കെഎസ്ആർടിസിയിൽ കയറാം; കടലുകാണാം, ആറൻമുള വള്ളസദ്യ കഴിക്കാം
കോഴിക്കോട്∙ ഓണക്കാലത്ത് ആഘോഷയാത്രകളൊരുക്കി ആനവണ്ടിയും. കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ ജില്ലയിൽ നിന്ന് ഈ ഓണക്കാലത്ത് വിവിധ മേഖലകളിലേയ്ക്ക് വിനോദയാത്രകളും തീർഥാടന യാത്രകളും ഒരുക്കുന്നു. ഓണത്തിന് അറബിക്കടലിൽ ആഘോഷയാത്ര ചെയ്യാനും അവസരമൊരുക്കിയിട്ടുണ്ട്. സെപ്റ്റംബർ 12ന് കോഴിക്കോട്ടുനിന്ന് ബസ്സിൽ

കോഴിക്കോട്∙ ഓണക്കാലത്ത് ആഘോഷയാത്രകളൊരുക്കി ആനവണ്ടിയും. കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ ജില്ലയിൽ നിന്ന് ഈ ഓണക്കാലത്ത് വിവിധ മേഖലകളിലേയ്ക്ക് വിനോദയാത്രകളും തീർഥാടന യാത്രകളും ഒരുക്കുന്നു.
ഓണത്തിന് അറബിക്കടലിൽ ആഘോഷയാത്ര ചെയ്യാനും അവസരമൊരുക്കിയിട്ടുണ്ട്. സെപ്റ്റംബർ 12ന് കോഴിക്കോട്ടുനിന്ന് ബസ്സിൽ കൊച്ചിയിലെത്തി അവിടെനിന്ന് ആഡംബരകപ്പലായ ‘നെഫ്രിറ്റിറ്റി’യിൽ അറബിക്കടലിൽ അഞ്ചുമണിക്കൂർ ആഘോഷിക്കാം. രാത്രിഭക്ഷണവും ഉൾപ്പെടുന്നുണ്ട്.
ആറൻമുള വള്ളസദ്യ കഴിക്കാനും പഞ്ചപാണ്ടവക്ഷേത്രങ്ങൾ സന്ദർശിക്കാനുമായി സെപ്റ്റംബർ 28ന് യാത്ര ഒരുക്കിയിട്ടുണ്ട്. അഞ്ച് വിഷ്ണുക്ഷേത്രങ്ങൾക്കുപുറമേ കവിയൂർ ഗുഹാക്ഷേത്രങ്ങൾ, പാണ്ടവൻകാവ് ക്ഷേത്രം എന്നിവിടങ്ങളിലും സന്ദർശനം നടത്തും. തുടർന്ന് ആറൻമു വള്ള സദ്യക്കുശേഷം ആറൻമുള കണ്ണാടിയുടെ നിർമാണം എങ്ങനെയെന്നു കണ്ടറിനായുള്ള ക്ലാസും യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സെപ്റ്റംബർ 13നും 27നും വാഗമൺ, കുമളി യാത്രകളുണ്ട്. മൂന്നാറിലെ കാഴ്ചകൾ കാണാൻ സെപ്റ്റംബർ 7,16, 28 എന്നീ ദിവസങ്ങളിൽ യാത്ര നടത്തും. സെപ്റ്റംബർ 29ന് മാമലക്കണ്ടം വഴി മൂന്നാറിലേക്കും യാത്ര ഒരുക്കിയിട്ടുണ്ട്.
8നും 17നും 29നും ജില്ലയിലെ പെരുവണ്ണാമുഴി ജാനകിക്കാട്, കരിയാത്തുംപാറ എന്നിവിടങ്ങളിലേക്ക് യാത്രയുണ്ട്. പാലക്കാടൻ മലനിരകളിലുള്ള നെല്ലിയാമ്പതിയിലേക്കും യാത്രയുണ്ട്. വനഭംഗി ആസ്വദിക്കാനായി മലക്കപ്പാറ യാത്ര 8നും, 22നും നടക്കും.
കണ്ണൂർ ജില്ലയിലെ പ്രകൃതിദൃശ്യങ്ങൾ കാണാനും ട്രക്കിങ് നടത്താനുമായി പൈതൽ മല, പാലക്കയംതട്ട്, ഏഴരകുണ്ട് വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക് 16നും 29നും യാത്രയുണ്ട്.
ഇവയ്ക്കുപുറമേ ഗുരുവായൂർ, കാടാമ്പുഴ, മലമ്പുഴ, സൈലന്റ് വാലി, ഗവി യാത്രകളും ഒരുക്കിയിട്ടുണ്ട്. പ്രകൃതിക്ഷോഭത്തിൽ തകർന്ന വയനാടിനെ സംരക്ഷിക്കുന്നതിനായ് വയനാട്ടിലെ വിവിധ ഇടങ്ങളിലേക്ക് സ്പെഷ്യൽ ട്രിപ്പുകളും ഒരുക്കിയിട്ടുണ്ട്.
ബുക്കിങ്ങിനും വിവരങ്ങൾക്കും: 9544477954, 9846100728