രാജ്യത്തെ തീവണ്ടി ഗതാഗതത്തിൽ വലിയ മാറ്റങ്ങളുമായി വന്ദേഭാരത്. റീഡിങ്ങ് ലൈറ്റും മാസിക വയ്ക്കാനുള്ള സൗകര്യവും ഉൾപ്പെടുത്തി വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളാണ് റെയിൽവേ പുറത്തിറക്കിയിരിക്കുന്നത്. ബംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിലാണ് നിർമാണം പൂർത്തിയായത്. രാജധാനി ട്രെയിനുകളേക്കാൾ മികച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ തീവണ്ടി ഗതാഗതത്തിൽ വലിയ മാറ്റങ്ങളുമായി വന്ദേഭാരത്. റീഡിങ്ങ് ലൈറ്റും മാസിക വയ്ക്കാനുള്ള സൗകര്യവും ഉൾപ്പെടുത്തി വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളാണ് റെയിൽവേ പുറത്തിറക്കിയിരിക്കുന്നത്. ബംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിലാണ് നിർമാണം പൂർത്തിയായത്. രാജധാനി ട്രെയിനുകളേക്കാൾ മികച്ച സൗകര്യങ്ങളും സുരക്ഷയുമാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ പ്രത്യേകത. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഞായറാഴ്ച ബിഇഎംഎലിൽ എത്തി നിർമാണം പൂർത്തിയായ ട്രെയിനുകൾ പരിശോധിച്ചു.

നിരവധി പുതുമകളാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ ഒരുക്കിയിരിക്കുന്നത്. കോച്ചുകളുടെ നിർമാണം പൂർത്തിയായി. ഇനി ട്രയൽ റൺ ആണ് നടക്കാനുള്ളത്. പത്തു ദിവസത്തോളം ട്രയൽ റണ്ണുകൾ നടക്കും. മൂന്ന് മാസത്തിനുള്ളിൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ സർവീസ് തുടങ്ങുമെന്നു റെയിൽവേ മന്ത്രി അറിയിച്ചു. പരമാവധി 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന സ്ലീപ്പർ ട്രെയിനിൽ എസി കമ്പാർട്ട്മെന്റുകൾ ഉൾപ്പെടെ 16 കോച്ചുകളാണ് ഉണ്ടാകുക. അടുത്ത മൂന്ന് മാസത്തിനുള്ളിൽ യാത്രക്കാർക്കായി ഈ ട്രെയിനുകൾ സർവീസ് ആരംഭിക്കും.

ADVERTISEMENT

വന്ദേ ഭാരതിന്റെ സ്ലീപ്പർ ട്രെയിനിൽ എസി കമ്പാർട്ട്മെന്റുകൾ ഉൾപ്പെടെ 16 കോച്ചുകളാണ് ഉണ്ടാവുക. ആകെ 823 ബെര്‍ത്തുകളുണ്ടാകും. ഓരോ ബെര്‍ത്തിലും റീഡിങ് ലൈറ്റ്, ചാര്‍ജ് ചെയ്യുന്നതിനായി സോക്കറ്റ്, മൊബൈല്‍ വയ്ക്കാനും മാസിക വയ്ക്കാനുമുള്ള സൗകര്യം, സ്നാക് ടേബിള്‍ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടായിരിക്കും. പൂര്‍ണമായും യൂറോപ്യന്‍ നിലവാരത്തില്‍ ആയിരിക്കും കോച്ചുകൾ തയ്യാറാക്കുക.

ലോകോത്തര നിലവാരത്തിലുള്ള യാത്രാനുഭവം ഇതിൽ യാത്ര ചെയ്യുന്ന സഞ്ചാരികൾക്കു നല്‍കും. യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യപ്രദമാര്‍ന്ന യാത്രയ്ക്കുമാണു കൂടുതല്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. സ്റ്റെയിന്‍ലെസ് സ്റ്റീലാണ് ട്രെയിനുള്ളില്‍ ഉപയോഗിച്ചിരിക്കുന്നത്. കൂട്ടയിടി ഒഴിവാക്കുന്നതിനായി കവച് സംവിധാനം സ്ലീപ്പര്‍ ട്രെയിനിലുണ്ടാകും. സെന്‍സര്‍ വാതിലുകളും പരിസ്ഥിതിക്ക് ഇണങ്ങുന്ന ശുചിമുറിയുമാകും ഈ ട്രെയിനിൽ ഉണ്ടായിരിക്കുക.

ADVERTISEMENT

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സുരക്ഷ, പ്രത്യേക സൗകര്യങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ ശ്രദ്ധിച്ച് രൂപകൽപ്പന ചെയ്തിട്ടുള്ള വന്ദേ ചെയർ കാർ, വന്ദേ സ്ലീപ്പർ, വന്ദേ മെട്രോ, അമൃത് ഭാരത് ട്രെയിനുകൾ ലോകത്തെ ഏറ്റവും മികച്ച ട്രെയിനുകളുമായി താരതമ്യം ചെയ്യാവുന്നതാണെന്നും മന്ത്രി പറഞ്ഞു. ഇടത്തരക്കാർക്കുള്ള ഗതാഗത മാർഗം എന്ന നിലയിൽ യാത്രാനിരക്കു താങ്ങാനാവുന്നതായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

English Summary:

Vande Bharat Sleeper Train: Revolutionizing Overnight Travel in India.