അമേരിക്കയിൽ വേനൽക്കാലം ആഘോഷിക്കണോ, ന്യൂ ഓർലൻസിലേക്ക് പോരേ, കീശ കാലിയാകുമെന്ന പേടി വേണ്ട
വേനൽക്കാലത്ത് കുടുംബത്തിനൊപ്പം ഒരു യാത്ര ആരാണ് ആഗ്രഹിക്കാത്തത്. തികച്ചും ശാന്തമായ ഒരിടത്തേക്ക്, വലിയ തിരക്കുകൾ ഇല്ലാതെ, അധികം പണം കീശയിൽ നിന്ന് പോകാതെ യാത്ര പോയി വന്നാൽ എന്ത് രസമായിരിക്കും. അത്തരം യാത്രകൾ ആഗ്രഹിക്കുന്നവർക്ക് ലൂസിയാന സംസ്ഥാനത്തിലെ പ്രധാന നഗരമായ ന്യൂ ഓർലിയൻസ് തിരഞ്ഞെടുക്കാം.

വേനൽക്കാലത്ത് കുടുംബത്തിനൊപ്പം ഒരു യാത്ര ആരാണ് ആഗ്രഹിക്കാത്തത്. തികച്ചും ശാന്തമായ ഒരിടത്തേക്ക്, വലിയ തിരക്കുകൾ ഇല്ലാതെ, അധികം പണം കീശയിൽ നിന്ന് പോകാതെ യാത്ര പോയി വന്നാൽ എന്ത് രസമായിരിക്കും. അത്തരം യാത്രകൾ ആഗ്രഹിക്കുന്നവർക്ക് ലൂസിയാന സംസ്ഥാനത്തിലെ പ്രധാന നഗരമായ ന്യൂ ഓർലിയൻസ് തിരഞ്ഞെടുക്കാം. ഗാലറികളും മ്യൂസിയങ്ങളും തുടങ്ങി തെരുവ് സംഗീതവും ബൈക്ക് റൈഡും ഒക്കെ ആസ്വദിക്കാൻ പറ്റിയ നഗരമാണ് ന്യൂ ഓർലിയൻസ്.
ആർട്സ് ആൻഡ് വെയർഹൗസ് ഡിസ്ട്രിക്ടിലെ ഗാലറി ഹോപ്പിങ്ങിൽ സ്കൾപ്ചറുകളും ഫോട്ടോഗ്രാഫുകളും കാണാം. മ്യൂസിക്കൽ ലെജൻഡ് പാർക്കിൽ ലൈവ് മ്യൂസിക് ആസ്വദിക്കാം. വ്യാഴാഴ്ച മുതൽ തിങ്കളാഴ്ച വരെയാണ് ഈ പാർക് തുറക്കുക. സാസെറാക് ഹൗസ് സന്ദർശിച്ച് അവിടെ നിന്ന് ഏറ്റവും പ്രശസ്തമായ കോക്ടെയിലുകൾ ആസ്വദിക്കാം. ഇവിടെ പ്രവേശനം സൗജന്യമാണ്. ഫ്രഞ്ച്മെൻ സ്ട്രീറ്റിൽ നൃത്തം ചെയ്യുന്നത് മറ്റൊരു അതുല്യ അനുഭവം ആയിരിക്കും.
ഫ്രഞ്ച് ക്വാർട്ടറിൽ ഒന്നു ചുറ്റിക്കറങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തെരുവ് സംഗീതം ആസ്വദിക്കാം. മിസിസിപ്പി നദിക്കു കുറുകെയുള്ള സൂര്യോദയം ആസ്വദിക്കാൻ അൾജിയേഴ്സ് പോയിന്റിലേക്ക് എത്താം. ജാസ് മ്യൂസിയത്തിന്റെ അങ്കണത്തിലെ കച്ചേരി പരമ്പര ആസ്വദിക്കാം. ഫ്രഞ്ച് ക്വാർട്ടറിലാണ് ദ ന്യൂ ഓർലിയൻസ് ജാസ് മ്യൂസിയം.
ബൈക്ക് സവാരി ഇഷ്ടമുള്ളവർക്ക് ലാഫിറ്റ് ഗ്രീൻവേയിലൂടെ ബൈക്ക് സവാരി ആസ്വദിക്കാവുന്നതാണ്. ശനിയാഴ്ചകളിൽ ന്യൂ ഓർലിയൻസ് ആഫ്രിക്കൻ അമേരിക്കൻ മ്യൂസിയം സന്ദർശിക്കുന്നത് വ്യത്യസ്തമായ ഒരു അനുഭവം നൽകും. ജാക്സൺ സ്ക്വയർ, റോയൽ ആൻഡ് മാഗസിൻ സ്ട്രീറ്റിലെ വിൻഡോ ഷോപ്പ്, ലേക് ഷോർ ഡ്രൈവിലെ സൂര്യാസ്തമയം തുടങ്ങി നിരവധി കാഴ്ചകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.