മൂകാംബിക വനത്തിനുള്ളിലെ രഹസ്യം, സൂപ്പർ താരങ്ങൾ തേടിയെത്തിയ കേശവനാഥേശ്വര ക്ഷേത്രം
സുഖകരമല്ലാത്ത പാതകൾ താണ്ടി അതിമനോഹര കാഴ്ചകളിലേക്ക് കണ്ണുകളെത്തുമ്പോൾ ആ യാത്ര അവിസ്മരണീയമാകും കൂടെ പ്രിയപ്പെട്ട സൗഹൃദങ്ങൾ കൂടിയാകുമ്പോൾ പറയേണ്ടതില്ലല്ലോ. തെലുങ്കിന്റെ പ്രിയതാരം ജൂനിയർ എൻ ടി ആറും മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിൽ തിളങ്ങി നിൽക്കുന്ന ഋഷഭ് ഷെട്ടിയും ഇന്ത്യ മുഴുവൻ പ്രകമ്പനം കൊണ്ട കെജിഎഫ് എന്ന ചിത്രത്തിന്റെ സംവിധായകനായ പ്രശാന്ത് നീലും ഒരുമിച്ചൊരു യാത്ര നടത്തിയതിന്റെ ഹരത്തിലാണ്. ദുർഘടമായ പാതയിലൂടെ മൂവരും ഭാര്യമാർക്കൊപ്പം സന്ദർശനം നടത്തിയതു കേശവനാഥേശ്വര ക്ഷേത്രത്തിലേക്കായിരുന്നു.

സുഖകരമല്ലാത്ത പാതകൾ താണ്ടി അതിമനോഹര കാഴ്ചകളിലേക്ക് കണ്ണുകളെത്തുമ്പോൾ ആ യാത്ര അവിസ്മരണീയമാകും കൂടെ പ്രിയപ്പെട്ട സൗഹൃദങ്ങൾ കൂടിയാകുമ്പോൾ പറയേണ്ടതില്ലല്ലോ. തെലുങ്കിന്റെ പ്രിയതാരം ജൂനിയർ എൻ ടി ആറും മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിൽ തിളങ്ങി നിൽക്കുന്ന ഋഷഭ് ഷെട്ടിയും ഇന്ത്യ മുഴുവൻ പ്രകമ്പനം കൊണ്ട കെജിഎഫ് എന്ന ചിത്രത്തിന്റെ സംവിധായകനായ പ്രശാന്ത് നീലും ഒരുമിച്ചൊരു യാത്ര നടത്തിയതിന്റെ ഹരത്തിലാണ്. ദുർഘടമായ പാതയിലൂടെ മൂവരും ഭാര്യമാർക്കൊപ്പം സന്ദർശനം നടത്തിയതു കേശവനാഥേശ്വര ക്ഷേത്രത്തിലേക്കായിരുന്നു. കർണാടക, കേരടിയിലെ മൂദ്ഗൽ എന്ന സ്ഥലത്താണ് അത്രയൊന്നും പ്രശസ്തമല്ലാത്ത ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചെറിയൊരു ട്രെക്കിങ്ങിനു ശേഷം മാത്രമേ ഇവിടേയ്ക്ക് എത്തിച്ചേരാൻ കഴിയുകയുള്ളൂ. ക്ഷേത്രസന്ദർശനത്തിനു ഉചിതമാകുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചാണ് മൂന്നുപേരും പത്നിമാർക്കൊപ്പം കേശവനാഥേശ്വരനെ കാണാനെത്തിയത്. മൺപാതയിലൂടെയും പാറകൾക്കു മുകളിലൂടെയും പിന്നീട് നദിയിലൂടെയും നീളുന്ന യാത്രയുടെ അവസാനമാണ് ദേവവിഗ്രഹം. പൂജകൾ നടത്തിയും ക്ഷേത്ര സമീപത്തെ നദിയിൽ മൽസ്യയൂട്ട് നടത്തിയുമാണ് താരങ്ങൾ മൂവരും മടങ്ങിയത്.
നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി വളരെ ശാന്തമായ അന്തരീക്ഷത്തിലാണ് കേശവനാഥേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഉഡുപ്പിയിൽ നിന്നും 75 കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. ഒരു മണിക്കൂർ 45 മിനിറ്റ് യാത്ര ചെയ്ത് എത്തിച്ചേരുവാൻ കഴിയും. മൺപാതയായതു കൊണ്ടുതന്നെ മഴയുള്ളപ്പോൾ യാത്രയല്പം പ്രയാസകരമാകും. ഉഡുപ്പിയിൽ നിന്നാണ് യാത്രതിരിക്കുന്നതെങ്കിൽ മൂകാംബിക സംരക്ഷിത വനപ്രദേശത്തു കൂടി കാടിന്റെ വന്യത ആസ്വദിച്ചു കൊണ്ടു മുൻപോട്ടു പോകാം. മലമ്പാതയും ചെറുപൂക്കൾ വിടർന്നു നിൽക്കുന്ന താഴ്വരയും ഏതൊരാളെയും മോഹിപ്പിക്കും. കാട്ടുപോത്തും മാനും മയിലും ചെന്നായകളുമൊക്കെ കാടിന്റെ കാഴ്ചകളായി അവിടെവിടെ കാണുവാൻ കഴിയും.
വളരെ പഴയ ഗുഹാക്ഷേത്രമാണ് കേശവനാഥേശ്വരം. അഞ്ചോ ആറോ കുടുംബങ്ങൾ മാത്രമാണ് ഈ ക്ഷേത്രത്തിനു സമീപം മൂദ്ഗൽ എന്ന ഗ്രാമത്തിൽ താമസിക്കുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഇവിടെ പ്രത്യേക പൂജയും ഉത്സവവും നടക്കുക. എള്ളു അമാവാസ്യാ എന്നാണ് ഇതറിയപ്പെടുന്നത്. ആയിരത്തോളം വിശ്വാസികൾ ആ സമയത്തു ഈ ഗ്രാമത്തിലെത്തുകയും വിശേഷാൽ പൂജകളും ആഘോഷങ്ങളുമായി ആ ദിനം കൊണ്ടാടപ്പെടുകയും ചെയ്യുന്നു. ഗ്രാമത്തിനു പുറത്തു നിന്നും വിശ്വാസികളും ഭക്തരും എത്തുന്നത് കൊണ്ടുതന്നെ ആ സമയത്ത് ഇവിടുത്തേക്കുള്ള നടപ്പാതയുടെ കേടുപാടുകൾ ഗ്രാമവാസികൾ പരിഹരിക്കും.
ഗുഹാക്ഷേത്രമാണെങ്കിലും അകത്തേക്ക് ഭയപ്പാടില്ലാതെ തന്നെ ചെന്നെത്തുവാൻ കഴിയും. ധാരാളം മത്സ്യങ്ങളും പാമ്പുകളുമെല്ലാം ഗുഹയ്ക്കുള്ളിലെ ജലത്തിൽ കാണുവാൻ കഴിയും. ഇവയെല്ലാം തന്നെ നിരുപദ്രവകാരികളാണ്. ക്ഷേത്രത്തിലെത്തുന്ന സ്ഥിരം ഭക്തർ മൽസ്യങ്ങൾക്കായി അരിയും മറ്റും കയ്യിൽ കരുതുന്ന പതിവുണ്ട്. അതെല്ലാം അവയ്ക്കു തീറ്റയായി നൽകുകയും ചെയ്യും. ദർശനത്തിനായി എത്തുന്ന ഭക്തർ മുൻകൂട്ടിയറിയിച്ചാൽ ഇവിടുത്തെ ക്ഷേത്ര നടത്തിപ്പുകാർ അകലെ നിന്നുമെത്തുന്നവർക്കായി ഭക്ഷണവും കരുതും.