ലോകത്തിലെ ഏറ്റവും ചെലവേറിയ രാജ്യങ്ങളിലേക്ക് ഒരു ലക്ഷ്വറി ട്രിപ്പ് പോയാലോ
പുതിയ സ്ഥലങ്ങൾ കാണുന്നതും ലോകമെമ്പാടും യാത്രകൾ നടത്തുന്നതും വിവിധതരം ഭക്ഷണങ്ങൾ പരീക്ഷിക്കുന്നതും സംസ്കാരത്തിന്റെ വൈവിധ്യത്തിനു സാക്ഷ്യം വഹിക്കുന്നതും പുതിയ ആളുകളെ കണ്ടുമുട്ടുകയും ചെയ്യുന്നതുമെല്ലാം യാത്രയുടെ ഏറ്റവും മനോഹരമായ ഭാഗമാണ്. ഇന്നു നിങ്ങൾ കണ്ടുമുട്ടുന്ന മിക്കവാറും എല്ലാ ആളുകളും ഒരു യാത്രാ
പുതിയ സ്ഥലങ്ങൾ കാണുന്നതും ലോകമെമ്പാടും യാത്രകൾ നടത്തുന്നതും വിവിധതരം ഭക്ഷണങ്ങൾ പരീക്ഷിക്കുന്നതും സംസ്കാരത്തിന്റെ വൈവിധ്യത്തിനു സാക്ഷ്യം വഹിക്കുന്നതും പുതിയ ആളുകളെ കണ്ടുമുട്ടുകയും ചെയ്യുന്നതുമെല്ലാം യാത്രയുടെ ഏറ്റവും മനോഹരമായ ഭാഗമാണ്. ഇന്നു നിങ്ങൾ കണ്ടുമുട്ടുന്ന മിക്കവാറും എല്ലാ ആളുകളും ഒരു യാത്രാ
പുതിയ സ്ഥലങ്ങൾ കാണുന്നതും ലോകമെമ്പാടും യാത്രകൾ നടത്തുന്നതും വിവിധതരം ഭക്ഷണങ്ങൾ പരീക്ഷിക്കുന്നതും സംസ്കാരത്തിന്റെ വൈവിധ്യത്തിനു സാക്ഷ്യം വഹിക്കുന്നതും പുതിയ ആളുകളെ കണ്ടുമുട്ടുകയും ചെയ്യുന്നതുമെല്ലാം യാത്രയുടെ ഏറ്റവും മനോഹരമായ ഭാഗമാണ്. ഇന്നു നിങ്ങൾ കണ്ടുമുട്ടുന്ന മിക്കവാറും എല്ലാ ആളുകളും ഒരു യാത്രാ
പുതിയ സ്ഥലങ്ങൾ കാണുന്നതും ലോകമെമ്പാടും യാത്രകൾ നടത്തുന്നതും വിവിധതരം ഭക്ഷണങ്ങൾ പരീക്ഷിക്കുന്നതും സംസ്കാരത്തിന്റെ വൈവിധ്യത്തിനു സാക്ഷ്യം വഹിക്കുന്നതും പുതിയ ആളുകളെ കണുന്നതുമെല്ലാം യാത്രയുടെ ഏറ്റവും മനോഹരമായ ഭാഗമാണ്. ഇന്നു നിങ്ങൾ കണ്ടുമുട്ടുന്ന മിക്കവാറും എല്ലാ ആളുകളും ഒരു യാത്രാ പ്രേമികളായിരിക്കും. ബജറ്റിലൊതുങ്ങുന്ന യാത്രകൾ നടത്തുന്നവരാണ് അതിലേറെയും. പോക്കറ്റ് കാലിയാകാതെ എങ്ങനെ യാത്ര ചെയ്യാം എന്നു ചിന്തിക്കുന്നവരല്ലേ നമ്മളെല്ലാം. എന്നാൽ ചില സാഹസീകതകൾ ചെയ്യുന്നതുപോലെയാണ് ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ചെലവേറിയ ഈ രാജ്യങ്ങളിലേക്കുള്ള യാത്ര. കാര്യം കയ്യിൽ നിന്നും കാശ് കുറേ ചെലവാകുമെങ്കിലും നമ്മുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടങ്ങളിലൊക്കെ പോയില്ലെങ്കിൽ അതു വലിയൊരു നഷ്ടമായി മാറും. ലോകത്തിലെ ഏറ്റവും ചെലവേറിയ ചില യാത്രകളിതാ.
∙ സ്വിറ്റ്സർലൻഡ്
ഭൂമിയിലെ സ്വർഗ്ഗത്തിലേക്ക് ഒരു യാത്ര. ഒരു ജീവിതകാലത്ത് മനുഷ്യൻ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്ന്. തലസ്ഥാന നഗരമായ ബേൺ ആൽപ്‌സ് പർവ്വതനിരകളിലേക്കുള്ള ഗേറ്റ്‌വേ എന്നു പലപ്പോഴും വിളിക്കപ്പെടുന്നതിനാൽ ഇത് കാഴ്ചകൾക്കും യാത്രകൾക്കുമുള്ള മികച്ച കേന്ദ്രമാണ്. നഗരത്തിന്റെ മികച്ച കാഴ്ചകൾ പ്രദാനം ചെയ്യുന്ന ബിയർ പാർക്ക്, റോസ് ഗാർഡൻ എന്നിവ സന്ദർശിക്കാം. മിക്കവാറും ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങളെല്ലാം സൂറിച്ചിലായിരിക്കും ലാൻഡ് ചെയ്യുക. സ്വിറ്റ്സർലൻഡിന്റെ സാമ്പത്തിക തലസ്ഥാനമാണ് സൂറിച്ച്. നിങ്ങൾ ഏതുതരം സഞ്ചാരികളാണെന്നതു പ്രശ്നമല്ല ,എല്ലാത്തരം യാത്രികർക്കും അനുയോജ്യമായതെല്ലാം ഇവിടെയുണ്ട്. സാഹസിക സഞ്ചാരികൾക്ക് ആൽപ്‌സിൽ സ്കീയിംഗോ സ്നോബോർഡോ ചെയ്യാം, അല്ലെങ്കിൽ ഇന്റർലേക്കനിലെ അഡ്വഞ്ചറസ് പ്രവർത്തനങ്ങളിലൂടെ നിങ്ങളുടെ ധൈര്യവും ആവേശവും പരീക്ഷിക്കാം. കലയിലും ചരിത്രത്തിലും കൂടുതൽ താൽപ്പര്യമുള്ളവർക്ക് ബാസൽ അല്ലെങ്കിൽ ജനീവ പോലുള്ള നഗരങ്ങളിലെ കോട്ടകൾ, മ്യൂസിയങ്ങൾ, ആർട്ട് ഗാലറികൾ എന്നിവ സന്ദർശിക്കാം. ലോകോത്തര നിലവാരത്തിലുള്ള പൊതുഗതാഗതമാണ് ഈ രാജ്യത്തിന്റെ മറ്റൊരു പ്രത്യേകത. നോവലുകളിലും കഥകളിലുമെല്ലാം കാണുംവിധമുള്ള പ്രകൃതിരമണീയമായ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിൻ യാത്രയും ഒരിക്കലെങ്കിലും ആസ്വദിക്കണം.
∙ നോർവേ
നോർവേയിലേക്കുള്ള യാത്ര എന്നുപറയുമ്പോൾ തന്നെ പോക്കറ്റ് ചോരാൻ തുടങ്ങും. ലോകത്തിലെ ഏറ്റവും ചെലവേറിയ അവധിക്കാലമായിരിക്കും ഇവിടുത്തേത്. എന്നുകരുതി നോർവേയെ ഒഴിവാക്കാനും പറ്റില്ലല്ലോ. കാരണം അത്രയും മനോഹരമായ രാജ്യമാണത്. പാതിരാ സൂര്യന്റെ നാടെന്നാണ് നോർവേ അറിയപ്പെടുന്നത്. കാരണം വേനൽക്കാലത്ത് 20 മണിക്കൂറിൽ കൂടുതൽ പകലായിരിക്കും ഇവിടെ. പച്ചപ്പും ഹരിതാഭയും വാരിവിതറിയ ദൃശ്യങ്ങളാണ് എങ്ങും ഇനി മഞ്ഞുകാലമാണെങ്കിൽ അതിലും മനോഹരമായിരിക്കും. വെള്ളച്ചാട്ടങ്ങൾക്കും പർവ്വതങ്ങൾക്കും പേരുകേട്ട നോർവേയുടെ ഓരോ ഡെസ്റ്റിനേഷനുകളും ഒന്നിനൊന്ന് മികച്ചതാണ്. ആകെ അമ്പതിനായിരം ആളുകൾ മാത്രമാണ് രാജ്യത്തുള്ളത്. നോർവേയിൽ ചുറ്റി സഞ്ചരിക്കാൻ നിരവധി മാർഗങ്ങളുണ്ട്. റെയിൽ, ക്രൂയിസ് കപ്പൽ, അല്ലെങ്കിൽ ക്യാംപർവാൻ എന്നിവയിലൂടെ കാഴ്ചകൾ കാണാം. വൈൽഡ് ക്യാംപിങ് അനുവദനീയമായതിനാൽ, നിങ്ങൾക്ക് എവിടെ വേണമെങ്കിലും പാർക്ക് ചെയ്ത് ഉറങ്ങാൻ കഴിയും. നോർവേയിലേക്കുള്ള ഒരു യാത്രയ്ക്കിടെ ധാരാളം ക്യാംപർമാരെ കാണാൻ സാധിക്കും. നോർവേയുടെ ജീവിത ചെലവ് പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളുടെ 72 ശതമാനത്തേക്കാൾ കൂടുതലാണ്, ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ 85 ശതമാനത്തേക്കാൾ ചെലവേറിയതാണ് ഒരു നോർവീജിയൻ ദിവസം. അതുകൊണ്ട് അങ്ങോട്ട് യാത്ര പ്ലാൻ ചെയ്യുമ്പോൾ കൈ നിറയെ കാശുവേണമെന്നു സാരം.
∙ യുണൈറ്റഡ് കിങ്ഡം
മലയാളികൾ ഇപ്പോൾ ഏറ്റവും കൂടുതൽ ചേക്കേറുന്ന രാജ്യങ്ങളിലൊന്ന് യുകെയാണ്. പഠനത്തിനും ജോലിക്കുമായി കുടുംബത്തോടെ നൂറുകണക്കിനു പേരാണ് ഓരോ വർഷവും ഈ രാജ്യത്തേക്കു പോകുന്നത്. ഉയർന്ന വേതനവും ആനുകൂല്യങ്ങളും മികച്ച ജീവിതനിലവാരവും വിദ്യാഭ്യാസവുമാണ് ഇങ്ങനെ കുടിയേറുന്നവർക്കായി രാജ്യം നൽകുന്നത്. എന്നാൽ യുകെയിലെ ജീവിത ചെലവ് അതിനേക്കാളൊക്കെ കൂടുതലാണ്. ടൂറിസ്റ്റുകൾക്കു മാത്രമല്ല, അവിടെ ജീവിക്കുന്നവർക്കും ഏറെ ചെലവേറിയതാണ് ഈ രാജ്യം എന്നതും ശ്രദ്ധേയമാണ്. അത്യാഡംബരങ്ങളുടെ നഗരമായ ലണ്ടൻ, സാംസ്കാരികമായി സമ്പന്നമായ എഡിൻബ്ര, മാഞ്ചസ്റ്റർ, സ്കോട്ട്ലൻഡ്, ഇംഗ്ലണ്ട് തുടങ്ങി നിരവധി സ്ഥലങ്ങളുണ്ട് യുകെയിൽ സന്ദർശിക്കാൻ. സ്കോട്ട്ലൻഡ്, ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവ ഉൾക്കൊള്ളുന്ന ഒരു ഏകീകൃത രാജ്യമാണിത്. ഒരു കാലത്ത് ബ്രിട്ടിഷ് സാമ്രാജ്യം എന്തായിരുന്നുവെന്ന് ഒരു ധാരണ നൽകുന്ന പതിനാല് വിദേശ പ്രദേശങ്ങളും യുണൈറ്റഡ് കിങ്ഡത്തിനുണ്ട്. സ്റ്റോൺഹെൻജാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണം. ഈ മെഗാലിത്തിക് സ്മാരകം ഇംഗ്ലണ്ടിന്റെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു, ക്രിസ്തുവിനും 3,000 വർഷം മുമ്പുള്ള ഈ സ്ഥലം ഒരിക്കലെങ്കിലും കാണണം.
∙ ഇസ്രയേൽ
ക്രിസ്തുവിന്റെ ജനനദേശം എന്നതിനപ്പുറം നിറയെ ലാൻഡ്സ്കേപ്പുകളും ചരിത്രാതീത സ്മാരകങ്ങളും ഉള്ള ഇസ്രയേലിലേക്കുള്ള യാത്രാ ചെലവേറിയതാകുന്നത് അവിടുത്തെ ഹോട്ടൽ നിരക്കുകളും ജീവിതചെലവും ഉയർന്നതിനാലാണ്. ലോകത്ത് ഏറ്റവുമധികം ഫോട്ടോയെടുക്കപ്പെട്ട സ്ഥലം എന്ന ഖ്യാതിയുള്ള ഇസ്രയേലിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള ചെറിയ റസ്റ്ററന്റുകൾ വരെ അമിത നിരക്കാണ് ഈടാക്കുന്നത്. കഴിഞ്ഞ കുറച്ചു കാലം മുൻപു വരെ വിശുദ്ധ നാടും തീര്‍ഥാടന സ്ഥാനവുമായിരുന്ന ഇസ്രായേൽ അവസരങ്ങളുടെ നാളായി മാറിയിട്ട് കുറച്ചു നാളുകൾ ആയതേയുള്ളൂ. ഇസ്രായേൽ എന്ന രാജ്യം ജീവിതത്തിലൊരിക്കലെങ്കിലും സന്ദർശിക്കണം എന്ന ആഗ്രഹത്തിനു പിന്നിൽ പലർക്കും ഉള്ള കാരണങ്ങളിലൊന്ന് ജറുസലേം എന്ന വിശുദ്ധഭൂമിയുടെ സാന്നിധ്യം തന്നെയാണ്. ഇസ്രയേലിന്റെ തലസ്ഥാനമായ ജറുസലേം അതിന്റെ സമ്പന്നമായ ചരിത്രത്തിനും വിശ്വാസങ്ങള്‍ക്കും പ്രസിദ്ധമാണ്. ജറുസലേം വിശ്വാസികളുടെ നഗരമായി മാറുമ്പോൾ ടെൽ അവിവ് മനോഹരമായ ബീച്ചുകളുടെയും ബാറുകളുടെയും നാടാണ്. കൗതുകം പകരുന്ന ചാവ് കടലും മറ്റ് മരുഭൂമിയും താഴ്വാരങ്ങളും കുന്നുകളും മലകളും ചരിത്ര ഇടങ്ങളും മ്യൂസിയവും ഇവിടെയുണ്ട്. വർഷം മുഴുവനും സന്ദർശിക്കുവാൻ കഴിയുന്ന ചുരുക്കം ചില ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നു കൂടിയാണ് ഇസ്രായേൽ.
∙ ഡെൻമാർക്ക്
എന്തൊക്കെ നോക്കിയാലും ഡെൻമാർക്ക് എന്ന രാജ്യം സൂപ്പർ എക്സ്പെൻസീവാണ്. ഭക്ഷണമായാലും രാജ്യത്തിനകത്തുള്ള പൊതുഗതാഗതമായാലും താമസമായാലും എല്ലാം കൊണ്ടും ചെലവേറിയ ഒരു സുന്ദരനാട്. കാര്യം ഇതൊക്കെയാണെങ്കിലും ഇവിടേയ്ക്കുള്ള സഞ്ചാരികളുടെ ഒഴുക്കിന് അതൊന്നും ഒരു തടസമല്ല. വർഷം തോറും ഡെൻമാർക്ക് സന്ദർശിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് തന്നെ അതിനു തെളിവാണ്. കടല്‍ത്തീരങ്ങളും പാടങ്ങളും തടാകങ്ങളും മുഖ്യകാഴ്ചയായ ഡെന്മാര്‍ക്ക് നാടിന്‍റെ പ്രത്യേകത കൊണ്ട് സഞ്ചാരികളെ അദ്ഭുതപ്പെടുന്നുന്ന രാജ്യമാണ്. എന്നാൽ നികുതിയടക്കം പലതും ഉയർന്ന തോതിലാണിവിടെയുള്ളത്. അന്തരീക്ഷ മലിനീകരണം കാരണം കാറുകൾക്കു കനത്ത നികുതി ഏർപ്പെടുത്തിയിരിക്കുന്നതിനാൽ സൈക്കിളുകളിലാണ് ഇവിടെയുള്ള ഭൂരിഭാഗം പേരും സഞ്ചരിക്കുന്നത്. പരിസ്ഥിതി മലിനീകരണം, കാലാവസ്ഥ വ്യതിയാനം എന്നിവയ്ക്കെല്ലാം പ്രാധാന്യം കൽപ്പിക്കുന്നവരാണ് ഡെൻമാർക്കുകാർ. പല ദിക്കുകളിൽ നിന്നുമെത്തുന്ന സഞ്ചാരികളെ ഇരുകയ്യും നീട്ടിയാണ് ഡെൻമാർക്ക് സ്വീകരിക്കുന്നത്. എന്നാൽ ഇവിടെ ഹോട്ടലുകൾ മാത്രമല്ല, ഭക്ഷണവും വളരെ ചെലവേറിയതാണ്.
∙ ലക്സംബർഗ്
ഈ ഭൂമിയിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിലൊന്നായ ലക്സംബർഗിൽ ജീവിക്കുക എന്നത് ഏറെ ചെലവുള്ള കാര്യമാണ്. അതുപോലെ തന്നെയാണ് അവിടെ സന്ദർശനം നടത്തുന്നതും. നല്ല ചെലവുള്ള യാത്രയാണ് ലക്സംബർഗിലേയ്ക്കുള്ളത്. പടിഞ്ഞാറൻ യൂറോപ്പിലെ കരയാൽ ചുറ്റപ്പെട്ട ഒരു ചെറിയ രാജ്യമാണ് ലക്സംബർഗ്. ലോകത്തിലെ സമ്പന്ന രാജ്യങ്ങളിലൊന്നാണ് ലക്സംബർഗ്. ലക്സംബർഗ് സമ്പദ്‌വ്യവസ്ഥയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത് സാമ്പത്തിക മേഖലയാണ്. യൂറോപ്യൻ യൂണിയനിലെ ഒരു രാജ്യാന്തര ധനകാര്യ കേന്ദ്രമാണ് ലക്സംബർഗ്, 140 ലധികം രാജ്യാന്തര ബാങ്കുകൾക്ക് രാജ്യത്ത് ഒരു ഓഫീസുണ്ട്. 82 കിലോമീറ്റർ നീളവും 57 കിലോമീറ്റർ വീതിയുമുള്ള ഇത് ഒരു ദിവസത്തിനുള്ളിൽ കണ്ടുതീർക്കാവുന്നതാണ്. എന്നാൽ അതിശയകരമാം വിധം മനോഹരമായ ഈ രാജ്യം കണ്ടുതീർക്കാൻ ഒരാൾ 4-5 ദിവസം എങ്കിലും ചെലവഴിക്കണം.