡ്. അതും ഫുൾ ഗ്ലാസിൽ നിർമ്മിച്ചിരിക്കുന്നവയാണിത്. സാധാരണ അറോറ ബോറാലിസ് കാണുന്നതിനായി പലയിടങ്ങളിലൂടെ സഞ്ചരിക്കണം, ചിലപ്പോൾ മണിക്കൂറൂകളോളം കാത്തിരുന്നാലും ആ സ്ഥലത്ത് ലൈറ്റ്സ് വരണമെന്നില്ല.എന്നാൽ ഈ ഗ്ലാസ് ഇഗ്ലുകൾ സ്ഥാപിച്ചിരിക്കുന്നത് നോർത്തേൺ ലൈറ്റ്സ് കാണാനാകുന്ന സ്ഥലങ്ങളിലാണ്. പുറത്തിറങ്ങാതെ നിങ്ങളുടെ ടെൻഡ് പോലെ രൂപപ്പെടുത്തിയിരിക്കുന്ന ഗ്ലാസ് ഇഗ്ലുവിലിരുന്ന് ആകാശവീസ്മയം കൺകുളിർക്കെ കാണാം. ചില പ്രശസ്തമായ ഇഗ്ലു റിസോർട്ടുകളിതാ. 

ADVERTISEMENT

ആർട്ടിക് ട്രീഹൗസ് ഹോട്ടൽ

ഒരുപക്ഷേ ഫിൻലൻഡിലെ ഏറ്റവും പ്രശസ്തമായ ഇഗ്ലൂ താമസസ്ഥലം റൊവാനിമിയിൽ സ്ഥിതി ചെയ്യുന്ന ഈ ആർട്ടിക് ട്രീഹൗസ് ഹോട്ടലാണ്. കേവലം 37 ഇഗ്ലുകൾ ഉള്ള ഇത് അതിഥികൾക്ക് വളരെ വ്യക്തിപരമായ സേവനം പ്രതീക്ഷിക്കാവുന്ന സ്ഥലമാണ്.നിങ്ങളുടെ സ്വന്തം ഇഗ്ലുവിനകത്ത് കിടക്കയിൽ സുഖമായി കിടന്ന് ആകാശത്തെ ഷോ ആരംഭിക്കുന്നത് വരെ കാത്തിരിക്കുക മാത്രമാണ് നിങ്ങൾ ആകെ ചെയ്യേണ്ട കാര്യം. 

ADVERTISEMENT

ഒക്ടോള

ഇനി കുറച്ചുകൂടി ആഡംബരപൂർണ്ണമായ താമസമാണോ തേടുന്നത് എങ്കിൽ ഒക്ടോളയിൽ താമസം ബുക്ക് ചെയ്യുക. ഏകദേശം 1,000 ഏക്കർ സ്വകാര്യ ഭൂമിയിൽ പരന്നുകിടക്കുന്ന 12 ഓളം ഗ്ലാസ് ഇഗ്ലുവാണ് ഇവിടെയുള്ളത്.നിങ്ങളൊരു ടീമായിട്ടാണ് പോകുന്നതെങ്കിൽ റിസോർട്ട് മുഴുവനായി ബുക്ക് ചെയ്യാനും സാധിക്കും. അങ്ങനെ ആകാശത്തിന്റെ വിശാലതയിൽ പ്രത്യക്ഷപ്പെടുന്ന ആ  അപൂർവ്വ സംഭവം നിങ്ങൾക്ക് ഏറ്റവും മനോഹരമായി ആസ്വദിക്കാം. 

ADVERTISEMENT

കാക്‌സ്‌ലൗട്ടാനൻ ആർട്ടിക് റിസോർട്ട് ഈസ്റ്റ് വില്ലേജ്

ഇൻസ്റ്റഗ്രാമിലൂടെ ഏറെ ഹിറ്റായ ഒറു റിസോർട്ടാണിത്. റിസോർട്ടിന് 2 ലക്ഷത്തിലധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുണ്ട്, ഗ്ലാസ് ഇഗ്ലൂകൾ കൊണ്ട് നിർമ്മിച്ച ഈ റിസോർട്ട് ഓരോ അതിഥിക്കും അവരുടെ സ്വന്തം ചെറിയ ഹബ്ബിൽ നിന്ന് നോർത്തേൺ ലൈറ്റുകൾ കാണാൻ അനുവദിക്കുന്നു. 

English Summary:

Experience the Northern Lights from a Glass Igloo in Finland