കൊച്ചി വിമാനത്താവളത്തിൽ ഇനി താമസസൗകര്യവും; ഫ്ലെക്സി നിരക്ക്, ‘0484 ട്രാൻസിറ്റ് ലോഞ്ച്’
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് ഇനി എയർപോർട്ടിനുള്ളിൽ തന്നെ താമസിക്കാൻ സൗകര്യമുള്ള ട്രാൻസിറ്റ് ലോഞ്ചൊരുങ്ങി. ഹോട്ടലുകളിൽ മുഴുദിന വാടക ഈടാക്കുമ്പോൾ പുതിയ ലോഞ്ചിൽ 4 മണിക്കൂർ മുതലുള്ള ‘ഫ്ലെക്സി ടൈമി’ങ്ങിൽ റൂം എടുക്കാം. 42 കോടി മുടക്കി പഴയ ആഭ്യന്തര ടെർമിനലിന്റെ അറൈവൽ ഏരിയയിലാണ് ആധുനിക സൗകര്യങ്ങളും മികച്ച ഇന്റീരിയറുമുള്ള ട്രാൻസിറ്റ് ലോഞ്ച് രൂപകൽപന ചെയ്തിരിക്കുന്നത്.

‘ 0484 –ട്രാൻസിറ്റ് ലോഞ്ച് ’ – കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് ഇനി എയർപോർട്ടിനുള്ളിൽ തന്നെ താമസിക്കാൻ സൗകര്യമുള്ള ട്രാൻസിറ്റ് ലോഞ്ചൊരുങ്ങി. ഹോട്ടലുകളിൽ മുഴുദിന വാടക ഈടാക്കുമ്പോൾ പുതിയ ലോഞ്ചിൽ 4 മണിക്കൂർ മുതലുള്ള ‘ഫ്ലെക്സി ടൈമി’ങ്ങിൽ റൂം എടുക്കാം. 42 കോടി മുടക്കി പഴയ ആഭ്യന്തര ടെർമിനലിന്റെ അറൈവൽ ഏരിയയിലാണ് ആധുനിക സൗകര്യങ്ങളും മികച്ച ഇന്റീരിയറുമുള്ള ട്രാൻസിറ്റ് ലോഞ്ച് രൂപകൽപന ചെയ്തിരിക്കുന്നത്. 42 മുറികളും 5 കോൺഫറൻസ് ഹാളുകളും 4 സ്വീറ്റ് റൂമുകളും ഇതിലുണ്ടാകും. എയർപോർട്ടിനുള്ളിൽ തന്നെ ബിസിനസ് മീറ്റിങ്ങിനുള്ള സൗകര്യമുണ്ട്. ബാർ, ജിം, സ്പാ, റസ്റ്ററന്റ് എന്നിവയെല്ലാമുള്ള ലോഞ്ചിന്റെ നടത്തിപ്പ് പ്രഫഷനൽ ഏജൻസികൾക്ക് നൽകും. അടുത്ത മാസം മധ്യത്തോടെയാണ് ഉദ്ഘാടനം. ഒരു കോടിയിലേറെ യാത്രക്കാരാണ് ആഭ്യന്തര–രാജ്യാന്തര ടെർമിനലുകൾ വഴി കഴിഞ്ഞ വർഷം യാത്ര ചെയ്തത്.
112 മുറിയുള്ള ‘ താജ് സിയാൽ ’ ഹോട്ടൽ നവംബറിൽ തുറക്കുന്നതോടെ നോൺ എയ്റോ പ്രൊജക്ട് വഴിയുള്ള വരുമാനം കൂട്ടാനാകുമെന്ന പ്രതീക്ഷയിലാണ് സിയാൽ. നിലവിൽ വിമാനങ്ങളുടെ ഓപ്പറേഷനും പാർക്കിങ് ഫീസുമുൾപ്പെടെ സിയാലിന്റെ വരുമാനത്തിൽ 60 ശതമാനവും എയ്റോ പ്രോജക്ടിൽ നിന്നാണ് വരുന്നത്. ട്രാൻസിറ്റ് ലോഞ്ച്, താജ് ഹോട്ടൽ, ഗോൾഫ് റിസോർട്ട്, കമേഴ്സ്യൽ ഏരിയ വികസന പദ്ധതികൾ എന്നിവ വരുന്നതോടെ നോൺ എയ്റോ പദ്ധതികളിൽ നിന്നുള്ള വരുമാനം 50 ശതമാനമെങ്കിലുമാക്കാൻ കഴിയും. യൂസർ ഫീസുൾപ്പെടെയുള്ള നിരക്കുകൾ കുറയ്ക്കാനും ലാൻഡിങ് ഫീസിൽ ഇളവു നൽകാനും ഇത്തരം വരുമാന നേട്ടങ്ങൾ കൊണ്ടു കഴിയും. ഇതുവഴി ടിക്കറ്റ് നിരക്കുകളിലും ഭാവിയിൽ കുറവു വരും.
കൊച്ചി വിമാനത്താവളത്തിന്റെ 25–ാം വാർഷികാഘോഷം ഇന്ന് സിയാലിൽ നടക്കും.നേരത്തെ ജൂബിലി ആഘോഷം നിശ്ചയിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ മാറ്റിവച്ചിരുന്നു.