ഗോവയിലെ കാഴ്ചകൾ ഒന്നു മാറ്റി പിടിച്ചാലോ; ഈ റോഡ് ട്രിപ്പിൽ നിങ്ങൾ കാണുന്നത് മറ്റൊരു ലോകം
ബീച്ചും പബും പാർട്ടിയും മാത്രമല്ല ഗോവ. കാടും മലയും മലനിരകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ മറ്റൊരു ഭാവം കൂടിയുണ്ട് ഗോവയെന്ന സുന്ദര ഭൂമിക്ക്. പ്രകൃതിരമണീയമായ പശ്ചിമഘട്ടത്തിനു നടുവിൽ, ഗോവ, കർണാടക, മഹാരാഷ്ട്ര എന്നീ മോഹിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന ചോർള ഘട്ടാണ് നമ്മുടെ ഈ

ബീച്ചും പബും പാർട്ടിയും മാത്രമല്ല ഗോവ. കാടും മലയും മലനിരകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ മറ്റൊരു ഭാവം കൂടിയുണ്ട് ഗോവയെന്ന സുന്ദര ഭൂമിക്ക്. പ്രകൃതിരമണീയമായ പശ്ചിമഘട്ടത്തിനു നടുവിൽ, ഗോവ, കർണാടക, മഹാരാഷ്ട്ര എന്നീ മോഹിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന ചോർള ഘട്ടാണ് നമ്മുടെ ഈ കഥയിലെ താരം. പ്രകൃതിയുടെ പ്രൗഢിയിൽ നിറഞ്ഞിരിക്കുന്ന ചോർള ഘട്ട് അതിന്റെ ഗംഭീരമായ കാഴ്ചകൾ, ശാന്തമായ വെള്ളച്ചാട്ടങ്ങൾ, തിരക്കേറിയ നഗര ജീവിതത്തിൽ നിന്ന് മാറിയുള്ള ശാന്തമായ അന്തരീക്ഷം, ശുദ്ധമായ വായു എന്നിവയാൽ നിരവധിപ്പേരെ ആകർഷിക്കുന്നു. പതിവ് ഗോവൻ കാഴ്ചകളിൽ നിന്നും വിപരീതമായി പ്രകൃതിയോട് ഇണങ്ങി ഒരു റോഡ് ട്രിപ്പ് പ്ലാൻ ചെയ്യാം.
ചോർല ഘട്ട്
ഗോവ, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ അതിർത്തികളിലായി പശ്ചിമ സഹ്യാദ്രിയുടെ ഭാഗമാണ് ചോർള ഘട്ട്. ചോർളയിലെ റോഡുകൾ പശ്ചിമഘട്ടത്തിന്റെ അതിമനോഹരമായ കാഴ്ച വാഗ്ദാനം ചെയ്യുന്നതിനാൽ കൊങ്കൺ മേഖലയിലെ ഒരു ജനപ്രിയ ഗേറ്റ് എവേയാണിത്. ഈ ഘട്ട് ബൈക്ക് യാത്രക്കാരുടെ പറുദീസയായും പ്രിയപ്പെട്ട റോഡ്-ട്രിപ്പ് ഡെസ്റ്റിനേഷനായും കണക്കാക്കപ്പെടുന്നു. ഗോവയുടെ തലസ്ഥാനമായ പനാജിയിൽ നിന്ന് 50 കിലോമീറ്റർ അകലെയാണിത്.
അഞ്ജുനേം അണക്കെട്ട്
സാൻക്വലിം പട്ടണത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെ, ചോർള ഘട്ടിലെ സാൻക്വലിം-ബെൽഗാം റൂട്ടിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണിത്. ഇവിടുത്തെ അതിമനോഹരമായ പ്രകൃതി സൗന്ദര്യവും സമൃദ്ധമായ സസ്യജാലങ്ങളും നിങ്ങളെ ആകർഷിക്കുമെന്ന് ഉറപ്പാണ്. അടുത്തുള്ള കൊടുമുടിയായ മോർലെംഗഡും ഗോവയിലെ ഏറ്റവും ഉയരമുള്ള കുന്നുകളിൽ ഒന്നായ വാഗേരി കുന്നും ചേർന്നു സൃഷ്ടിച്ച താഴ്വരയിലാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. കൂടാതെ, പ്രകൃതിദത്ത നീന്തൽക്കുളങ്ങൾ എന്ന് അറിയപ്പെടുന്ന രണ്ട് അടിപൊളി തടാകങ്ങളും സമീപത്ത് കാണാം.
ട്രെക്കർമാരുടെ പറുദീസ
ട്രെക്കർമാരുടെ പറുദീസ എന്നറിയപ്പെടുന്ന ലസ്‌നി ടെംബ് മറ്റൊരാകർഷമണമാണ്. ഇവിടുത്തെ കാനനപാതകളിൽ, ഇരുട്ടത്ത് പ്രകാശിക്കുന്ന ബയോ-ലുമിനസെന്റ് ഫംഗസിന്റെ ആകർഷകമായ കാഴ്ചകൾ കാണാനാകും. മഴക്കാലത്ത് ഈ പ്രദേശം പച്ചപ്പിനാൽ നിറയും. ഈ സമയം നല്ലൊരു ട്രെക്കിങ് നടത്താം. രാജ്യത്തിന്റെ പല ഭാഗത്തുനിന്നുമുള്ളവർ ഇവിടെ ട്രെക്കിങ്ങിനായി എത്തുന്നുണ്ട്. ട്വിൻ വജ്ര വെളളച്ചാട്ടമാണ് ഇവിടുത്തെ ഏറ്റവും മികച്ച ആകർഷണം. ഗോവ അതിർത്തി കടന്ന് കർണാടകയിലേക്ക്, അതായത് കങ്കുമ്പിയിൽ നിന്ന് ചാപ്പോളിയിലേക്കാണ് ഈ ട്രെക്ക് നീളുന്നത്. ഈ ആറ് മണിക്കൂർ ട്രെക്കിങ് പശ്ചിമഘട്ടത്തിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ച സഞ്ചാരികൾക്കു നൽകുന്നു.
എങ്ങനെ എത്തിച്ചേരാം
ചോർല ഘട്ടിന് ചുറ്റുമുള്ള അതിമനോഹരമായ കാഴ്ചകൾ കാണാൻ ഏറ്റവും മിതച്ച മാർഗമാണ് കാറിലോ ബൈക്കിലോ യാത്ര ചെയ്യുക എന്നത്. അതിമനോഹരമായ സഹ്യാദ്രിയെ കണ്ടറിയാൻ, അനുഭവിക്കാൻ നിരവധി പാലങ്ങളിലൂടെയും നെൽപ്പാടങ്ങളിലൂടെയും നിങ്ങളെ കൊണ്ടുപോകുന്ന യാത്ര ആവേശം നിറഞ്ഞതായിരിക്കും. 65 കിലോമീറ്റർ അകലെയുള്ള ഗോവയിലെ കലൻഗുട്ട് ഏരിയയാണ് നിങ്ങളുടെ റോഡ് യാത്രയുടെ ഏറ്റവും മികച്ച ആരംഭ പോയിന്റ്. മനോഹരമായ വെള്ളച്ചാട്ടങ്ങളും കായലുകളും നെൽവയലുകളും ഉൾക്കൊള്ളുന്ന നിരവധി ലക്ഷ്യസ്ഥാനങ്ങളിലേക്ക് നയിക്കുന്ന മപുര, അൽഡോണ റോഡുകളിലൂടെയാണ് ഈ റൂട്ട് പോകുന്നത്. ഈ യാത്രയ്ക്കിടെ തനത് ഗോവൻ റസ്റ്ററന്റുകളും പ്രാദേശിക ഭക്ഷണശാലകളും കാണാം. മഡ്ഗാവ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 25 കിലോമീറ്ററും ഗോവ വിമാനത്താവളത്തിൽ നിന്ന് 67 കിലോമീറ്ററും അകലെയാണ് ചോർള ഘട്ട്.