ഒളിംപിക്സ് വേദിയില്‍ സജീവമായി അംബാനി കുടുംബം; ശ്രദ്ധേയമായി നവദമ്പതിമാരുടെ സാന്നിധ്യം
പാരിസിലെ ഒളിംപിക്സ് വേദിയില്‍ സാന്നിധ്യമറിയിച്ച് അംബാനി കുടുംബം. മുകേഷ് അംബാനി, ഇഷ അംബാനി, ആനന്ദ് പിരമല്‍ എന്നിവര്‍ക്കൊപ്പം ഈയിടെ വിവാഹിതരായ അനന്ത് അംബാനിയും രാധിക മര്‍ച്ചന്‍റും ഉണ്ടായിരുന്നു. ആഗോള കായികമേളയ്ക്കുള്ള പിന്തുണ ഉയര്‍ത്തിക്കാട്ടുന്നതോടൊപ്പം, കുടുംബബന്ധങ്ങളുടെ ഊഷ്മളമായ ഏതാനും

പാരിസിലെ ഒളിംപിക്സ് വേദിയില്‍ സാന്നിധ്യമറിയിച്ച് അംബാനി കുടുംബം. മുകേഷ് അംബാനി, ഇഷ അംബാനി, ആനന്ദ് പിരമല്‍ എന്നിവര്‍ക്കൊപ്പം ഈയിടെ വിവാഹിതരായ അനന്ത് അംബാനിയും രാധിക മര്‍ച്ചന്‍റും ഉണ്ടായിരുന്നു. ആഗോള കായികമേളയ്ക്കുള്ള പിന്തുണ ഉയര്‍ത്തിക്കാട്ടുന്നതോടൊപ്പം, കുടുംബബന്ധങ്ങളുടെ ഊഷ്മളമായ ഏതാനും മണിക്കൂറുകള്‍ കൂടി ഈ സാന്നിധ്യം അടയാളപ്പെടുത്തി.
പാരിസ് ഒളിംപിക്സ് 2024 ലോകമെമ്പാടുമുള്ള നിരവധി പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണെങ്കിലും, ജൂലൈയിൽ നടന്ന പ്രൗഢമായ ചടങ്ങിൽ അടുത്തിടെ വിവാഹിതരായ അനന്ത് അംബാനിയും രാധിക മർച്ചന്റും പ്രേക്ഷരുടെ ശ്രദ്ധ പിടിച്ചുപറ്റി. വിവാഹത്തിന് ശേഷം ആദ്യമായാണ് ഇവര്‍ ഇത്തരമൊരു ആഗോള സ്പോര്‍ട്സ് ഇവന്റില്‍ പങ്കെടുക്കുന്നത്.
അയഞ്ഞ ഫ്ലോറല്‍ പ്രിന്‍റ് ഷര്‍ട്ട് ധരിച്ചാണ് അനന്ത് എത്തിയത്. രാധികയാവട്ടെ, തിളങ്ങുന്ന ഓറഞ്ച് നിറത്തിലുള്ള സ്കര്‍ട്ടും ടോപ്പുമായിരുന്നു വേഷം.
റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സണും രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) അംഗവുമായ നിത അംബാനിയും പാരിസിലുണ്ട്. ഇന്ത്യയിൽ സ്‌പോർട്‌സ് പ്രോത്സാഹിപ്പിക്കുന്നതിൽ സജീവമായ ഇടപെടലിനു പേരുകേട്ട ആളാണ് നിത അംബാനി, ഇവരുടെ പങ്കാളിത്തം സ്‌പോർട്‌സിനോടുള്ള കുടുംബത്തിന്റെ ആഴത്തിലുള്ള പ്രതിബദ്ധതയും ആഗോള കായിക രംഗത്ത് ഇന്ത്യയുടെ സാന്നിധ്യം ഉയർത്താനുള്ള നിരന്തര പരിശ്രമവും എടുത്തുകാണിക്കുന്നു. നേരത്തെ, 10 എം എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിൽ വെങ്കലം നേടിയ ഇന്ത്യൻ അത്‌ലറ്റുമാരായ മനു ഭാക്കറിനും സർബ്ജ്യോത് സിങ്ങിനും നിത അംബാനി അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. ഒരു ഒളിംപിക്സ് എഡിഷനിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മനു ഭാക്കര്‍.
ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷന്റെ (ഐഒഎ) പങ്കാളിത്തത്തോടെ റിലയൻസ് ഫൗണ്ടേഷന്റെ സുപ്രധാന സംരംഭമായ ഇന്ത്യാ ഹൗസിന്റെ ഉദ്ഘാടനവും പാരീസില്‍ നടന്നു. ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് വിജയങ്ങൾ ആഘോഷിക്കാനും ഇന്ത്യയുടെ ഒളിംപിക്സ് യാത്ര ലോകവുമായി പങ്കിടാനുമുള്ള ഇടമാണ് ഇത്. കൂടാതെ, കൈത്തറി സാരികൾ, ആഭരണങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമിച്ച ഉൽപ്പന്നങ്ങളും സ്ട്രീറ്റ് ഫുഡ് ഉൾപ്പെടെ നിരവധി ഇന്ത്യൻ ഭക്ഷണങ്ങളും ഇന്ത്യ ഹൗസിൽ ലഭ്യമാകും.
പാരിസ് ഒളിംപിക്സിനു മുന്നോടിയായുള്ള രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) അംഗമായി ജൂലൈ 24 ന് നിത അംബാനി വീണ്ടും ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2016 ലെ റിയോ ഒളിമ്പിക്‌സിലാണ് നിത അംബാനിക്ക് ആദ്യ അംഗത്വം ലഭിച്ചത്. അതിനുശേഷം, ഐഒസിയിൽ ചേരുന്ന ഇന്ത്യയുടെ ആദ്യ വനിത എന്ന നിലയിൽ, ഇതിനകം തന്നെ അസോസിയേഷന് വേണ്ടി മികച്ച മുന്നേറ്റങ്ങൾ നടത്താന്‍ അവര്‍ക്ക് കഴിഞ്ഞു. 40 വർഷത്തിനിടെ 2023 ഒക്ടോബറിൽ മുംബൈയിൽ ആദ്യമായി ഐഒസി സെഷൻ സംഘടിപ്പിച്ചതും ഇതിൽ ഉൾപ്പെടുന്നു.