വമ്പൻ ഓഫറുകളുമായി മാലദ്വീപ്; ഇന്ത്യന്‍ സഞ്ചാരികളേ തിരിച്ചു വരൂ
ഇന്ത്യന്‍ സഞ്ചാരികളെ രാജ്യത്തേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ട് മാലദ്വീപിന്‍റെ 'വെല്‍കം ഇന്ത്യ' റോഡ് ഷോ. മാലദ്വീപ് മാർക്കറ്റിംഗ് ആൻഡ് പബ്ലിക് റിലേഷൻസ് കോർപ്പറേഷൻ (MMPRC), മാലിദ്വീപ് അസോസിയേഷൻ ഓഫ് ട്രാവൽ ഏജന്റ്സ് ആൻഡ് ടൂർ ഓപ്പറേറ്റേഴ്‌സ് (MATATO)...
ഇന്ത്യന്‍ സഞ്ചാരികളെ രാജ്യത്തേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ട് മാലദ്വീപിന്‍റെ 'വെല്‍കം ഇന്ത്യ' റോഡ് ഷോ. മാലദ്വീപ് മാർക്കറ്റിംഗ് ആൻഡ് പബ്ലിക് റിലേഷൻസ് കോർപ്പറേഷൻ (MMPRC), മാലിദ്വീപ് അസോസിയേഷൻ ഓഫ് ട്രാവൽ ഏജന്റ്സ് ആൻഡ് ടൂർ ഓപ്പറേറ്റേഴ്‌സ് (MATATO)...
ഇന്ത്യന്‍ സഞ്ചാരികളെ രാജ്യത്തേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ട് മാലദ്വീപിന്‍റെ 'വെല്‍കം ഇന്ത്യ' റോഡ് ഷോ. മാലദ്വീപ് മാർക്കറ്റിംഗ് ആൻഡ് പബ്ലിക് റിലേഷൻസ് കോർപ്പറേഷൻ (MMPRC), മാലിദ്വീപ് അസോസിയേഷൻ ഓഫ് ട്രാവൽ ഏജന്റ്സ് ആൻഡ് ടൂർ ഓപ്പറേറ്റേഴ്‌സ് (MATATO)...
ഇന്ത്യന്‍ സഞ്ചാരികളെ രാജ്യത്തേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ട് മാലദ്വീപിന്‍റെ 'വെല്‍കം ഇന്ത്യ' റോഡ് ഷോ. മാലദ്വീപ് മാർക്കറ്റിംഗ് ആൻഡ് പബ്ലിക് റിലേഷൻസ് കോർപ്പറേഷൻ (MMPRC), മാലിദ്വീപ് അസോസിയേഷൻ ഓഫ് ട്രാവൽ ഏജന്റ്സ് ആൻഡ് ടൂർ ഓപ്പറേറ്റേഴ്‌സ് (MATATO), നാഷണൽ ഹോട്ടൽസ് ആൻഡ് ഗസ്റ്റ്ഹൗസ് അസോസിയേഷൻ ഓഫ് മാലദ്വീപ് (NHGAM)എന്നിവയുടെ സഹകരണത്തോടെയാണ് റോഡ്‌ഷോ പരമ്പര അരങ്ങേറുന്നത്.
ഡൽഹി, മുംബൈ, ബെംഗളൂരു എന്നീ മൂന്ന് പ്രധാന ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന റോഡ്ഷോ, ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസൽ, രാഷ്ട്രപതിയുടെ ടൂറിസം വികസന ഉപദേഷ്ടാവ് മുഹമ്മദ് ഖലീൽ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും പങ്കെടുക്കുന്നുണ്ട്. ജൂലൈ 30 ന് ന്യൂഡൽഹിയിൽ ആരംഭിച്ച ഷോ ഓഗസ്റ്റ് 1 ന് മുംബൈയിലും ഓഗസ്റ്റ് 3 ന് ബെംഗളൂരുവിലുമാണ് നടക്കുന്നത്.
ഈ പരിപാടിയിലൂടെ യാത്രാരംഗത്തെ 24 വ്യവസായ പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരും. ഇന്ത്യൻ വിപണിയിൽ ശക്തമായ പങ്കാളിത്തവും സഹകരണ അവസരങ്ങളും വളർത്തിയെടുക്കുന്നതിനുള്ള ഒരു ബിസിനസ്-ടു-ബിസിനസ് (B2B) പ്ലാറ്റ്‌ഫോമായാണ് ഷോ ഒരുക്കിയിരിക്കുന്നത്.
മാലദ്വീപിന്റെ ബീച്ചുകൾ, ആഡംബര റിസോർട്ടുകൾ, ഗസ്റ്റ് ഹൗസുകൾ, സമ്പന്നമായ സാംസ്കാരിക പൈതൃകം എന്നിവയെല്ലാം ഷോയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. 2024 ൽ ഇതുവരെ 65,000 ലധികം സഞ്ചാരികൾ എത്തിയതോടെ മാലദ്വീപിൽ ഇന്ത്യൻ വിനോദസഞ്ചാരികളുടെ സ്ഥിരമായ ഒഴുക്ക് കണ്ടുതുടങ്ങിയിട്ടുണ്ട്. ഇത് നിലനിര്‍ത്തുന്നതിനും കൂടുതല്‍ പേരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനും റോഡ് ഷോ സഹായിക്കുമെന്നു കരുതുന്നു.
ഷോയില്‍ പങ്കെടുക്കുന്നവർക്ക് മാലദ്വീപിലെ മുൻനിര റിസോർട്ടുകളായ കാണ്ടിമ മാലദ്വീപ്, നോവ മാലദ്വീപ്, അരീന ഹോട്ടലുകൾ, കാനി ഹോട്ടൽസ്, വില്ല നോട്ടിക്ക, സിരു ഫെൻ ഫുഷി, ഹോളിഡേ ഇൻ കണ്ടൂമ, ആലില, കോതൈഫാരു മാലദ്വീപ് മുതലായ ഹോസ്പിറ്റാലിറ്റി ബ്രാൻഡുകൾ സ്പോൺസർ ചെയ്യുന്ന വിവിധ സമ്മാനങ്ങളുമുണ്ട്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനെ തുടര്‍ന്ന്, ഇന്ത്യൻ യാത്രക്കാർ മാലദ്വീപ് ബഹിഷ്‌കരണ പ്രചാരണം നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി ഇന്ത്യയിൽ നിന്ന് മാലിദ്വീപിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് ഗണ്യമായി കുറയുകയും ചെയ്തു. പ്രധാനമായും വിനോദസഞ്ചാരത്തെ ആശ്രയിക്കുന്ന മാലദ്വീപ് ഇതോടെ വന്‍ തിരിച്ചടി നേരിട്ടു. ഇത് തിരിച്ചറിഞ്ഞ മാലദ്വീപ് പിന്നീട്, ഇന്ത്യയുമായുള്ള നയതന്ത്രബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
മാലദ്വീപിന്റെ ദുർബലമായ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചതിന് ഇന്ത്യയ്ക്കും ചൈനയ്ക്കും പ്രസിഡന്റ് മുഹമ്മദ് മുയിസു നന്ദി പ്രകടിപ്പിച്ചു. ജൂലൈ 27ന്, മാലദ്വീപിന്റെ 59-ാം സ്വാതന്ത്ര്യ വാർഷികത്തെ അനുസ്മരിക്കുന്ന ചടങ്ങിൽ, പ്രസിഡന്റ് മുയിസു ഇരു രാജ്യങ്ങളും നൽകുന്ന സാമ്പത്തിക സഹായം അംഗീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത അദ്ദേഹം, ഇന്ത്യയിൽ നിന്നുള്ള 400 കോടി രൂപയുടെ സഹായത്തിന് നന്ദി പറഞ്ഞു.
മാലദ്വീപില്‍, 2024 ജൂണിലെ മൊത്തം വിനോദസഞ്ചാരികളുടെ വരവിൽ 6.2 ശതമാനം ഇന്ത്യയില്‍ നിന്നാണ്. മാലെ, അദ്ദു അറ്റോൾ, മാഫുഷി ദ്വീപ്, വാധൂ ദ്വീപ്, ഫുൽഹാദൂ ദ്വീപ്, കൊമോ കൊക്കോ ദ്വീപ്, സൺ ഐലൻഡ്, ബനാന റീഫ്, 'തിമിംഗല സ്രാവ് ദ്വീപ്' എന്നറിയപ്പെടുന്ന മാമിഗിലി, അലിമാത ദ്വീപ്, ഫിഹൽഹോഹി ദ്വീപ്, വെലിഗണ്ടു ദ്വീപ് തുടങ്ങിയവയെല്ലാം മാലദ്വീപിലെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളാണ്. ഡൈവിങ്, സ്നോര്‍ക്കലിങ് മുതലായ സമുദ്രവിനോദങ്ങള്‍ക്കു പേരുകേട്ടതാണ് മാലദ്വീപിലെ മനോഹരമായ ബീച്ചുകള്‍.