മസായ് മാരയിലെ ലക്ഷ്വറി ഹോട്ടലില്‍ ഒരു പൈസ ചെലവില്ലാതെ താമസം; അനുഭവം പങ്കുവച്ച് ടെക്കി
കെനിയയിലെ മസായ് മാര വനപ്രദേശത്ത് സ്വപ്നതുല്യമായ ഒരു ഹോട്ടലില്‍ താമസം, അതും ഒറ്റ പൈസ ചെലവില്ലാതെ! അത്തരമൊരു അനുഭവം എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ചിരിക്കുകയാണ് ജാര്‍ഖണ്ഡില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ അനിര്‍ബന്‍ ചൗധരി. ഈ മാസം ആദ്യമാണ് അനിര്‍ബന്‍ ചൗധരി കുടുംബത്തോടൊപ്പം മസായ് മാരയിലേക്ക്
കെനിയയിലെ മസായ് മാര വനപ്രദേശത്ത് സ്വപ്നതുല്യമായ ഒരു ഹോട്ടലില്‍ താമസം, അതും ഒറ്റ പൈസ ചെലവില്ലാതെ! അത്തരമൊരു അനുഭവം എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ചിരിക്കുകയാണ് ജാര്‍ഖണ്ഡില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ അനിര്‍ബന്‍ ചൗധരി. ഈ മാസം ആദ്യമാണ് അനിര്‍ബന്‍ ചൗധരി കുടുംബത്തോടൊപ്പം മസായ് മാരയിലേക്ക്
കെനിയയിലെ മസായ് മാര വനപ്രദേശത്ത് സ്വപ്നതുല്യമായ ഒരു ഹോട്ടലില്‍ താമസം, അതും ഒറ്റ പൈസ ചെലവില്ലാതെ! അത്തരമൊരു അനുഭവം എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ചിരിക്കുകയാണ് ജാര്‍ഖണ്ഡില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ അനിര്‍ബന്‍ ചൗധരി. ഈ മാസം ആദ്യമാണ് അനിര്‍ബന്‍ ചൗധരി കുടുംബത്തോടൊപ്പം മസായ് മാരയിലേക്ക്
കെനിയയിലെ മസായ് മാര വനപ്രദേശത്ത് സ്വപ്നതുല്യമായ ഒരു ഹോട്ടലില്‍ താമസം, അതും ഒറ്റ പൈസ ചെലവില്ലാതെ! അത്തരമൊരു അനുഭവം എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ചിരിക്കുകയാണ് ജാര്‍ഖണ്ഡില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ അനിര്‍ബന്‍ ചൗധരി.
ഈ മാസം ആദ്യമാണ് അനിര്‍ബന്‍ ചൗധരി കുടുംബത്തോടൊപ്പം മസായ് മാരയിലേക്ക് യാത്ര പോയത്. അള്‍ട്രാ ലക്ഷ്വറി സൗകര്യങ്ങളുള്ള ജെ ഡബ്ല്യു മാരിയറ്റ് ലോഡ്ജില്‍ അഞ്ചു ദിനം തങ്ങി. ടെന്‍റഡ് സ്വീറ്റുകളിലെ താമസവും ആഡംബര സഫാരികളും സ്വിമ്മിംഗ് പൂളും ലാന്‍ഡ് റോവറിലെ യാത്രയും പോലുള്ള സൗകര്യങ്ങള്‍ ആസ്വദിച്ചു. ആകെ രണ്ടേ മുക്കാല്‍ ലക്ഷത്തിനടുത്ത് ചെലവു വരുമായിരുന്ന ഈ യാത്രയ്ക്ക് ഒരു പൈസ പോലും മുടക്കേണ്ടി വന്നില്ല.
മാരിയറ്റ് ബോണ്‍വോയ് പോയിന്‍റ്സ് ഉപയോഗിച്ചാണ് അനിര്‍ബന്‍ ചൗധരി ഈ സൗകര്യങ്ങള്‍ ആസ്വദിച്ചത്. മാരിയറ്റ് ഹോട്ടലുകളിൽ താമസിക്കുന്നതിനും മറ്റ് മാരിയറ്റ് സേവനങ്ങൾ ഉപയോഗിക്കുന്നതിനും കിട്ടുന്ന റിവാര്‍ഡ് പോയിന്‍റുകളാണ് മാരിയറ്റ് ബോണ്‍വോയ് പോയിന്‍റ്സ്. മാരിയറ്റ് ഹോട്ടലുകളിൽ താമസിച്ചും മാരിയറ്റ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചും ഭക്ഷണം കഴിച്ചും കാറുകൾ വാടകയ്‌ക്കെടുത്തും മറ്റും പോയിന്റുകൾ നേടാനാകും. മിക്ക മാരിയറ്റ് ഹോട്ടലുകളും ചെലവഴിക്കുന്ന ഓരോ ഡോളറിനും 10 പോയിന്റുകൾ നൽകുന്നു, എലീറ്റ് അംഗങ്ങൾക്ക് അവര്‍ ചെലവഴിക്കുന്ന ഓരോ ഡോളറിനും 17.5 പോയിന്റ് വരെ നേടാനാകും.
സൗജന്യ ഹോട്ടൽ താമസം, ക്രൂയിസ് ബുക്കിങ്, എയർലൈൻ മൈലുകൾ മുതലായവയ്ക്കും ഷോപ്പിങ്, ഗിഫ്റ്റ് കാർഡുകൾ, ടെക്, ഫാഷൻ ഇനങ്ങൾ എന്നിവയ്ക്കും ഈ പോയിന്റുകൾ റിഡീം ചെയ്യാം. മാരിയറ്റ് ബോൺവോയ് അംഗങ്ങൾക്കു സൗജന്യ ഇൻ-റൂം വൈഫൈ, അംഗത്വ നിരക്കുകൾ, മൊബൈൽ ചെക്ക്-ഇൻ തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും. എലീറ്റ് അംഗങ്ങൾക്കു വൈകി ചെക്ക്ഔട്ട്, സൗജന്യ പ്രഭാതഭക്ഷണം, ലോഞ്ച് ആക്‌സസ് എന്നിവ പോലുള്ള അധിക ആനുകൂല്യങ്ങളുമുണ്ട്.
യാത്രകള്‍ വളരെയധികം ഇഷ്ടപ്പെടുന്ന അനിര്‍ബന്‍ ചൗധരി, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് യാത്രകള്‍ ചെയ്യുന്നത്. നാല്‍പ്പതോളം ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വന്തമായി ഉണ്ടെങ്കിലും അവയില്‍ അഞ്ചെണ്ണം മാത്രമാണ് സ്ഥിരമായി ഉപയോഗിക്കുന്നത്. ഈ യാത്രയിലെ ചെലവുകള്‍ മുഴുവനും വഹിച്ചത്, അനിര്‍ബന്‍ ചൗധരിയുടെയും ഭാര്യയുടെയും ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നു ലഭിച്ച ബോണസ് പോയിന്‍റുകള്‍ ഉപയോഗിച്ചാണ്.
ഒരു വര്‍ഷം മുന്‍പ്, മസായ് മാര യാത്രയ്ക്ക് ഒരുങ്ങുന്ന സമയത്ത്, ജെഡബ്ല്യു മാരിയറ്റ് മസായ് മാര ലോഡ്ജില്‍ ഒരു രാത്രിക്ക് 1.06 ലക്ഷം പോയിന്റുകളായിരുന്നു വേണ്ടത്. തങ്ങളുടെ ലോയൽറ്റി പോയിന്റുകൾ ഉപയോഗിച്ച് റിസർവേഷൻ ചെയ്യുന്ന അതിഥികൾക്കായി അവർക്ക് ഒരു ഓഫറും ഉണ്ടായിരുന്നു, നാലു രാത്രികളിൽ ലോഡ്ജില്‍ തങ്ങാൻ ബുക്ക് ചെയ്യുകയാണെങ്കിൽ, അഞ്ചാം രാത്രിയിലെ താമസം സൗജന്യമാണ് എന്നതായിരുന്നു ഓഫര്‍. അതിനാല്‍ അഞ്ച് രാത്രി താമസത്തിനായി അനിര്‍ബന്‍ ചൗധരി 4.24 ലക്ഷം മാരിയറ്റ് ബോൺവോയ് പോയിന്റുകൾ നൽകി.
താമസം മാത്രമല്ല, ഭക്ഷണം, ആഡംബര കാറുകളിലെ യാത്ര, സൺഡൗണറുകൾ, സഫാരി റൈഡുകൾ എന്നിവയും ചാർജുകളിൽ ഉൾപ്പെടുന്നു. 1,220 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു ആഡംബര കൂടാരത്തിലായിരുന്നു താമസം. അവിടെ നക്ഷത്രനിരീക്ഷണത്തിനുള്ള നടുമുറ്റവും തലേക് നദിയുടെ അതിമനോഹരമായ കാഴ്ചകളും ഉണ്ടായിരുന്നു.
റിവാർഡ് പോയിൻ്റുകൾ ഉപയോഗിച്ച് ഒക്ടോബറിൽ സിംഗപ്പൂർ യാത്രയ്ക്ക് തയ്യാറെടുക്കുകയാണ് അനിര്‍ബന്‍ ചൗധരി ഇപ്പോൾ. ഏകദേശം 3 ലക്ഷം രൂപ ചെലവ് വരുന്ന സിംഗപ്പൂർ എയർലൈൻസ് സ്യൂട്ടുകളിൽ യാത്ര ചെയ്യാന്‍ വെറും 3,000 രൂപ മാത്രമാണ് നല്‍കേണ്ടി വന്നത്. ബാക്കി തുക റിവാർഡ് പോയിൻ്റുകൾ വഴിയാണ് നൽകിയതെന്ന് അനിർബൻ ചൗധരി പറയുന്നു.
ടാൻസാനിയയിലെ സെറെൻഗെറ്റി ദേശീയ ഉദ്യാനത്തോട് ചേർന്ന് കെനിയയിലെ നരോക്കിൽ സ്ഥിതിചെയ്യുന്ന ദേശീയ ഗെയിം റിസർവാണ് മസായ് മാര. ആഫ്രിക്കയിലെ ഏഴ് പ്രകൃതിദത്ത അത്ഭുതങ്ങളിൽ ഒന്നായും ലോകത്തിലെ പത്ത് അത്ഭുതങ്ങളിൽ ഒന്നായും ഇത് കണക്കാക്കപ്പെടുന്നു.