എത്ര പോയാലും മതിവരാത്തതും സഞ്ചാരികളെ ഇരുകൈയും നീട്ടി മാടിവിളിക്കുന്നതുമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് തായ്​ലൻഡ്. നിരവധി സ്വകാര്യ ടൂർ കമ്പനികൾ തായ്​ലൻഡിലേക്ക് യാത്രകൾ സംഘടിപ്പിക്കാറുണ്ട്. കാരണം വിനോദസഞ്ചാരികളുടെ പറുദീസയാണ് തായിലൻഡ്. സമ്പന്നമായ സംസ്‌കാരം, പ്രകൃതി സൗന്ദര്യം, ലോകത്തെ തന്നെ ഏറ്റവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്ര പോയാലും മതിവരാത്തതും സഞ്ചാരികളെ ഇരുകൈയും നീട്ടി മാടിവിളിക്കുന്നതുമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് തായ്​ലൻഡ്. നിരവധി സ്വകാര്യ ടൂർ കമ്പനികൾ തായ്​ലൻഡിലേക്ക് യാത്രകൾ സംഘടിപ്പിക്കാറുണ്ട്.  കാരണം വിനോദസഞ്ചാരികളുടെ പറുദീസയാണ് തായ്​ലൻഡ്. സമ്പന്നമായ സംസ്‌കാരം, പ്രകൃതി സൗന്ദര്യം, ലോകത്തെ തന്നെ ഏറ്റവും രുചികരമായ ഭക്ഷണ വൈവിധ്യം, സഹൃദയരായ ജനത. അങ്ങനെ പോകുന്നു തായ്​ലൻഡിന്റെ പ്രത്യേകതകൾ. അതുകൊണ്ടു തന്നെ എത്ര പോയാലും മടുക്കാത്തതും എല്ലാ തരത്തിലുമുള്ള സഞ്ചാരികളെ തൃപ്തിപ്പെടുത്തുന്നതുമായ ഒരു അപൂർവ ഡെസ്റ്റിനേഷനാണ് തായ്​ലൻഡ്.

Elephants trekking Thailand. Image Credit : pixfly/shutterstock

സ്വകാര്യ ടൂർ കമ്പനികളുടെ പാക്കേജുകളിൽ നിന്ന് ഒരു മോചനം ആഗ്രഹിക്കുന്നവർക്ക് തായ്​ലൻഡ് യാത്രാ പാക്കേജുമായി ഇന്ത്യൻ റെയിൽവേ എത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ സ്വന്തം ട്രാവല്‍ ഏജന്‍സിയായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷൻ (ഐആര്‍സിടിസി) പാക്കേജില്‍ തായ്​ലൻഡിൽ പോകാന്‍ കഴിയുന്ന ഒരു സുവര്‍ണാവസരമാണ്.

Phi Phi Islands-Thailand, Image : vuk8691/istockphoto
ADVERTISEMENT

തെക്കു-കിഴക്കൻ ഏഷ്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തായ്​ലൻഡിലെ ബാങ്കോക്ക്, പട്ടായ എന്നിവിടങ്ങളാണ് ഐ ആർ സി ടി സി ടൂർ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അഞ്ച് ദിവസത്തെ ഐആര്‍സിടിസി ടൂര്‍ പാക്കേജ് 2024 ഓഗസ്റ്റ് 23 ന് കൊച്ചിയില്‍ നിന്നും പുറപ്പെടും. തായ്​ലൻഡിലെ പ്രശസ്തമായ ബുദ്ധക്ഷേത്രങ്ങള്‍, അപൂര്‍വ്വ വന്യജീവികള്‍, ശാന്തമായ പ്രകൃതിദൃശ്യങ്ങള്‍, കൂടാതെ ബാങ്കോക്ക് നഗരത്തിന്റെ  കാഴ്ചകള്‍ തുടങ്ങിയവ സഞ്ചാരികൾക്ക് ആസ്വദിക്കാൻ കഴിയും.

ശ്രീരാച്ച കടുവ സങ്കേതം, പട്ടായയിലെ മനോഹരമായ അല്‍കസാര്‍ ഷോ, കോറല്‍ ദ്വീപിലേക്കുള്ള ആവേശകരമായ സ്പീഡ് ബോട്ട് യാത്ര, പട്ടായ ഫ്‌ലോട്ടിംഗ് മാര്‍ക്കറ്റ്, നോങ് നൂച്ച് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, സഫാരി വേള്‍ഡ്, മറൈന്‍ പാര്‍ക്ക് തുടങ്ങിയവ കാഴ്ച്ചകളില്‍ ചിലതു മാത്രം. കൊച്ചിയില്‍നിന്നും ബാങ്കോക്കിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റുകള്‍, യാത്രകള്‍ക്ക് എ സി വാഹനം, സുഖകരമായ താമസസൗകര്യങ്ങള്‍, ഇന്ത്യന്‍ റസ്റ്റോറന്റുകളില്‍ രുചികരമായ ഭക്ഷണം, സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലെ പ്രവേശന ടിക്കറ്റുകള്‍, ഇംഗ്ലീഷ് സംസാരിക്കുന്ന പ്രാദേശിക ഗൈഡിന്റെ സേവനം, വീസ ചെലവുകള്‍, യാത്രാ ഇന്‍ഷുറന്‍സ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന ഈ ടൂര്‍ പാക്കേജ് 57650 രൂപ മുതൽ ലഭ്യമാണ്. സീറ്റുകള്‍ പരിമിതമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടുക: 8287932082.

English Summary:

Explore Bangkok & Pattaya: IRCTC's Affordable Thailand Tour Package Awaits!