പുതിയ ഇന്റർലൈൻ കരാറുമായി ശ്രീലങ്കൻ എയർലൈനും ഫ്ലൈദുബായിയും
ശ്രീലങ്കൻ എയർലൈൻസും ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ ഫ്ലൈദുബായും പുതിയ ഇന്റർലൈൻ കരാറിൽ ഒപ്പുവച്ചു. സെപ്റ്റംബർ ഒമ്പതിനാണ് കരാറിൽ ഒപ്പുവച്ചത്. ശ്രീലങ്കയ്ക്കും യുഎഇക്കുമിടയിലും അതിനപ്പുറത്തേക്കും കൂടുതൽ യാത്രാ അവസരങ്ങളാണ് ഇതിലൂടെ അവതരിപ്പിക്കുക. ഈ കരാർ അനുസരിച്ച് ശ്രീലങ്കൻ എയർലൈൻസിൽ യാത്ര

ശ്രീലങ്കൻ എയർലൈൻസും ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ ഫ്ലൈദുബായും പുതിയ ഇന്റർലൈൻ കരാറിൽ ഒപ്പുവച്ചു. സെപ്റ്റംബർ ഒമ്പതിനാണ് കരാറിൽ ഒപ്പുവച്ചത്. ശ്രീലങ്കയ്ക്കും യുഎഇക്കുമിടയിലും അതിനപ്പുറത്തേക്കും കൂടുതൽ യാത്രാ അവസരങ്ങളാണ് ഇതിലൂടെ അവതരിപ്പിക്കുക.
ഈ കരാർ അനുസരിച്ച് ശ്രീലങ്കൻ എയർലൈൻസിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ദുബായിലെ ഏവിയേഷൻ ഹബ് വഴി ആഫ്രിക്ക, മധ്യേഷ്യ, മധ്യ-തെക്ക്-കിഴക്കൻ യൂറോപ്പ്, മിഡിൽ ഈസ്റ്റ് തുടങ്ങി 30 ലധികം സ്ഥലങ്ങളിലേക്കു യാത്ര ചെയ്യാൻ കഴിയും. ബുക്കാറെസ്റ്റ്, ഇസ്താംബുൾ, ക്രാക്കോ, മൊംബാസ, നേപ്പിൾസ്, സോഫിയ, താഷ്‌കന്റ്, സാൻസിബാർ തുടങ്ങിയ സവിശേഷ അവധിക്കാല കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.
കൂടാതെ, തെക്ക്-കിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന നിരവധി സ്ഥലങ്ങളിലേക്കു മെൽബൺ, സിയോൾ, സിംഗപ്പൂർ, ടോക്കിയോ എന്നിവയുൾപ്പെടെ, ഫ്ലൈദുബായ് യാത്രക്കാർക്കും യാത്ര ചെയ്യാൻ കഴിയും. ശ്രീലങ്കൻ എയർലൈൻസിന്റെ ശക്തമായ ശൃംഖലയിലെ 16 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് ഇത്തരത്തിൽ ഫ്ലൈദുബായ് യാത്രക്കാർക്ക് പ്രവേശനം ലഭിക്കുക. പുതിയ കരാറിലൂടെ യാത്രക്കാർക്ക് ഒറ്റ ടിക്കറ്റ് സൗകര്യവും ത്രൂ ചെക്ക്ഡ് ബാഗേജും ലഭിക്കും.