ഒക്ടോബർ മാസത്തിലെ അവധിയാഘോഷം, തിരക്കില്ലാത്ത ഈ ഹിൽസ്റ്റേഷനുകളിലേക്കു പോകാം
ഇന്ത്യയിൽ യാത്ര ചെയ്യാനുള്ള ഏറ്റവും നല്ല സമയമാണ് ഒക്റ്റോബർ മാസം, കാരണം അത്ര ചൂടോ തണുപ്പോ ഇല്ലാത്ത മിതമായ കാലാവസ്ഥയായിരിക്കും മിക്ക സംസ്ഥാനങ്ങളിലും. ശൈത്യകാല ഡെസ്റ്റിനേഷനുകളെല്ലാം അതിശൈത്യത്തിലേക്കു പ്രവേശിക്കുന്നതിനു മുൻപുള്ള സമയം. അപ്പോൾ വേഗം ഒരു ട്രിപ്പ് പ്ലാൻ ചെയ്തോ. ഇതാ ഒട്ടും തിരക്കില്ലാത്ത
ഇന്ത്യയിൽ യാത്ര ചെയ്യാനുള്ള ഏറ്റവും നല്ല സമയമാണ് ഒക്റ്റോബർ മാസം, കാരണം അത്ര ചൂടോ തണുപ്പോ ഇല്ലാത്ത മിതമായ കാലാവസ്ഥയായിരിക്കും മിക്ക സംസ്ഥാനങ്ങളിലും. ശൈത്യകാല ഡെസ്റ്റിനേഷനുകളെല്ലാം അതിശൈത്യത്തിലേക്കു പ്രവേശിക്കുന്നതിനു മുൻപുള്ള സമയം. അപ്പോൾ വേഗം ഒരു ട്രിപ്പ് പ്ലാൻ ചെയ്തോ. ഇതാ ഒട്ടും തിരക്കില്ലാത്ത
ഇന്ത്യയിൽ യാത്ര ചെയ്യാനുള്ള ഏറ്റവും നല്ല സമയമാണ് ഒക്റ്റോബർ മാസം, കാരണം അത്ര ചൂടോ തണുപ്പോ ഇല്ലാത്ത മിതമായ കാലാവസ്ഥയായിരിക്കും മിക്ക സംസ്ഥാനങ്ങളിലും. ശൈത്യകാല ഡെസ്റ്റിനേഷനുകളെല്ലാം അതിശൈത്യത്തിലേക്കു പ്രവേശിക്കുന്നതിനു മുൻപുള്ള സമയം. അപ്പോൾ വേഗം ഒരു ട്രിപ്പ് പ്ലാൻ ചെയ്തോ. ഇതാ ഒട്ടും തിരക്കില്ലാത്ത
ഇന്ത്യയിൽ യാത്ര ചെയ്യാനുള്ള ഏറ്റവും നല്ല സമയമാണ് ഒക്റ്റോബർ മാസം, കാരണം അത്ര ചൂടോ തണുപ്പോ ഇല്ലാത്ത മിതമായ കാലാവസ്ഥയായിരിക്കും മിക്ക സംസ്ഥാനങ്ങളിലും. ശൈത്യകാല ഡെസ്റ്റിനേഷനുകളെല്ലാം അതിശൈത്യത്തിലേക്കു പ്രവേശിക്കുന്നതിനു മുൻപുള്ള സമയം. അപ്പോൾ വേഗം ഒരു ട്രിപ്പ് പ്ലാൻ ചെയ്തോ. ഇതാ ഒട്ടും തിരക്കില്ലാത്ത എന്നാൽ ഏറ്റവും മനോഹരമായ ചില ഹിൽസ്റ്റേഷനുകൾ.
∙ കൗസാനി, ഉത്തരാഖണ്ഡ്
ഏപ്രിൽ-ജൂൺ, ഒക്ടോബർ-ഫെബ്രുവരി മാസങ്ങളിലാണ് കൗസാനി ഹിൽസ്റ്റേഷൻ സന്ദർശിക്കാൻ ഏറ്റവും നല്ലത്. അതിശയകരമായ പർവ്വത കാഴ്ചകൾക്കും ശാന്തമായ വനങ്ങൾക്കും പേരുകേട്ടതാണിവിടം. കൗസാനി ടീ എസ്റ്റേറ്റും "കോയി മിൽ ഗയ എന്ന ബോളിവുഡ് ഹിറ്റ് ചിത്രത്തിന്റെ രംഗങ്ങൾ എവിടെയാണ് ചിത്രീകരിച്ചതെന്ന് കാണാനുള്ള അവസരവും നഷ്ടപ്പെടുത്തരുത്. സമുദ്രനിരപ്പിൽ നിന്ന് 1890 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലയിലെ കൗസാനി കുമയോൺ മേഖലയിലെ മറഞ്ഞിരിക്കുന്ന നിധിയാണ്. ത്രിശൂൽ, നന്ദാദേവി, പഞ്ചചൂളി തുടങ്ങിയ ഹിമാലയൻ കൊടുമുടികളുടെ വിശാലദൃശ്യങ്ങൾ ഇവിടെ നിന്ന് ആസ്വദിക്കാം. ചിർ, നീല പൈൻ വനങ്ങൾ എന്നിവയാൽ അലങ്കരിച്ച ഒരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന, അധികം അറിയപ്പെടാത്ത ഈ ഹിൽ സ്റ്റേഷൻ അവധിക്കാല യാത്രകൾക്ക് ഏറെ അനുയോജ്യമാണ്.
∙ ഖജ്ജിയാർ, ഹിമാചൽ പ്രദേശ്
നിങ്ങൾ ഹിമാചലിലെ മിനി സ്വിറ്റ്സർലൻഡിൽ പോയിട്ടുണ്ടോ? അത് മണാലിയോ ഷിംലയോ അല്ല, ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലെ ഡൽഹൗസിയിൽ നിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള അത്ര അറിയപ്പെടാത്ത ഹിൽ സ്റ്റേഷനാണത്. ഖജ്ജിയാർ എന്നാണ് ഈ മനോഹരസ്ഥലത്തിന്റെ പേര്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1920 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സീസണിൽ മാത്രമാകും തിരക്കേറുക. വിശാലമായ പുൽമേടിന്റെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ തടാകമുണ്ടിവിടെ, സ്വിറ്റ്സർലൻഡിലെ പച്ചപ്പുല്ലുകൾ പോലെയാണ് ഇതിനും ചുറ്റുമുള്ള പ്രദേശങ്ങൾ. ഫൊട്ടോഗ്രാഫർമാർക്ക് ഇതൊരു പറുദീസയാണ്, മനോഹരമായ കാലാവസ്ഥയ്‌ക്കിടയിൽ സഞ്ചാരികൾക്ക് ഇവിടെ സൂര്യോദയവും സൂര്യാസ്തമയവും ആസ്വദിക്കാം. ഒപ്പം സോർബിങ്, പാരാഗ്ലൈഡിങ്, ട്രെക്കിങ് എന്നിവയ്ക്കുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
∙ മൗലിനോങ്, മേഘാലയ
ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വൃത്തിയുള്ള ഗ്രാമമായ മൗലിനോങ് ഗ്രാമം ദൈവത്തിന്റെ സ്വന്തം പൂന്തോട്ടം എന്നും അറിയപ്പെടുന്നു. ശുചിത്വത്തോടൊപ്പം, 100 ശതമാനം സാക്ഷരതാ നിരക്ക്, ലോകത്തിന്റെ മറ്റിടങ്ങളിൽ സ്വപ്നം കാണാൻ മാത്രം കഴിയുന്ന ഒരു സ്ത്രീ ശാക്തീകരണ സാഹചര്യം അങ്ങനെ രാജ്യത്തെ ഈ ചെറിയ ഗ്രാമം കുറേയേറെ വ്യത്യസ്തകളാൽ നിറഞ്ഞതാണ്. മൗലിനോങ്ങിലെ കാലാവസ്ഥ വർഷം മുഴുവനും സുഖകരമാണ്. എങ്കിലും മേഘാലയയിലെ മൗലിനോങ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം മൺസൂണാണ്. മഴക്കാലത്ത് ഗ്രാമവും അതിന്റെ ചുറ്റുപാടുകളും പച്ചപ്പ് നിറഞ്ഞതാകുകയും അങ്ങനെ തികച്ചും മനോഹരമാവുകയും ചെയ്യുന്നു.
∙ ലാൻസ്ഡൗൺ, ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡിലെ ഹിമാലയ താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന ലാൻസ്‌ഡൗൺ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ്. മുമ്പ് കാലദണ്ഡ എന്നറിയപ്പെട്ടിരുന്ന ലാൻസ്‌ഡൗൺ, 19-ാം നൂറ്റാണ്ടിൽ ബ്രിട്ടിഷ് വൈസ്രോയി ആയിരുന്ന ലോർഡ് ലാൻസ്‌ഡൗൺ ഒരു വേനൽക്കാല വിശ്രമകേന്ദ്രമായും ഒരു കന്റോൺമെന്റ് പട്ടണമായും വികസിപ്പിച്ചെടുത്തു. സമുദ്രനിരപ്പിൽ നിന്ന് 5200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലാൻസ്‌ഡൗൺ കപ്പിൾസിനും കുടുംബങ്ങൾക്കും അനുയോജ്യമായ ഒരു അവധിക്കാല കേന്ദ്രമാണ്. ലാൻസ്‌ഡൗണിന്റെ ഏറ്റവും പ്രധാനപ്പെട്ടതും ജനപ്രിയവുമായ പ്രവർത്തനങ്ങളിലൊന്നു നക്ഷത്രങ്ങൾക്കു കീഴിൽ ക്യാംപ് ചെയ്യുന്നതാണ്. അതുപോലെ പല ടൂർ കമ്പനികളും കാടുകളുടെ ഹൃദയഭാഗത്ത് ജംഗിൾ സഫാരി നടത്തുന്നുണ്ട്. അവിടെ നിങ്ങൾക്ക് ഹിമാലയൻ വന്യജീവികളെ അടുത്തു കാണാൻ സാധിക്കും.
∙ തവാങ്ങ്, അരുണാചൽപ്രദേശ്
അരുണാചൽ പ്രദേശിന്റെ സാംസ്കാരിക കേന്ദ്രമാണ് തവാങ്, വർഷം മുഴുവനും ഇവിടെ സന്ദർശിക്കാം. എന്നാൽ അവധിക്കാലം ആസൂത്രണം ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം ഉത്സവകാലമായിരിക്കും. അതിനാൽ എക്കാലത്തെയും മികച്ച അവധിക്കാല അനുഭവം ആസ്വദിക്കാൻ അരുണാചൽ പ്രദേശിലെ ഉത്സവ കലണ്ടർ നോക്കിയാൽ മതി. ആറാമത്തെ ദലൈലാമയായ സാങ്‌യാങ് ഗ്യാറ്റ്‌സോയുടെ ജന്മസ്ഥലം കൂടിയായ തവാങ്ങ് പലതരത്തിലുള്ള മൃഗങ്ങൾക്കും പ്രകൃതി സൗന്ദര്യത്തിനും പേരുകേട്ടതാണ്. ഇവിടുത്തെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ടിപ്പി ഓർക്കിഡ് സങ്കേതം. തവാങ്ങിലെ മഞ്ഞുവീഴ്ച തുടങ്ങുന്ന സമയമാണ് ഒക്ടോബർ മാസം.
∙ ഏർക്കാട്, തമിഴ്നാട്
തടാകവനം എന്ന പേരില്‍ പ്രസിദ്ധമായ ഹില്‍ സ്റ്റേഷനാണ് ഏര്‍ക്കാട്. സേലം ജില്ലയിലെ ഈ വിനോദസഞ്ചാര കേന്ദ്രത്തെ തമിഴ്‌നാട്ടിലെ മൂന്നാര്‍ എന്നു വിശേഷിപ്പിക്കാം. “യേരി’ എന്ന തമിഴ് വാക്കിനോട് കാട് എന്ന പദം ചേര്‍ന്നാണ് ഏര്‍ക്കാടിന് ഈ പേര് വന്നത്. തടാകം എന്നാണ് യേരി എന്ന വാക്കിന്റെ അര്‍ഥം. സമുദ്രനിരപ്പില്‍ നിന്നും 1500 മീറ്റര്‍ ഉയരമുണ്ട് ഏര്‍ക്കാടിന്. കാപ്പിത്തോട്ടങ്ങളും മലനിരകളും താഴ്‌വരകളും ഓറഞ്ച് തോട്ടങ്ങളുമൊക്കെയായി മനോഹരമായ കാഴ്ചകളുടെ ഒരു വൻ നിരയാണ് യേർക്കാട് എന്നും അറിയപ്പെടുന്ന ഈ മനോഹര സ്ഥലം സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്.
∙ ചിക്കമഗളൂർ, കർണ്ണാടക
ഇന്ത്യയിൽ ആദ്യമായി കാപ്പി കൃഷി തുടങ്ങിയ സ്ഥലമാണ് ചിക്കമഗളൂർ. നഗരത്തിന്റെ തിരക്കുകളിൽ നിന്നും ഉന്മേഷദായകമായ രക്ഷപ്പെടൽ പ്രദാനം ചെയ്യുന്ന ചിക്കമഗളൂർ പ്രകൃതി സ്നേഹികൾക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കും കർണാടകയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്കും അനുയോജ്യമായ സ്ഥലമാണ്. അതിമനോഹരമായ പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട ചിക്കമഗളൂർ പച്ചപ്പ് നിറഞ്ഞ കുന്നുകൾ, കാപ്പിത്തോട്ടങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഹെബ്ബെ വെള്ളച്ചാട്ടം, ഝരി വെള്ളച്ചാട്ടം, കൽഹട്ടി വെള്ളച്ചാട്ടം എന്നിവയുൾപ്പെടെ നിരവധി മനോഹരമായ വെള്ളച്ചാട്ടങ്ങളുള്ള സ്ഥലമാണ് ചിക്കമഗളൂർ.